IndiaNEWS

ഗുസ്തി താരം മൊഴി തിരുത്തി;ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള  കേസ് പിൻവലിച്ചു

ന്യൂഡൽഹി:റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച്‌ പോക്സോ കേസ് നല്‍കിയ ഗുസ്തി താരം മൊഴി തിരുത്തി.ഇതോടെ ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കുറ്റം ഒഴിവാകും.
ബ്രിജ് ഭൂഷണില്‍ നിന്നും പീഡനമുണ്ടായില്ല എന്നായിരുന്നു ഗുസ്തി താരം മൊഴി തിരുത്തിയത്.എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള പീഡനപരാതി തുടരുമെന്ന് മൊഴി മാറ്റിപറഞ്ഞ താരത്തിന്റെ പിതാവ് പറഞ്ഞു.
അതേസമയം ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍ ജൂണ്‍ 15 വരെ കൂടി സമയം തേടിയതായി ഗുസ്തി താരങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചര്‍ച്ചക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂണ്‍ 15 നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.

Back to top button
error: