Month: June 2023
-
Kerala
എട്ട് സെന്റ് സ്ഥലം വീതം പതിനൊന്നു കുടുംബങ്ങൾക്ക് നൽകി സിപിഐഎം ചപ്പാരപ്പടവ് ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിൾ
കണ്ണൂര്‍: ഇരുപത്തിയഞ്ചുലക്ഷം രൂപ മുടക്കി വാങ്ങിയ ഒരേക്കറോളം സ്ഥലം പതിനൊന്ന് നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യമായി വീതിച്ച് നല്‍കി മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ഇവിടെയൊരു കമ്യൂണിസ്റ്റുകാരന്‍. സിപിഐഎം ചപ്പാരപ്പടവ് ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിളും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ടോം ഫ്രാന്‍സിസും കൂടിയാണ് എടക്കോം ടൗണിന് സമീപം റോഡ്, വൈദ്യുതി, വെളളം തുടങ്ങി എല്ലാ സൗകര്യങ്ങളുമുളള സ്ഥലം വാങ്ങി നല്‍കുന്നത്.സ്ഥലത്തിന്റെ വിതരണ ഉദ്ഘാടനം ജൂണ്‍ പത്തിന് വൈകുന്നേരം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍വഹിക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് എട്ടു സെന്റ് വീതം ഭൂമിയാണ് നല്‍കുക.വീടുപണിയാന്‍ ഗതിയില്ലാത്തവര്‍ന്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പണം സ്വരൂപിക്കാനും സി.പി. എം രൂപീകരിച്ച സബ് കമ്മിറ്റി ശ്രമിക്കുന്നുണ്ട്.മത, രാഷ്ട്രീയ പരിഗണനയില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്കാണ് ഭൂമി നല്‍കുക.ഇവിടേക്ക് റോഡും നിർമ്മിച്ചിട്ടുണ്ട്.കുടിവെള്ളത്തിനും വൈദ്യുതിക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ടോമി മൈക്കിൾ. പെരുമ്ബടവ് സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപിക കൂടിയായ ഭാര്യ സില്‍വിയും മക്കളായ ജിതിന്‍ ടോമും സച്ചിന്‍…
Read More » -
NEWS
അറിയാമോ, മൊബൈൽ ഫോൺ എന്ന വില്ലൻ നിങ്ങളുടെ മക്കളുടെ ജീവിതം കാർന്നു തിന്നുകയാണ് !
സ ന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം.കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ ലോകം കൈപ്പിടിയിലൊതുങ്ങുന്ന അവസ്ഥയായി. ഗ്രഹാംബെല്ലിന്റെ ടെലിഫോണിൽനിന്ന് മൊബൈൽ ഫോണിലേക്കെത്തിയപ്പോൾ എവിടെനിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ സംജാതമായി.സന്ദേശരംഗത്ത് വൻ പരിവർത്തനമാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്.ഏതൊരാളെയും അയാളെവിടെയാണെങ്കിലും നമുക്ക് ബന്ധപ്പെടാനുള്ള അവസരം അത് ഒരുക്കിത്തരുന്നു. ഇത് ഒരുതരത്തിൽ ചിന്തിച്ചാൽ നല്ലതാണെങ്കിലും നമ്മുടെ കൗമാരക്കാരായ പെൺകുട്ടികൾ വഴി തെറ്റുന്നതിനും ഒളിച്ചോടുന്നതിനും കാരണം മറ്റൊന്നല്ല.കൗമാരക്കാരായ പെണ്‍കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗുജറാത്തിലെ താക്കൂര്‍ വിഭാഗം.മൊബൈല്‍ ഫോണ്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ തെറ്റായ സൗഹൃദം വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ മറുവശം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തെ മാരക വേർഷനാണെന്നതാണ് ശരി.ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇടുക്കി വണ്ടൻമേട്ടിലായിരുന്നു സംഭവം.മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » -
NEWS
സ്വയം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴേ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് സാധിക്കൂ
വെളിച്ചം യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന്റെ അന്ത്യഘട്ടം. മഹര്‍ഷി സ്വന്തം വസ്തുവകകള്‍ എല്ലാം ഭാര്യമാരായ മൈത്രേയിക്കും കാര്‍ത്ത്യായിനിക്കും വീതിച്ചുകൊടുത്തു. ആ സന്ദർഭത്തിൽ മൈത്രേയി ഇങ്ങനെ ചോദിച്ചു: “ഈ ധനംകൊണ്ട് എനിക്ക് അമരത്വം ലഭിക്കുമോ?” “ഇല്ല…” യാജ്ഞവല്‍ക്യന്‍ പറഞ്ഞു: “ധനം ഉണ്ടെങ്കില്‍ ധനവാന്‍മാരെ പോലെ ജീവിക്കാം. അത്രതന്നെ…” അപ്പോള്‍ മൈത്രേയി പറഞ്ഞു: “അല്ലയോ ഭഗവന്‍, അമരത്വം പ്രദാനം ചെയ്യാത്ത വസ്തുവകകള്‍കൊണ്ട് എനിക്കെന്താണ് പ്രയോജനം. സനാതന ജീവന്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞാലും…” അതനുസരിച്ച് മൈത്രേയിക്ക് യാജ്ഞവല്‍ക്യന്‍ നല്‍കിയ ഉപദേശമാണ് ഉപനിഷത്തിന്റെ സത്ത. സംതൃപ്തിയും ആശ്വാസവും മോഹിക്കാത്ത മനുഷ്യരില്ല. കൂടുതല്‍ സംതൃപ്തിക്കുവേണ്ടി കൂടുതല്‍ ധനം സമ്പാദിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര തന്നെ സമ്പത്തുണ്ടെങ്കിലും എന്തെല്ലാം വസ്തുവകകള്‍ നമുക്കുണ്ടെങ്കിലും ക്ലേശങ്ങളില്‍ നിന്നും മുക്തി നേടുക അസാധ്യമാണ്. അസ്ഥിരവും അനിശിചതവുമായ ഈ ലോകത്ത് നമുക്കുണ്ടാകേണ്ട മനോഭാവം നാം സ്വയം പരിവര്‍ത്തനംചെയ്യപ്പെടുക എന്നതാണ്. നമ്മുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, നമുക്ക് ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് മാത്രമേ സാധിക്കൂ. അത്…
Read More » -
Movie
ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചഐ.വി ശശിയുടെ ‘അനുഭവം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശിയുടെ ‘അനുഭവ’ത്തിന് 47 വർഷപ്പഴക്കം. ഭർത്താവിന്റെ ചിത്രത്തിനരികെയിരുന്ന് മദ്യപിക്കുന്ന ഷീലയെ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ആംഗ്ലോ ഇന്ത്യൻസ് ജീവിത പശ്ചാത്തലത്തിലാണ് കഥ. പോലീസുകാരനായിരുന്ന ഭർത്താവ് (ഉമ്മർ) പരിചയിപ്പിച്ച മദ്യപാന ശീലം പിന്നീട് ഭർത്താവിനെ മറക്കാനുള്ള വിധവയുടെ മാർഗമായിത്തീരുന്നു. ഷീലയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിലാണ് ‘വാകപ്പൂമരം ചൂടും’ എന്ന എവർഗ്രീൻ ഹിറ്റ് ഗാനമുള്ളത്. ഷീലയും ജയഭാരതിയും അമ്മയും മകളുമായി അഭിനയിച്ചു. രചന ആലപ്പി ഷെറീഫ്. 1976 ജൂൺ 10 റിലീസ്. വീട്ടുസാധനങ്ങൾ വിറ്റ് വരെ കുടിക്കുന്ന നിലയിലേയ്ക്ക് മാറുന്ന ഷീലയുടെ കഥാപാത്രം ശവപ്പെട്ടി വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. മരിക്കുമ്പോൾ കടബാധ്യതയില്ലാതിരിക്കാനും ഏക മകൾ ആ പേരിൽ അലയാതിരിക്കാനും. ബാർ നടത്തുന്ന സായിപ്പ് (സോമൻ) ഷീലയുടെ മകൾ മേരിയുടെ (ജയഭാരതി) പിന്നാലെയാണ്. അയൽക്കാരായി താമസത്തിനെത്തുന്ന ജോണി (വിൻസെന്റ്) ‘വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കൻ തെന്നലി’ന്റെ പാട്ടുമായി മേരിയുടെ ഹൃദയത്തിൽ…
Read More » -
Careers
സംസ്കൃത സർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ കോഴ്സുകൾ: അവസാന തീയതി ജൂൺ 16 വരെ ദീർഘിപ്പിച്ചു
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ പുതുതായി ആരംഭിക്കുന്ന പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 16 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (രണ്ട് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ (രണ്ട് സെമസ്റ്ററുകൾ) എന്നിവയാണ് പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ. പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഏറ്റുമാനൂർ ക്യാമ്പസിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കാലടി മുഖ്യ ക്യാമ്പസിലുമാണ് നടത്തുക. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല്…
Read More » -
Kerala
തീവച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായാണ് പ്രതി
കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പൊലീസിന് നൽകിയ കൂടുതൽ മൊഴി പുറത്ത്. തീവച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായാണ് പ്രതി പ്രസൂൺ ജിത് സിക്‌ദറുടെ മൊഴി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ തീ പടർന്നില്ല. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺ ജിത് സിക്‌ദറുടെ മൊഴിയിലുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെയാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ബോഗിക്കുള്ളിൽ എത്തിച്ച ശേഷം പ്രതി പ്രസൂൺ ജിത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു. പിന്നീട് പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന രാത്രി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാൾ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു.…
Read More » -
India
മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരുക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 ജില്ലകളിൽ കർഫ്യൂ പിൻവലിക്കുകയും 11 ജില്ലകളിൽ കർഫ്യൂ ഇളവ് നൽകുകയും ചെയ്തു. ആയുധങ്ങൾ താഴെവയ്ക്കണമെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേർ ആയുധങ്ങൾ നൽകിയെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഭാവി…
Read More » -
Crime
യുകെയിൽ ഭാര്യയെ ക്രൂരമായി മർദിച്ച മലയാളി യുവാവിന് 20 മാസം ജയിൽ ശിക്ഷ
ലണ്ടൻ: യുകെയിൽ വെച്ച് ക്രൂരമായി ഭാര്യയെ മർദിച്ച മലയാളി യുവാവിന് കോടതി 20 മാസം ജയിൽ ശിക്ഷ വിധിച്ചു. ന്യുപോർട്ടിൽ താമസിക്കുന്ന 37 വയസുകാരനാണ് ശിക്ഷിക്കപ്പെട്ടത്. കുടുംബ കലഹത്തിന്റെ ഭാഗമായി ഇയാൾ രണ്ട് തവണ ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് ന്യൂപോർട്ട് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളിൽ സംസാരിക്കവെയാണ് ഭർത്താവിന്റെ ക്രൂര മർദനമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ കോളിലൂടെ ലഭിച്ചത് കേസിന് ബലമേകി. കുപ്പികൊണ്ട് പ്രതി ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്‍തു. ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിന്റെ അടുത്ത് നിന്ന് ഇറങ്ങിയോടിയ ഭാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ കുട്ടികളെ ഓർത്ത് മാപ്പ് നൽകാൻ പരാതിക്കാരി തയ്യാറായി. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ച കോടതി, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് 20 മാസം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത തെറ്റിൽ പശ്ചാത്താപമുണ്ടെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യം…
Read More » -
Kerala
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹർജിയിൽ നാളെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പൽ ഷൈജു കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു. കേസിൽ പൊലീസിന്റെ മെല്ലപ്പോക്കിനിടയിലാണ് പ്രതികളുടെ നീക്കം. കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 15ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിലെ പട്ടിക മുൻ പ്രിൻസിപ്പിൽ വെട്ടിത്തിരുത്തിയെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാനലിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥി പിന്മാറിയപ്പോൾ പുതിയ പേര് നിർദ്ദേശിക്കുകയായിരുന്നുവെന്ന് മുൻ പ്രിൻസിപ്പലിൻറെ അഭിഭാഷകൻറെ വാദം. കേസ് അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്ക് നടത്തുന്നതിനിടെയാണ് മുൻ പ്രിൻസിപ്പൽ മുൻകൂർ ജാമ്യം നേടിയത്. അതേസമയം കേസിൽ മുഖ്യപ്രതിയായ മുൻ എസ്എഫ്ഐ നേതാവ് എ വിശാഖ് ഇപ്പോഴും ഒളിവിലാണ്.
Read More » -
NEWS
ബീച്ചില്‍ കുളിക്കുകയായിരുന്ന 24കാരനായ റഷ്യൻ യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
കെയ്റോ: ബീച്ചില്‍ കുളിക്കുകയായിരുന്ന യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി. ഈജിപ്‍തിലെ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര നഗരമായ ഹര്‍ഗെതയിലാണ് സംഭവം. റഷ്യക്കാരനായ യുവാവിനാണ് ജീവന്‍ നഷ്ടമായത്. ബീച്ചില്‍ കുളിക്കുകയായിരുന്ന ഇയാളെ ടൈഗര്‍ ഷാര്‍ക് വിഭാഗത്തില്‍പെടുന്ന സ്രാവ് വിഴുങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ പരിസ്ഥിതി ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 24 വയസ് പ്രായമുള്ളയാളാണ് മരണപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 വയസുള്ള റഷ്യക്കാരന്‍ ഈജിപ്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ കോണ്‍സുല്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ വിനോദ സഞ്ചാരി ആയിരുന്നില്ലെന്നും ഈജിപ്തില്‍ താമസിച്ചിരുന്ന ആളാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് കിണഞ്ഞുശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വെള്ളിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ബീച്ചില്‍ ഇറങ്ങുന്നതിന് പരിസ്ഥിതി…
Read More »