IndiaNEWS

ബാങ്കധികൃതര്‍ പീഡിപ്പിക്കുന്നു, 24 പേജുള്ള കുറിപ്പ് എഴുതിവെച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു

   മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംപളയില്‍ യുവതി 24 പേജുള്ള കുറിപ്പ് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തു. ഉള്ളാള്‍ ഫറങ്കിപേട്ട് സ്വദേശിനി അശ്വിനി ബംഗേര (25)യാണ് ജീവനൊടുക്കിയത്.
കുംപള ചിത്രാഞ്ജലിനഗറില്‍ പുതുതായി നിര്‍മ്മിച്ച വീട് മറ്റൊരാളില്‍ നിന്ന് അശ്വിനി വാങ്ങിയിരുന്നു. ഈ വീട്ടിലാണ് അശ്വിനിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വിനി ബുധനാഴ്ച രാത്രി സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തതായി പറയുന്നു. വ്യാഴാഴ്ച രാവിലെ സുഹൃത്ത് എത്തി വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോള്‍ അശ്വിനി സാരിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തനിക്ക് വീട് കൈമാറിയ ആള്‍ തന്നെ ചതിച്ചെന്നും കടബാധ്യതയുള്ള വീടിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ തന്നെ പീഡിപ്പിക്കുകയാണെന്നും അശ്വിനിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ഒരു ഇടത്തരം കുടുംബമാണ് അശ്വിനിയുടേത്. വിദേശത്ത് ജോലി ചെയ്തിരുന്ന അശ്വിനി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. സംഗീത എന്ന യുവതിയില്‍ നിന്നാണ് അശ്വിനി പുതുതായി നിര്‍മ്മിച്ച വീട് വാങ്ങിയത്.
ജൂണ്‍ 5 ന് ഗൃഹപ്രവേശ ചടങ്ങ് നടന്നു. അശ്വിനി അമ്മയ്ക്കും അമ്മായിയുടെ രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. മരണക്കുറിപ്പില്‍ കാമുകന്റെ പേരും അശ്വിനി പരാമര്‍ശിക്കുന്നുണ്ട്.

Back to top button
error: