Month: June 2023
-
LIFE
തെന്നിന്ത്യയുടെ ‘തക്കുടുമുത്ത്’ തമന്നയ്ക്ക് സ്റ്റൈൽ മന്നന്റെ സമ്മാനം! ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരനിമിഷമെന്ന് തമന്ന
രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ജയിലർ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് ‘ജയിലറി’ൽ നായികയായി എത്തുന്നത്. ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്‍പിരിച്വൽ ജേർണി സംബന്ധിച്ച പുസ്‍തകം തനിക്ക് നടൻ രജനികാന്ത് സമ്മാനമായി നൽകിയെന്നും തമന്ന വെളിപ്പെടുത്തി. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പ്രവർത്തിക്കുക എന്നത് തനിക്ക് സ്വപ്‍നം യാഥാർഥ്യമാകുന്നതുപോലെ ആണെന്ന് ‘ജയിലറി’ലെ നായിക തമന്ന വ്യക്തമാക്കുന്നു. ബുക്കിൽ ഓട്ടോഗ്രാഫുമായാണ് സമ്മാനം നൽകിയത്. മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രമ്യാ കൃഷ്‍ണനും നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ചിത്രത്തിൻറെ തിരക്കഥയും നെൽസൺ…
Read More » -
മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവ്; വിദ്യയുടേത് അക്ഷന്തവ്യമായ തെറ്റ്, നടപടിയെ ശക്തമായി അപലപിക്കുന്നു: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജ് എൻഐആർഎഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയം. അതിന്റെ സത്പേരിന് കളങ്കം വരരുത്. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകർ തന്നെ പറഞ്ഞു. ആർഷോയുടെ പേര് എങ്ങിനെ ജൂനിയർ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പരിശോധിക്കണം. അയാൾക്ക് പങ്കില്ലാത്ത കാര്യത്തിൽ അയാളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ആർഷോയുടെ മാർക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. അക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ഒരു ചെറുപ്പക്കാരൻ ഒട്ടും തെറ്റ് ചെയ്യാതെ ഇങ്ങനെ ചിത്രീകരിക്കുന്നത് മോശമാണ്. സർക്കാർ തലത്തിൽ അക്കാര്യത്തിൽ അന്വേഷണം നടത്തും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് പൊതുവിൽ ഒരു കീർത്തിയുണ്ട്. അതിനാലാണ് മഹാരാജാസ് കോളേജ് സേവനം…
Read More » -
Kerala
ലാഭം കിട്ടുന്നത് കോച്ചിംഗ് സെന്‍റുകൾക്ക് മാത്രം! എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ എന്ന ചോദ്യവുമായി മുരളി തുമ്മാരുകുടി രംഗത്ത്
എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ എന്ന ചോദ്യവുമായി മുരളി തുമ്മാരുകുടി രംഗത്ത്. ഓരോ വർഷവും റാങ്ക് നന്നാക്കാനായി പതിനായിരങ്ങൾ ആണ് റിപ്പീറ്റ് ചെയ്യുന്നതെന്ന് ചൂണ്ടികാട്ടിയ മുരളി തുമ്മാരുകുടി പതിനായിരം മനുഷ്യ വർഷങ്ങൾ ആണ് സമൂഹത്തിന് നഷ്ടമാകുന്നതെന്നും അഭിപ്രായപ്പെട്ടു. ലാഭം കിട്ടുന്നത് കോച്ചിംഗ് സെൻറുകൾക്ക് മാത്രമാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ നിർത്തേണ്ട സമയമായെന്നും ചൂണ്ടികാട്ടി. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് പൂർണരൂപത്തിൽ എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ? എൻട്രൻസ് പരീക്ഷയില്ലാതെ എൻട്രൻസ് അഡ്മിഷൻ നേടിയ അവസാനത്തെ ബാച്ചിലെ വിദ്യാർത്ഥിയാണ് ഞാൻ (1981-86). പ്രി ഡിഗ്രിയുടെ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, എന്നീ വിഷയങ്ങളുടെ മാർക്ക് മാത്രം പരിഗണിച്ചായിരുന്നു അന്ന് എൻജിനീയറിങ്ങിന് അഡ്മിഷൻ തീരുമാനിച്ചിരുന്നത്. ഈ വിഷയങ്ങൾ കൂടാതെ ഇംഗ്ലീഷും രണ്ടാമത്തെ ഒരു ഭാഷയും പ്രി ഡിഗ്രിയുടെ വിഷയങ്ങൾ ആയിരുന്നു (ഞാൻ ഹിന്ദിയാണ് എടുത്തത്). ഈ വിഷയങ്ങൾക്ക് പാസാകണം എന്നേ ഉള്ളൂ. എഞ്ചിനീയറിങ്ങ് അഡ്മിഷന് അത് കണക്കാക്കില്ല. ഈ ഒരു നിബന്ധന (ഇംഗ്ളീഷും…
Read More » -
Crime
ഹെൽമെറ്റ് കൊണ്ട് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു; അക്കാനി മണിയനെ തേടി പോലീസ്
തിരുവനന്തപുരം: വെള്ളറടയിൽ ഹെൽമെറ്റ് കൊണ്ട് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അക്കാനി മണിയനെ കണ്ടെത്താനായുള്ള ഊർജ്ജിത അന്വേഷണത്തിലാണെന്ന് വെള്ളറട പൊലിസ് അന്വേഷണം വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു അക്കാനി മണിയൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ ക്രൂരമായി മർദ്ദിച്ചത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ ഏഴ് നാളായി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടോടെയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Read More » -
Kerala
മറുനാടൻ മലയാളി യുട്യൂബ് ചാനലിനെതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ
മറുനാട്ടിൽ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും എതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ. “നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. മറുനാടന്‍ മലയാളി ചാനലിനെതിരായ പി.വി അന്‍വറിന്‍റെ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എംഎല്‍എ ചാനലിനെതിരെ തിരിഞ്ഞതിനു ശേഷം എംഎൽഎയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഷാജന്‍ സ്കറിയയും രംഗത്തെത്തിയിരുന്നു. പി വി അൻവർ എംഎൽഎയുടെ കുറിപ്പ് “മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത നിരവധി സാധാരണക്കാരുണ്ട്.നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നവരുണ്ട്.അതിന് പോലും കഴിയാത്ത ആളുകളുണ്ട്.അവരോടൊക്കെ ചിലത് പറയാനുണ്ട്. ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട് വരണം.. നിയമനടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിൽ അതിന് തയ്യാറാവണം.അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും,സംരക്ഷണവും നമ്മളൊരുക്കും.കൂട്ടായ ഒരു പ്രവർത്തനം ഇക്കാര്യത്തിൽ ഉണ്ടാവണം.അങ്ങനെ തയ്യാറായി വരുന്ന ഓരോരുത്തരേയും എന്ത് വിലകൊടുത്തും…
Read More » -
India
പാർട്ടി പ്രവർത്തകന്‍റെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി സഹപ്രവർത്തകർക്കൊപ്പം തോളിലേറ്റി മലയാളിയായ കർണാടക സ്പീക്കർ; ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു, അഭിനന്ദിച്ച് നെറ്റിസൺസ്
ബെംഗളൂരു: പാർട്ടി പ്രവർത്തകൻറെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി തോളിലേറ്റി നടക്കുന്ന കർണാടക സ്പീക്കർ യു ടി ഖാദറിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഉള്ളാൾ മുടിപ്പൂവിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രശാന്ത് കജാവയുടെ സഹോദരൻ ശരത് കജാവയുടെ മൃതദേഹമാണ് സഹപ്രവർത്തകർക്കൊപ്പം ചേർന്ന് യു ടി ഖാദർ തോളിലേറ്റിയത്. ഹിന്ദു – മുസ്ലിം സംഘർഷങ്ങൾ സ്ഥിരം നടക്കുന്ന തീരദേശ കർണാടക മേഖലയിൽ, മതം നോക്കാതെ, സ്വന്തം പാർട്ടി പ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് സഹപ്രവർത്തകൻറെ മൃതദേഹമേന്തിയ യു ടി ഖാദറിനെ അഭിനന്ദിച്ചും സമൂഹമാധ്യമങ്ങളിൽ കമൻറുകൾ നിറയുന്നു. മംഗളുരു എംഎൽഎയും മലയാളിയുമാണ് കർണാടക സ്പീക്കർ യു ടി ഖാദർ. സ്പീക്കർ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ആയിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥിയെ നിർത്താത്തതിനാൽ തെരഞ്ഞെടുപ്പ് നടന്നില്ല. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിൻറെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ്…
Read More » -
Kerala
ഐ.എച്ച്.ആര്‍.ഡി കോളെജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്പ്മെന്‍റിനു (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയൻസ് കോളെജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോന്നി (0468-2382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂര്‍ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047), എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപ (എസ്.സി,എസ്.ടി 350 രൂപ) രജിസ്ട്രേഷൻ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളെജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.
Read More » -
Kerala
ഹെല്‍മറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം: വെള്ളറടയില്‍ ഹെല്‍മറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാള്‍ മരിച്ചു. മലയിൻകാവ് സ്വദേശി ശാന്തകുമാര്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ശാന്തകുമാറിന് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. മര്‍ദ്ദിച്ച പ്രതി അക്കാനി മണിയനായി വെള്ളറട പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Read More » -
Kerala
തെളിവെടുപ്പിനിടെ റാന്നിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് വീണ്ടും പിടികൂടി
റാന്നി:ചിറ്റാര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ ജിതിന്‍ ടി എസ് (28) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്നുള്ള വനമേഖലയിൽ നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെയാണ് ജിതിന്‍നെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തന്റെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
Read More » -
NEWS
യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം
അബുദാബി: യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.29ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‍കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതേസമയം യുഎഇയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇയിൽ പൊതുവെ വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്‍മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങൾ അറിയാറില്ല. സെൻസറുകളിൽ മാത്രം രേഖപ്പെടുത്താൻ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിർമിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. A 2.1 Magnitude Earthquake on Richter scale is recorded in AL Fayy area UAE – Oman Border at 23:29, 07/06/2023 "UAE time” According to…
Read More »