Month: June 2023
-
Kerala
5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങൾ ഇല്ല, കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് സുന്നി നേതാവ് സത്താർ പന്തല്ലൂർ
കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. കാസർഗോഡ് അടക്കമുള്ള 5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങൾ ഇല്ലെന്ന് സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പുനസംഘടന പൂർത്തിയാക്കിയതിൽ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷേ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. കോൺഗ്രസ് പുനസംഘടനയുടെ പട്ടിക കൂടി ഉൾപ്പെടുത്തിയാണ് സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ… നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുന: സംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280…
Read More » -
Kerala
‘പല്ല് പൊടിയുന്ന നടന്‍’ ആര്? ടിനി ടോമിന്‍റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ നടൻ ടിനി ടോമിൻറെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ടിനി ടോം എക്സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണൻ. “ഈ ഏജൻസി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയെ പരിശോധിക്കാൻ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാൻ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥർ എന്തുകൊണ്ട് ടിനി ടോമിൻറെ മൊഴി ഇതുവരെ എടുത്തില്ല? (ഒരു നടൻറെ) പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആയി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാൻഡ് അംബാസിഡറോട്? ആരാണിതെന്ന് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ?…
Read More » -
Kerala
വിദ്യയെ എസ്എഫ്ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല, എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളാണോ ? ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ
കണ്ണൂർ: വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ എസ്എഫ്ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എസ്എഫ്ഐയിൽ പല വിദ്യാർത്ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു. വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തക ആയിരുന്നില്ല. അവർക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും.ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലി നേടാൻ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെക്കിലും പിന്തുണ നൽകിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയ്യാൻ കഴിയില്ല.എസ്എഫ്ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Read More » -
NEWS
കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍; ട്രാവല്‍ ഏജന്റ്മാര്‍ നടത്തിയത് വന്‍തട്ടിപ്പ്
ടൊറന്റോ: കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍നിന്നുള്ളവരാണ്. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. ”ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായത്”- ഇന്ത്യയില്‍ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു. പല വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച കോളജുകളിലല്ല പ്രവേശനം…
Read More » -
Kerala
ഇരട്ടിത്തുക;കുടിവെള്ള കണക്ഷനുകള്‍ ഉപേക്ഷിച്ച് ഗുണഭോക്താക്കൾ
പുനലൂർ: വെള്ളം വല്ലപ്പോഴുമെ കിട്ടുകയുള്ളെങ്കിലും ബില്ലിൽ യാതൊരു കുറവുമില്ലാതെ ലഭിച്ചുതുടങ്ങിയതോടെ കുടിവെള്ള കണക്ഷനുകള്‍ ഉപേക്ഷിച്ച് ഗുണഭോക്താക്കൾ.കുളത്തൂപ്പുഴയാണ് സംഭവം. കുളത്തൂപ്പുഴ പഞ്ചായത്തില് ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സൗജന്യമായി പഞ്ചായത്ത് കുടിവെള്ള കണക്ഷനുകള്‍ അനുവദിച്ചിരുന്നു.എന്നാൽ പല പ്രദേശങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല.ആഴ്ചകളോ മാസങ്ങളോ കൂടുമ്ബോള്‍ മാത്രമാണ് ഒന്നോ രണ്ടോ ദിവസം പൈപ്പില്‍ വെള്ളമെത്തുന്നത്.ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം എത്തുന്നില്ലെന്നതാണ് വസ്തുത. ചില പ്രദേശങ്ങളില്‍ രാത്രിയില്‍ പൈപ്പില്‍ വെള്ളമെത്തുന്നതായി വിവരമുണ്ടെങ്കിലും നേരം പുലരുംമുമ്ബ് അവസാനിക്കുമെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുടിവെള്ളമെത്തിയില്ലെങ്കിലും പൈപ്പ് തുറന്നാലുടന്‍ മീറ്റര്‍ കറങ്ങാന്‍ തുടങ്ങുമെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ കുടിവെള്ളമെത്താതെ മീറ്റര്‍ കറങ്ങി ഉയര്‍ന്ന തുക ബില്ലായി ലഭിച്ചവരും നിരവധിയാണ്. ഏതാനും നാള്‍ മുൻപ് വരെ മിനിമം ചാര്‍ജ് വന്നിരുന്നിടത്ത് ഇരട്ടി തുകയാണ് കഴിഞ്ഞ മാസം മുതല്‍ രേഖപ്പെടുത്തി വരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ളം ലഭിക്കാതെ ബില്ലു മാത്രം അടക്കണ്ടെന്ന നിലപാടില്‍ നിരവധി പേരാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കണക്ഷനുകള്‍ ഉപേക്ഷിക്കാന്‍ വാട്ടര്‍…
Read More » -
Kerala
കെ ഫോണിൽ ഗുരുതര വീഴ്‌ച്ച; മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ ലംഘിച്ചു, ചൈനയിൽനിന്നെത്തിച്ച കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയം; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന റിപ്പോർട്ടുമായി അക്കൗണ്ട്‌സ് ജനറൽ
തിരുവനന്തപുരം: പിണറായി സർക്കാറിന് തിലകക്കുറിയായ പദ്ധതിയെന്ന് അവകാശപ്പെടുന്ന കെ ഫോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തുടക്കം മുതൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ എജിയുടെ ഗുരുതര കണ്ടെത്തലും ചർച്ചകളിൽ നിറയുകയാണ്. കെ ഫോണിൽ ഗുരുതര വീഴ്‌ച്ചയാണ് അക്കൗണ്ട്‌സ് ജനറലും(എജി) ചൂണ്ടിക്കാട്ടുന്നത്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ ഫോൺ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങളിൽ പ്രധാനമായുള്ള കാര്യം. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ നൽകിയത് അനർഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആരോപണം ഉന്നയിച്ചിരുന്നു. കെ-ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിൾ ഉപയോഗിച്ചെന്ന…
Read More » -
India
ബാലസോര്‍ ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ഏതാനും ജീവനക്കാരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ് ഭുനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. അപകടമുണ്ടായ ബഹനാഗ റെയില്‍ സ്റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും ഇന്നലെ പരിശോധന നടത്തിയിരുന്നു. റെയില്‍വേ സിഗ്‌നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ 288 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
Read More » -
Local
എ.ഇ.എം. സ്കൂൾ ഓഫ് കിഡ്സിന്റെയും വചന ഗ്രാമത്തിന്റെയും പ്രവേശനോത്സവം നടത്തി – ഫോട്ടോസ്
തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വചന ഗ്രാമത്തിന്റെയും മോർ അന്തോണിയോസ് മോണാസ്ട്രിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന എ.ഇ.എം. സ്കൂൾ ഓഫ് കിഡ്സിന്റെയും പ്രവേശനോത്സവം നടത്തി. ധ്യാന കേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വചന ഗ്രാമത്തിന്റെ ചുമതലയുള്ള ഫാ. റിനോ ആനിക്കൽ, ധ്യാന കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ബിനോയ് ചാക്കോ, എ.ഇ.എം. സ്കൂൾ ഓഫ് കിഡ്‌സിന്റെ ചുമതലയുള്ള ഫാ. ക്ലിമ്മീസ് എൽദോ എന്നിവർ പ്രസംഗിച്ചു. ധ്യാന കേന്ദ്രത്തിലെ വൈദീകരും പുതിയ അധ്യായന വർഷത്തിലെ കുഞ്ഞുങ്ങളും മാതാപിതാക്കന്മാരും പങ്കെടുത്തു.
Read More » -
Kerala
വിദ്യയുടെ ആവശ്യം നിരസിച്ചതിന് പിന്നാലെ അജ്ഞാതര്‍ കാര്‍ കത്തിച്ചു; അധ്യാപികയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട്: ഗസ്റ്റ് ലക്ചറാകാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതിക്കൂട്ടിലായ കെ വിദ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു രംഗത്തെത്തിയതിന് പിന്നാലെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി കോളജ് അധ്യാപിക രംഗത്ത്. ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ കാര്‍ കത്തിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ കോളജിലെ മലയാളം അധ്യാപികയായ ഡോ.പി. പ്രജിതയുടെ പ്രതികരണം. വിദ്യ പയ്യന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരിക്കേ മലയാളത്തില്‍ ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ചിലര്‍ തന്റെ കാര്‍ കത്തിച്ചത്. അന്ന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു വിദ്യ. ”വിദ്യയ്ക്ക് മലയാളത്തില്‍ അന്ന് ഇന്റേണല്‍ മാര്‍ക്കായി നല്‍കിയത് പത്തില്‍ എട്ടായിരുന്നു. എന്നാല്‍, മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നതായിരുന്നു വിദ്യയുടെ ആവശ്യം. ഇതില്‍ പരിഭവം കാണിച്ചതിന് പിന്നാലെയാണ് അജ്ഞാതര്‍ കാറിന് തീയിട്ടത് ”- പ്രജിത പറയുന്നു. കോളജിലെ ഒരു വിദ്യാര്‍ഥിയും പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയായതിനാലാണ് ഇന്റേണല്‍ മാര്‍ക്കാണ് പ്രകോപനത്തിന് കാരണമെന്ന് ഉന്നയിക്കാതിരുന്നതും വിദ്യയുടെ പേരെടുത്ത് കേസ് കൊടുക്കാതിരുന്നതെന്നും അധ്യാപിക പറയുന്നു എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ എതിര്‍ത്ത…
Read More »
