Month: June 2023

  • Kerala

    പത്തനംതിട്ടയിൽ എസ് എസ് എല്‍ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും ‍ ഹയർസെക്കൻഡറി സീറ്റുകള്‍ ഉറപ്പ്

    പത്തനംതിട്ട: പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി പ്രവേശനം നാളെ അറിയാം. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി 14,781 സീറ്റുകളാണ് നിലവിലുള്ളത്. സയന്‍സിന് 173 ബാച്ചുകളിലായി 8,556 സീറ്റുകളുണ്ട്. ഹ്യൂമാനിറ്റീസിന് 48 ബാച്ചുകളിലായി 2,389, കൊമേഴ്‌സിന് 77 ബാച്ചുകളിലായി 3,836 എന്നിങ്ങനെയാണ് മൊത്തം സീറ്റുകളുടെ എണ്ണം.   മെറിറ്റില്‍ സയന്‍സിന് 5,150, ഹ്യുമാനിറ്റീസിന് 1,692, കൊമേഴ്‌സിന് 2,697 സീറ്റുകളാണുള്ളത്. നോണ്‍ മെറിറ്റ് വിഭാഗത്തില്‍ സയന്‍സിന് 3,251, ഹ്യൂമാനിറ്റീസിന് 649, കൊമേഴ്‌സ് 1,066 സീറ്റുകളുമുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സയന്‍സിന് 155, ഹ്യൂമാനിറ്റീസ് 48, കൊമേഴ്‌സ് 73 എന്നിങ്ങനെയാണ് കണക്ക്. നോണ്‍ മെറിറ്റ് വിഭാഗത്തില്‍ സയന്‍സ് 3,251, ഹ്യുമാനിറ്റീസ് 649, കെമേഴ്‌സ് 1,066 സീറ്റുകളുമുണ്ട്.   ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലയില്‍ 96 സ്‌കൂളുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പട്ടികയിലുള്ളത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി…

    Read More »
  • Kerala

    കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

    കോഴിക്കോട്: മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ നടപടിയുമായി ബന്ധപ്പെട്ട് നീതി കിട്ടിയെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിൽ രാഷ്ട്രീയക്കളിയുണ്ട്. തന്റെ മുന്നിൽ വെച്ചാണ് ജീവനക്കാർ ചെയ്ത കുറ്റം പൊലീസിനോട് സമ്മതിച്ചത്. എന്നിട്ടും അവർ കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ് തിരിച്ചെടുത്തത് രാഷ്ട്രീയ ബന്ധം മൂലമാണ്. ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, പുറത്താക്കണമെന്നും അതിജീവിത പറഞ്ഞു.

    Read More »
  • Crime

    മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; റാഗിംഗെന്ന് പരാതി, രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

    പാലക്കാട്: മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി. പരുക്കേറ്റ രണ്ട് വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്ങൾ റാഗിങിന് ഇരയായെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളജിലെ പ്ലസ് ടു വിദ്യാർഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവർക്കാണ് മർദനമേറ്റത്. ഇന്റർവെൽ സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. മുടി കളർ ചെയ്ത് വന്നതും ഷൂ ധരിച്ച് എത്തിയതും നേരത്തെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി തർക്കവും ഉണ്ടായിരുന്നു. ഇതിലെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

    Read More »
  • Kerala

    കെ – ഫോൺ പദ്ധതിയിൽ അക്കൗണ്ടന്‍റ് ജനറലി​ന്റെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നത്, കമ്പനികൾക്ക് അധികമായി നൽകിയ തുക തിരിച്ചുപിടിക്കണം: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കെ – ഫോൺ പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടൻറ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.ജി.യുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ – ഫോൺ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തൽ. കേബിളിൻറെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്ന കണ്ടെത്തലും ഗൗരവതരമാണ്.കേബിളിൻറെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് നേരത്തെതന്നെ സംശയമുണ്ടായിരുന്നു എന്നാൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻ്റെ അനാവശ്യ ഇടപെടലുകളാണ് ടെൻഡർ വ്യവസ്ഥ ലംഘിച്ച് 50 ശതമാനം കൂട്ടി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച പിണറായിക്കുളള മറുപടിയാണ് എ ജിയുടെ കണ്ടെത്തൽ.സർക്കാർ നൽകിയ അധികതുക കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണം നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിച്ചതെങ്കിൽ അതിൻ്റെ…

    Read More »
  • Crime

    അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം: കോളേജിൻറെ പ്രവർത്തനം തടസപെടുത്തുന്നു, പൊലീസ് സംരക്ഷണം തേടി കോളേജ്

    കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം നടന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി. കോളേജ് അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹർജി. കോളേജിൻറെ പ്രവർത്തനം തടസപെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നത്. അതിനിടെ, ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാൽ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും കത്തിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേൾവി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോൾ പൊലീസ് പറയുന്നതിൽ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു. ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ ശ്രദ്ധ സതീഷ്…

    Read More »
  • Kerala

    അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം: കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ കാട്ടിയ തെളിവ് വ്യാജമെന്ന് സഹോദരൻ, അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം; പൊലീസ് മാനേജ്മെന്റിനൊപ്പമെന്ന് വിമർശനം

    കോട്ടയം: അമൽ ജ്യോതി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മരിച്ച ശ്രദ്ധയുടെ കുടുംബം രംഗത്ത്. ഇന്ന് കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛനും വിമർശിച്ചു. ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ ശ്രമം. മാനേജ്മെന്റ് ഒരുക്കുന്ന കെണിയിൽ സർക്കാർ വീണു പോവുകയാണ്. പ്രശ്നത്തിൽ കോടതിയെ സമീപിക്കാനാണ്…

    Read More »
  • Crime

    ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ പാ‍ഡ് ഉപയോ​ഗിച്ച് പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽനിന്ന് തട്ടിച്ചത് 108 കോടി; മരുമകൻ ഹാഫിസ് കുദ്രോളി പിടിയിൽ

    ബെംഗളുരു: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ പാ‍ഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്നാണ് പലപ്പോഴായി കോടികൾ തട്ടിയത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്. ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസ്സൻറെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പൊലീസിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. ആദ്യം ഗോവയിലെ ഹാഫിസിന്റെ വിലാസത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബെംഗളുരുവിൽ…

    Read More »
  • Business

    ആഗോളതലത്തിൽലേക്ക് റുപെ കാർഡുകൾ; വിദേശയാത്രയ്ക്കിടെയുള്ള പണമിടപാടുകൾക്ക് ഉപയോ​ഗിക്കാം, പുതിയ തീരുമാനവുമായി ആർബിഐ

    ദില്ലി: ആഗോളതലത്തിൽ റുപേ ക്രെഡിറ്റ് കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കാനുള്ള നീക്കവുമായി റിസർവ്വ് ബാങ്ക്. വിദേശരാജ്യങ്ങളിൽ കാർഡ് ഉപയോഗിച്ച് പണമിടമാടുകൾ നടത്താനാണ് ആർബിഐ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബാങ്കുകൾ മുഖേന റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കും. കൂടാതെ, റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിദേശ അധികാരപരിധിയിൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കും.ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ, ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകി. ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് നിലവിൽ മറ്റു വിദേശ രാജ്യങ്ങളുമായി അന്താരാഷ്ട്ര കാർഡ്…

    Read More »
  • Kerala

    ബൈക്കിന്റെ ഹാൻഡിൽ ടിപ്പർ ലോറിയിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു; ബൈക്ക് യാത്രിക​ന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്ത് നടന്ന വാഹനപകടത്തിലാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം വിട്ടാണ് അപകടം നടന്നത്. ടിപ്പറിന്റെ അടിയിൽപ്പെട്ട ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ബൈക്കിലായിരുന്ന ജോയി മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

    Read More »
  • Crime

    അമ്മയുടെ മാതാപിതാക്കളെ കാണണമെന്ന് വാശിപിടിച്ച മകളെ മഴുവിന് വെട്ടിവീഴ്ത്തിയ നരാധമൻ

    അമ്മ വിദ്യയുടെ മാതാപിതാക്കളെ കാണണമെന്ന് ശാഠ്യംപിടിച്ച ആറുവയസ്സുകാരി മകളെ മഴുവിന് വെട്ടിക്കീറിയ അച്ഛൻ.മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസ്സുള്ള മകളെ  വെട്ടിക്കൊലപ്പെടുത്തിയ മഹേഷിനെ പോലീസ് ജീപ്പിൽ നിന്നും വലിച്ചിറക്കി തീർത്തേനേം ആ നാട്ടുകാർ.വൻ പോലീസ് പടയാണ് അയാളെ അവിടെ നിന്നും രക്ഷിച്ചുകൊണ്ട് പോയത്.   മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വര്‍ഷം കൊണ്ട് സ്വന്തം കുടുംബത്തെ തകര്‍ത്ത് തരിപ്പണമാക്കിയവനാണ്.ആറു വയസുകാരിയും സ്വന്തം മകളുമായ നക്ഷത്ര എന്ന  കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച്‌ ഇയാള്‍ വെട്ടി കൊലപ്പെടുത്തി.രണ്ട് വര്‍ഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോള്‍ സംശയം, അതും ആത്മഹത്യ തന്നെ ആകുമെന്നാണ്. കുട്ടിക്കൊപ്പം വെട്ടേറ്റ ഇയാളുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡില്‍ നിലയുറപ്പിച്ച മഹേഷിൽ…

    Read More »
Back to top button
error: