Month: June 2023
-
NEWS
മയക്കുമരുന്ന് തകർക്കുന്ന കുടുംബങ്ങൾ
മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ മഹേഷ് മയക്കുമരുന്നിന് അടിമയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാലു വര്‍ഷം കൊണ്ട് ഇല്ലാതാക്കിയത് സ്വന്തം കുടുംബത്തെയാണ്.അതിന്റെ അവസാനത്തെ കടയ്ക്കലാണ് അയാൾ ഇന്നലെ മഴു വച്ചത്.വെട്ടേറ്റ് വീണത് സ്വന്തം രക്തത്തിൽ പിറന്ന ആറുവയസ്സുകാരി നക്ഷത്ര എന്ന കുട്ടി. ഗൾഫിലായിരുന്ന മഹേഷ് നാട്ടിലെത്തിയത് നാലു വർഷം മുൻപാണ്.ഈ നാലുവർഷം കൊണ്ട് സർവതും തകർത്തു തരിപ്പണമാക്കിയവനാണ് ഇയാൾ. സമ്ബത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാമുള്ള കുടുംബം. വെറും നാല് വര്‍ഷത്തെ മയക്കുമരുന്ന് ഉപയോഗം കൊണ്ടാണ് അയാൾ ഈ കുടുംബത്തെ തകര്‍ത്തു തരിപ്പണമാക്കിയത്.ആറു വയസുകാരിയും സ്വന്തം മകളുമായ നക്ഷത്ര എന്ന കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാള്‍ വെട്ടി കൊലപ്പെടുത്തി.രണ്ട് വര്‍ഷം മുൻപ് ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അതും ആത്മഹത്യ തന്നെ ആകും എന്നാണ് കരുതുന്നത്.കുട്ടിക്കൊപ്പം…
Read More » -
NEWS
ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം
ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍ വാലറ്റ് സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യണം. From 8th June, only public transport and authorised vehicles will have access to the Arrivals forecourt in Terminal 1, to assist in reducing congestion. We advise you to use the car parks or the valet service when receiving your guests. pic.twitter.com/rBA5DCrld9 — DXB (@DXB) June 8, 2023 ഒന്നാം ടെര്‍മിനലില്‍ കാര്‍ പാര്‍ക്കിങ് എ – പ്രീമിയം, കാര്‍ പാര്‍ക്കിങ് ബി…
Read More » -
Business
2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി ആർബിഐ
ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്. 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള അവസരമുള്ളത്. സെപ്റ്റംബറിലെ അവസാന 10-15 ദിവസങ്ങളിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ അഭ്യർത്ഥിച്ചു. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് 2018 മുതൽ…
Read More » -
Kerala
വിമാനത്തിനുള്ളിൽ ഇപി ജയരാജൻ കൈയേറ്റം ചെയ്തെന്ന കേസ്: പരാതിയിൽ കഴമ്പില്ല, എഴുതിത്തള്ളാൻ പൊലീസ്
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ കുറ്റപത്രം തയ്യാറാക്കി. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഡോ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ഇ പി ജയരാജൻ കൈയേറ്റം ചെയ്തത്. യൂത്ത് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ ജയരാജൻ മർദ്ദിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാതെ തള്ളിയപ്പോൾ യൂത്ത് കോൺഗ്രസുകാർ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വധശ്രമം, ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എയർക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം…
Read More » -
Kerala
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി; തീ വെച്ചത് എങ്ങനെയെന്നും രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തോട് വിശദീകരിച്ചു
കണ്ണൂർ: ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പ്രസൂൺ ജിത് സിക്‌ദറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കണ്ണൂർ റയിൽവേ സ്റ്റേഷനിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ഇന്ന് രാവിലെയാണ് കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പ്രസൂൺ ജിത് സിക്‌ദറിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചു. കനത്ത സുരക്ഷയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തെത്തിച്ച പ്രതിയെ ആദ്യം കൊണ്ടു പോയത് തീവയ്പ്പ് നടത്തിയ ബോഗിയിലേക്കായിരുന്നു. ബോഗിക്കുള്ളിൽ കടന്ന് തീ വെച്ചത് എങ്ങനെയെന്ന കാര്യം പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതിനു ശേഷം ട്രാക്കിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. കൃത്യം നടത്തിയതിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വഴിയും ഇയാൾ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പ്രത്യേക അന്വേഷണ സംഘത്തലവനായ കണ്ണൂർ എസിപി രത്നകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. തിരിച്ചറിയൽ…
Read More » -
Kerala
സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി പഠിക്കാൻ ബിഹാർ സംഘം കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാൻ കേരളം സന്ദർശിച്ച് ബിഹാർ സർക്കാരിന്റെ പ്രത്യേക സംഘം. ‘ നോ ടു ഡ്രഗ്സ് ‘ മുദ്രാവാക്യമുയർത്തി കേരളം നടത്തുന്ന പ്രവർത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാർ സർക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്. കെമിക്കൽ എക്സാമിനർ സുബോധ് കുമാർ യാദവ് തലവനും രാജ് പാണ്ഡേ, അഭിനവ് ആശേഷ് എന്നിവർ അംഗങ്ങളായുള്ള സംഘം രണ്ട് ദിവസം വിമുക്തി പ്രവർത്തനങ്ങൾ മനസിലാക്കാനായി ചെലവഴിച്ചു. സംഘം എക്സൈസ് ആസ്ഥാനത്തെത്തി അഡീഷണൽ എക്സൈസ് കമ്മീഷണർ രാജീവ്, ജോയിന്റ് എക്സൈസ് കമ്മീഷണർ ഗോപകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലഹരിക്കെതിരെ കേരളം നടത്തുന്ന വിപുലമായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. നോ ടു ഡ്രഗ്സ് മുദ്രാവാക്യമുയർത്തി നടത്തിയ ജനകീയ ക്യാമ്പയിൻ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. വിമുക്തി മാതൃകയിൽ ബിഹാറിലും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാകുമെന്നും സംഘം അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ജില്ലാ ഡീ അഡിക്ഷൻ സെന്റർ സംഘം സന്ദർശിച്ചു. ആദിവാസി മേഖലയിലെ…
Read More » -
Crime
താത്കാലിക വൈദ്യുതി കണക്ഷനെടുക്കാൻ 3000 രൂപ ‘മടക്ക്’ നൽകണം! കൈക്കൂലിയുമായി ഹോട്ടലിലെത്താൻ നിർദ്ദേശിച്ച കെഎസ്ഇബി ഓവർസിയറെ വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടി
കൊച്ചി: കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 3000 രൂപ കൈക്കൂലി പണം വാങ്ങിയ ഇയാളെ വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയത്. ഇയാളോട് അബ്ദുൾ ജബ്ബാർ കൈക്കൂലി പണം ആവശ്യപ്പെടുകയായിരുന്നു. പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി പരാതിക്കാരൻ ഇന്ന് ഹോട്ടലിലെത്തിയിരുന്നു. ഇവർക്ക് മുൻപേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ ഇവരുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുൾ ജബ്ബാർ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് പ്രതിയെ കൈയ്യോടെ പിടികൂടി. പരാതിക്കാരൻ വിളിച്ചിട്ടാണ് താൻ…
Read More » -
India
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി
ബെംഗളൂരു: ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി. കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയില്‍ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വര്‍ഷ എന്ന പെണ്‍കുട്ടിയാണ് സ്വാമിയെ കബളിപ്പിച്ചത്. ഇദ്ദേഹം നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.ഹണിട്രാപ്പാണെന്നതാണ് പോലീസ് നൽകുന്ന സൂചന.ദാബാസ്പേട്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 2020ലാണ് ‘വർഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറി. ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞ വർഷ, ആദ്യം 10 ലക്ഷം രൂപയും പിന്നീട് 38 ലക്ഷം രൂപയും വാങ്ങിയതായി ചെന്നവീര ശിവാചാര്യ സ്വാമി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Read More » -
Kerala
മഹാരാജാസ് പോലെ ഉന്നത നിലവാരം പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും, വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം: എ.ഐ.വൈ.എഫ്.
കൊച്ചി: മഹാരാജാസ് കോളേജിൻറെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും. മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ എൽ ഡി എഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായി പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
Read More » -
Kerala
പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി: രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി സിപിഎം
പാലക്കാട്: സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, വി ചെന്താമരാക്ഷൻ എന്നിവർക്കാണ് ചുമതല. പുത്തലത്ത് ദിനേശൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇത്. രേഖകൾ പരിശോധിച്ച ശേഷം നടപടി തീരുമാനിക്കും. വിഭാഗീയതയ്ക്ക് നേതൃത്വം കൊടുത്തത് പി കെ ശശി, വി കെ ചന്ദ്രൻ, ചാമുണ്ണി എന്നിവരാണെന്നാണ് കണ്ടെത്തൽ. ഇവരോട് വിശദീകരണം ചോദിക്കും. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുക. ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ തിരിച്ചെടുക്കും. സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്ക് നേതൃത്വം കൊടുത്തവർക്കെതിരെ നടപടി പിന്നീട് സ്വീകരിക്കും. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിച്ച നാല് പേരെ ഒഴിവാക്കും.
Read More »