
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷൻ (കെ.ടി.ഡി.സി.) മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു.
തേക്കടി, മൂന്നാര്‍, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോര്‍ട്ടുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തിലുണ്ടാകും. ഓണക്കാലത്തും, വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിലും പാക്കേജ് ലഭ്യമായിരിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ktdc.com/packages 0471-2316736, 2725213, 9400008585.






