IndiaNEWS

ഇന്റലിജൻസ് ബ്യൂറോയില്‍ ജൂനിയര്‍  ഓഫീസറാകാൻ അവസരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജൻസ് ഓഫീസര്‍ ഗ്രേഡ്-II/ ടെക്നിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
 
 

797 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനറല്‍- 325, ഇ.ഡബ്ല്യു.എസ്.- 79, ഒ.ബി.സി.- 215, എസ്.സി.- 215, എസ്.സി.- 119, എസ്.ടി.- 59 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം.

യോഗ്യത: ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇൻഫര്‍മേഷൻ ടെക്നോളജി, കംപ്യൂട്ടര്‍ സയൻസ്, കംപ്യൂട്ടര്‍ എൻജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷൻസ് എന്നിവയിലൊന്നില്‍ നേടിയ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്, കംപ്യൂട്ടര്‍ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ഉള്‍പ്പെട്ട സയൻസ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷൻസില്‍ ബിരുദം.

Signature-ad

ശമ്ബളം: 25,500- 81,000 രൂപ. കൂടാതെ സ്പെഷ്യല്‍ സെക്യൂരിറ്റി അലവൻസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


ഫീസ്: റിക്രൂട്ട്മെന്റ് പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ വിഭാഗക്കാരും അടയ്ക്കണം. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം. ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ. ചലാൻ മുഖേനയോ അടയ്ക്കാം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 23.

Back to top button
error: