തിരുവനന്തപുരം: മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.
എഴുതാത്ത പരീക്ഷ പാസായെന്ന വിവാദത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന ആര്‍ഷോയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊച്ചി കമ്മീഷണർക്കാണ് അന്വേഷണ ചുമതല.അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപി കമ്മീഷണർക്ക് നിര്‍ദേശം നല്കി.വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് ആര്‍ഷോ നേരത്തെ അറിയിച്ചിരുന്നു.