KeralaNEWS

തെരഞ്ഞെടുപ്പിൽ ജയിക്കാൻ  മൂന്നു കോടി;കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ‘യാഗം’ ബിജെപിയില്‍ ആളിക്കത്തുന്നു

കോഴിക്കോട്:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ‘യാഗം’ ബിജെപിയില്‍ ആളിക്കത്തുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ സാന്നിധ്യത്തില്‍ കോഴിക്കോടു ചേര്‍ന്ന യുവമോര്‍ച്ച പഠനശിബിരത്തില്‍ യാഗം ചര്‍ച്ചയായി. പ്രവര്‍ത്തനം നടത്താതെ യാഗംകൊണ്ടെന്ത് കാര്യമെന്നായിരുന്നു സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ചോദ്യം. കൊല്ലത്ത് കെ സുരേന്ദ്രൻ വിരുദ്ധരുടെ കൂട്ടായ്മയായ അടല്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലും യാഗത്തിനെതിരെ പ്രചാരണം സജീവമാണ്.

 

തൃശൂരിലെ പാഞ്ഞാള്‍ തോട്ടത്തില്‍ മനയില്‍ മെയ് 12 മുതല്‍ 18 വരെയായിരുന്നു ‘മഹാകിരാതരുദ്രയജ്ഞ’ത്തിന്റെ ഭാഗമായ ‘സഹസ്ര ചണ്ഡികയാഗം’. എല്ലാ വര്‍ഷവും നടക്കാറുള്ള ചടങ്ങുകളില്‍നിന്ന് വ്യത്യസ്തമായി മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച്‌, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സുബ്രഹ്മണ്യ അഡിക ഉള്‍പ്പെടെ 160 പുരോഹിതരുടെ കാര്‍മികത്വത്തിലാണ് യാഗം നടന്നത്.

 

കെ സുരേന്ദ്രൻ ആദ്യാവസാനം പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. കെ എസ്‌ രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, സെക്രട്ടറി എ നാഗേഷ്‌, വി വി രാജേഷ്‌, യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്‌ണൻ, കെ വി എസ്‌ ഹരിദാസ്‌ എന്നിവരെ കൂടാതെ ചില വമ്പൻ വ്യവസായികളും യാഗത്തിനെത്തി. ബിജെപി അഖിലേന്ത്യാ സെക്രട്ടറി അരവിന്ദ്‌ മേനോനും ഒരുദിവസം പങ്കെടുത്തു.

 

എന്നാൽ കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും ജയിക്കാൻ യോഗമില്ലാതിരുന്ന സുരേന്ദ്രൻ അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പിന് ഇപ്പോഴേ യാഗം നടത്തിയിട്ട് എന്തു പ്രയോജനം എന്നാണ് എം ടി രമേശ് അടക്കമുള്ളവരുടെ ചോദ്യം.

Back to top button
error: