Month: June 2023
-
Kerala
മാവേലിക്കരയിൽ മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷ് സ്വയം കഴുത്തു മുറിച്ചു;വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസ്സുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറുവയസുകാരിയായ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.പിന്നാലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് പ്രതി കഴുത്ത് മുറിക്കുകയായിരുന്നു.ഗുരുതരമായി പരിക്കറ്റേ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പ്രതിയുടെ നില അതീവഗുതുരമാണെന്നാണ് വിവരം.മകളുടെ കൊലപാതകത്തിന് പിടിയിലായ പ്രതി പൊലീസ് ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല.
Read More » -
India
ബാങ്കധികൃതര്‍ പീഡിപ്പിക്കുന്നു, 24 പേജുള്ള കുറിപ്പ് എഴുതിവെച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംപളയില്‍ യുവതി 24 പേജുള്ള കുറിപ്പ് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തു. ഉള്ളാള്‍ ഫറങ്കിപേട്ട് സ്വദേശിനി അശ്വിനി ബംഗേര (25)യാണ് ജീവനൊടുക്കിയത്. കുംപള ചിത്രാഞ്ജലിനഗറില്‍ പുതുതായി നിര്‍മ്മിച്ച വീട് മറ്റൊരാളില്‍ നിന്ന് അശ്വിനി വാങ്ങിയിരുന്നു. ഈ വീട്ടിലാണ് അശ്വിനിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വിനി ബുധനാഴ്ച രാത്രി സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തതായി പറയുന്നു. വ്യാഴാഴ്ച രാവിലെ സുഹൃത്ത് എത്തി വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോള്‍ അശ്വിനി സാരിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് വീട് കൈമാറിയ ആള്‍ തന്നെ ചതിച്ചെന്നും കടബാധ്യതയുള്ള വീടിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ തന്നെ പീഡിപ്പിക്കുകയാണെന്നും അശ്വിനിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഒരു ഇടത്തരം കുടുംബമാണ് അശ്വിനിയുടേത്. വിദേശത്ത് ജോലി ചെയ്തിരുന്ന അശ്വിനി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. സംഗീത എന്ന യുവതിയില്‍ നിന്നാണ് അശ്വിനി പുതുതായി നിര്‍മ്മിച്ച വീട് വാങ്ങിയത്. ജൂണ്‍ 5…
Read More » -
Kerala
ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മ ആണ്‍സുഹൃത്തിനൊപ്പം ഗോവയില്‍, പൊലീസ് പിന്നാലെ
കാസർകോട്ടേ ആദൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ(46)യെ കാണാതായ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പ്രഭാകരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി, ശ്രീശഭട്ട് എന്നയാളോടൊപ്പം പോയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ഗോവയില്‍ ഉള്ളതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. മുള്ളേരിയയില്‍ ഷോപ്പിംഗ് കോംപ്ലക്സും മറ്റുമുള്ള ശ്രീശയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. വയനാട് സ്വദേശിയായ പ്രഭാകരന്‍ ഭാര്യ ലക്ഷ്മിയെയും കൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെള്ളൂരിലെത്തുകയും പിന്നീട് കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിക്കുകയുമായിരുന്നു. ലക്ഷ്മി ബെള്ളൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ശ്രീശയുമായി പരിചയപ്പെട്ടത്. തന്റെ തറവാട് വീട്ടില്‍ വിളക്ക് വെക്കാന്‍ ശ്രീശ പ്രഭാകരനെ ചുമതലപ്പെടുത്തിയിരുന്നു. ലക്ഷ്മി…
Read More » -
NEWS
സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൗദി എംബസിയിലും സൗദി അറ്റാഷെകളിലും സൗദി ജീവനക്കാരുടെ താമസസ്ഥലത്തും ആക്രമണം ഉണ്ടായി. എംബസി ജീവനക്കാരുടെ വസതിയും സ്വത്തുക്കളും നശിപ്പിക്കുകയും കെട്ടിടം തകര്‍ത്തതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബഹ്റൈൻ എംബസിയും അംബാസഡറുടെ വസതിയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസികള്‍ക്ക് നേരെ നടന്ന സായുധ ആക്രമണത്തെ സൗദിയും ബഹ്റൈനും ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും അതിന്റെ പ്രാതിനിധ്യത്തിനും നേരെയുള്ള എല്ലാത്തരം അക്രമങ്ങളും അട്ടിമറികളും സൗദി പൂര്‍ണ്ണമായും നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ചയാണ് ബഹ്റൈൻ എംബസിക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് ബഹ്റൈൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സിവിലിയൻ സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.…
Read More » -
Kerala
കാട്ടുപന്നിയെ തുരത്താൻ ‘ജൈവ വികര്‍ഷിണി’
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ ചെലവ് കുറഞ്ഞ മരുന്നിന്റെ പരീക്ഷണം ഫലപ്രദം. തമിഴ്‌നാട് വിരിഞ്ചിപുരം കാര്‍ഷിക ഗവേഷണ കേന്ദ്രം സസ്യങ്ങളില്‍ നിന്ന് വികസിപ്പിച്ച മരുന്നിന്റെ മണമാണ് പന്നികളെ തുരത്തുന്നത്.മനുഷ്യര്‍ക്ക് മണം അനുഭവപ്പെടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ ചെലവ് കുറഞ്ഞ ദ്രവരൂപത്തിലുള്ള ‘ജൈവ വികര്‍ഷിണി’ എന്ന മരുന്നാണ് ഇത്.കൃഷിയിടത്തിന് ചുറ്റും രണ്ടരയടി പൊക്കത്തില്‍ വേലി പോലെ കമ്ബുകള്‍ സ്ഥാപിക്കും.അവയില്‍, തറയില്‍ നിന്ന് ഒന്നരയടി ഉയരത്തില്‍ കെട്ടുന്ന കമ്ബിയില്‍ പത്തടി അകലത്തില്‍ അഞ്ച് മില്ലി വീതം മരുന്ന് ചെറിയ കുപ്പികളിലാക്കി തൂക്കിയിടണം.കുപ്പിക്കഴുത്തിന് താഴെ, വശങ്ങളിലായി നാല് ദ്വാരങ്ങളിട്ട് രണ്ടെണ്ണം വഴി നൂല്‍ കടത്തിയാണ് തൂക്കേണ്ടത്.ദ്വാരങ്ങള്‍ വഴി മണം വ്യാപിക്കും. തമിഴ്‌നാട്ടിലും ആന്ധ്രയിലെ ചിലയിടങ്ങളിലും മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ധാരാളം കര്‍ഷകര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ‘ഒല്ലൂര്‍ കൃഷിസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ പന്നിശല്യം രൂക്ഷമായ നടത്തറയിലെ കൃഷിയിടങ്ങളില്‍ മരുന്ന് പ്രയോഗിച്ചിരുന്നു.പിന്നീട് പന്നികള്‍ കൃഷി നശിപ്പിച്ചിട്ടില്ലെന്ന് മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. മരുന്ന് ഫലപ്രദമായതിനെ…
Read More » -
India
പുറത്തെടുത്തത് മൂന്നു ദിവസത്തിനു ശേഷം;കുഴൽക്കിണറിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം
ഭോപ്പാല്‍: 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന് ദാരുണാന്ത്യം.കുഴല്‍ക്കിണറില്‍ വീണ് മൂന്നു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ മുംഗവോലി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. വയലില്‍ കളിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൃഷ്ടി 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളിലേക്ക് വീണത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ആംബുലൻസില്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ഫോഴ്‌സും സൈന്യവും റോബോട്ടിക് വിദഗ്ധരുടെ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആദ്യം 40 അടിയോളം താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയോളം താഴേയ്ക്ക് വീഴുകയായിരുന്നു.
Read More » -
Kerala
‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ,’ കവിയും എസ്.ബി.ഐ ഉദ്യോഗസ്ഥയും അമൽജ്യോതി എഞ്ചിനീയറിംഗ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ അനുജാ ഗണേഷിന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് പിന്നാലെ കോളജ് പഠനകാലത്തെ അനുഭവക്കൾ വിവരിക്കുകയാണ് പൂര്‍വ വിദ്യാര്‍ത്ഥിയായ അനുജാ ഗണേഷ്: ‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അനുജ സ്വന്തം അനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്. “ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന മരവിപ്പിൽ നിന്ന് പുറത്തു വരാൻ അല്പസമയം വേണ്ടി വരും. ശ്രദ്ധയുടെ മരണം അതുപോലെയൊന്നാണ്. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ അന്തരീക്ഷം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു പൂർവവിദ്യാർഥി എന്ന നിലയിൽ, ശ്രദ്ധയുടെ ദാരുണമായ ആത്മഹത്യയിൽ എനിക്ക് അതിയായ ദുഖവും അസ്വസ്ഥതയും ഉണ്ട്. കോളജിലെ അടിച്ചമർത്തലിന്റെയും , അമിതമായ കർശന നിയമങ്ങളുടെയും ഫലങ്ങൾ നേരിട്ട് അനുഭവിക്കാനും കാണാനും ഇടയായിട്ടുള്ളതിനാൽ ശ്രദ്ധ എനിക്ക് പരിചയം ഉള്ള ഒരാളായി തന്നെ തോന്നുന്നു. ആ തോന്നലുണ്ടാകാൻ കാരണവുമുണ്ട്. ‘എനിയ്ക്ക് മരിച്ചാൽ മതി’ എന്ന് ശ്രദ്ധ പറഞ്ഞ വാക്കുകൾ എന്റെ സഹപാഠികളും പറയുന്നത് ആ ക്യാമ്പസ്സിൽ ഞാനും…
Read More » -
India
മികച്ച വിദ്യാഭ്യാസം; രാജ്യത്ത് കേരളം ഒന്നാമത്
ഈ വര്‍ഷത്തെ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്തെ 1084 സ്‌കൂളുകളിലും വിജയ ശതമാനം 30 ശതമാനത്തില്‍ താഴെയാണ്.ഗുജറാത്ത് സംസ്ഥാന ബോര്‍ഡില്‍ നിന്നുള്ള 157 സ്‌കൂളുകളില്‍ വിജയ ശതമാനം പൂജ്യമാണ്. സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാര്‍ഥികളുടെ പരാജയ നിരക്ക് സിബിഎസിയ്ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ ഉയര്‍ന്നതാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്. 2021-22 വര്‍ഷത്തെ പത്താം ക്ലാസ് വിജയ ശതമാനം കണക്കുകൂട്ടുമ്ബോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന് കീഴില്‍ പഠിക്കുന്നവരില്‍ വെറും അഞ്ച് ശതമാനമാണ് പരാജയപ്പെട്ടത്. അതേസമയം സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള 16 ശതമാനം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്,തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ആസാം, വെസ്റ്റ്ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് വിജയ ശതമാനം ഏറ്റവും കുറവ്. മധ്യപ്രദേശില്‍ മൊത്തം 81,5363 വിദ്യാര്‍ഥികളില്‍ 40 ശതമാനം വിദ്യാര്‍ഥികളും പരാജയപ്പെട്ടു. 63 ശതമാനം മാത്രമാണ് സംസ്ഥാനത്തെ വിജയ ശതമാനം. ഉത്തര്‍പ്രദേശില്‍ വിജയ ശതമാനം 89.78 ശതമാനമാണ്. സംസ്ഥാനത്ത്…
Read More » -
Kerala
ഗവിയിൽ മരംവീണ് സ്ത്രീ മരിച്ചു
പത്തനംതിട്ട:കെഎഫ്ഡിസിയുടെ ഗവിയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരിയാണ് മരിച്ചത്. ഏല തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാൻ പറഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി മാറിയെങ്കിലും ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ മേല്‍ പതിക്കുകയുമായിരുന്നു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ മൃതദേഹം വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
Read More » -
Kerala
എസ്എഫ്ഐ നേതാവ് ആർഷോയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എഴുതാത്ത പരീക്ഷ പാസായെന്ന വിവാദത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന ആര്‍ഷോയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി കമ്മീഷണർക്കാണ് അന്വേഷണ ചുമതല.അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപി കമ്മീഷണർക്ക് നിര്‍ദേശം നല്‍കി.വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് ആര്‍ഷോ നേരത്തെ അറിയിച്ചിരുന്നു.
Read More »