KeralaNEWS

സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില  വർധിക്കുന്നു;ഒരു മാസത്തിനിടെ കൂടിയത് 90 രൂപ 

കോഴിക്കോട്: സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്.

ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയായി.കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചു.

 

ഒരു കോഴി മുട്ടയ്ക്ക് 8 രൂപയാണ് നിലവിലെ വില.5-6 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവില്‍ 8 രൂപയായത്.ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു.

Back to top button
error: