Breaking NewsCrimeKeralaLead NewsNEWS

‘ആരാടാ എന്റെ കൊച്ചിനെ വഴക്കുപറഞ്ഞത്?‘: ഒന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്

ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷാകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിക്കുകയായിരുന്നു.

ശരത്തിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്. സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത് മർദിച്ചത്. ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്.

Signature-ad

ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവിൽ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: