Month: June 2023
-
Crime
എംഡിഎംഎയുമായി ആല്‍ബം നടനും സുഹൃത്തും പിടിയില്‍
പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി യുവ നടന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറി. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. യാത്രാ ചെലവിന് പുറമേ ഒരു യാത്രയ്ക്ക് 15,000 രൂപയായിരുന്നു പ്രതിഫലം. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് എംഡിഎംഎ വില്‍പനക്കാരുമായി ഇടപാടുറപ്പിക്കും ഇതാണ് രീതി. ട്രെയിനില്‍ ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക്…
Read More » -
India
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങി എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.
Read More » -
Kerala
തൃശൂരില്‍ മൂന്നംഗ കുടുംബം ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി
തൃശൂര്‍ : മൂന്നംഗ കുടുംബത്തെ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിൻ എന്നിവരാണ് മരിച്ചത്.ഇവർ തൃപ്പൂണിത്തുറ സ്വദേശികളാണെന്നാണ് വിവരം.സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്ബത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
India
16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഹൃദ്രോഗ വിദഗ്ധന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ഗുജറാത്തിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു ഇദ്ദേഹം. 41 വയസ്സായിരുന്നു.തന്റെ കരിയറില്‍ 16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയി. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രിയിലും അദ്ദേഹം അസ്വസ്ഥതകളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.
Read More » -
Crime
യുവതിയെ കൊന്നു കഷ്ണങ്ങളാക്കി പങ്കാളി; ദുര്‍ഗന്ധം വരാതിരിക്കാന്‍ കുക്കറില്‍ ഇട്ട് വേവിച്ചു
മുംബൈ: ഒന്നിച്ചു താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. മിറ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനി(56)യാണ് കൃത്യം നടത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിനുറുക്കിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി മറ്റു ഫ്ളാറ്റിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മനോജിനെയും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ ഫ്ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 13 മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വെട്ടിനുറുക്കിയശേഷം ഇവയെല്ലാം പ്രഷര്‍…
Read More » -
Kerala
എറണാകുളത്ത് പാർക്ക് ചെയ്തിരുന്ന കാറിന് പാലക്കാട് പെറ്റി;എഐ ക്യാമറയ്ക്കെതിരെ യുവാവ് കോടതിയിൽ
എറണാകുളത്തെ വീട്ടുമുറ്റത്ത് കിടക്കുന്ന കാര്‍ പാലക്കാട്ടെത്തി ട്രാഫിക് സിഗ്നല്‍ ലംഘിച്ചതായി എഐ ക്യാമറ !ചൊവ്വാഴ്ചയാണ് സംഭവം. .”ചൊവ്വാഴ്ച കാറുമായി ഞാൻ എവിടെയും പോയിട്ടില്ല. പിന്നെ എന്തിന് പിഴ അടയ്ക്കണം? ”. ബുധനാഴ്ച എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ കണ്‍ട്രോള്‍ റൂമിലെത്തി കാക്കനാട് തുതിയൂര്‍ സ്വദേശി സി.കെ. സോബിൻ ചോദിച്ചു. ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി. വിശദ പരിശോധനയില്‍ നിയമലംഘനം നടത്തിയ കാറിന്റെ നിറം ചുവപ്പാണെന്നും കണ്ടെത്തി. തന്റേത് വെള്ളനിറത്തിലുള്ള കാറാണെന്നുകൂടി പരാതിക്കാരൻ പറഞ്ഞതോടെ ഉദ്യോഗസ്ഥരും വെട്ടിലായി. ക്യാമറച്ചിത്രത്തില്‍ വണ്ടി നമ്ബറും വ്യക്തമല്ലായിരുന്നു. ‘ഒന്നുകില്‍ ക്യാമറയില്‍ കുടുങ്ങിയ വണ്ടിനമ്ബര്‍ വ്യാജമായിരിക്കും അല്ലെങ്കില്‍ പോലീസ് ചലാനുവേണ്ടി വണ്ടിനമ്ബര്‍ നല്‍കിയപ്പോള്‍ തെറ്റിപ്പോയി’രിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാര്‍ ട്രാഫിക് സിഗ്നല്‍ ലംഘിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന സന്ദേശം സോബിന്റെ മൊബൈല്‍ഫോണിലേക്ക് വന്നത്. എറണാകുളത്ത് യൂണിയൻ ബാങ്കിലെ ജീവനക്കാരനായ യുവാവ്, ട്രാഫിക് പോലീസിന്റെ…
Read More » -
Kerala
വിദ്യാര്‍ഥി കണ്‍സഷന്‍; കെഎസ്ആർടിസി നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷൻ സംബന്ധിച്ച വിവരങ്ങളും കണ്‍സഷനായി ഹാജരാക്കേണ്ട രേഖകളെ കുറിച്ചുള്ള വിവരങ്ങളും വിശദീകരിച്ച് കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍(എയ്‌ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ വൈദഗ്‌ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെ കണ്‍സഷന്‍ ടിക്കറ്റ് നിലവിലെ രീതിയില്‍ സൗജന്യമായി തന്നെ അനുവദിക്കും. ഇതിനായി ഒറിജിനല്‍ സ്‌കൂള്‍ ഐഡി കാര്‍ഡും പകര്‍പ്പും സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോമും കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആദ്യ തവണ പ്രോസസിങ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പുമാണ് ഹാജരാക്കേണ്ടത്. സെല്‍ഫ് ഫിനാന്‍സിങ് കോളജ്, സ്വകാര്യ അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെ ബിപിഎല്‍ പരിധിയില്‍വരുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ സൗജന്യമായി അനുവദിക്കും. ഇതിനായി വിദ്യാര്‍ഥിയുടെ പേര് ഉള്‍പ്പെട്ട ബിപിഎല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഒറിജിനല്‍ സ്‌കൂള്‍ ഐഡി കാര്‍ഡും പകര്‍പ്പും, സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, കാര്‍ഡ് ഒന്നിന് രണ്ട്…
Read More » -
Kerala
നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: തുറവൂരിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് ദേശീയപാതയോരത്തുകൂടി ട്രോളി തള്ളി കൊണ്ടുപോയ യുവാവ് മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടില്‍ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാല്‍ നടയാത്രികനായ വല്ലേത്തോട് നികര്‍ത്തില്‍ രഘുവരന്റെ മകൻ രാഹുലിന്(30) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്ക് ഒടിവുമുണ്ട്.ഇയാളെ നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍.പി സ്കൂളിന് മുന്നിലായിരുന്നു അപകടം.പാതയോരത്ത് കൂടി ട്രോളി തള്ളി പോകുകയായിരുന്നു മരിച്ച ധനീഷ്.കാര്‍ നിയന്ത്രണം തെറ്റി ധനീഷിനെയും രാഹുലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ധനീഷിന്റെ മൃതദേഹം തുറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ധനീഷിന്റെ മാതാവ്: സതി, സഹോദരങ്ങള്‍: നിധീഷ്, ബിനീഷ്, നിഷ. കുത്തിയതോട് പൊലീസ് കേസെടുത്തു.
Read More » -
Kerala
ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മാനസിക രോഗിയല്ല, മദ്യപാനി
ആലപ്പുഴ: ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഇയാൾ മാനസിക രോഗിയല്ലെന്നും സ്ഥിരം മദ്യപാനിയാണെന്നും നാട്ടുകാർ പറയുന്നു.ഇന്നലെ ഒട്ടുമിക്ക മാധ്യമങ്ങളും ഇയാൾ മാനസിക രോഗിയാണെന്ന തരത്തിലായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത് ധാരാളം സ്വഭാവ വൈകൃതങ്ങള്‍ ഉള്ളയാളാണ് മഹേഷ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇയാളുടെ ഭാര്യ വിദ്യ മൂന്നുവര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഴുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്ന ദൃശ്യം കണ്ട് ഭയന്നോടിയ മഹേഷിൻ്റെ അമ്മ സുനന്ദയേയും (62) ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്.മഴുവുമായി നില്‍ക്കുന്ന മഹേഷിനെ കണ്ട് ഭയന്ന് ബഹളം വെച്ച് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു.…
Read More » -
Kerala
കേരളത്തില്‍ കാലവര്‍ഷം ഇന്നെത്താൻ സാധ്യത;യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്താൻ സാധ്യത.ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മധ്യ,തെക്കൻ ജില്ലകളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ഇതിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കേരള,കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും അതിശക്തമായ മഴ ലഭിച്ചിരുന്നു.
Read More »