Month: June 2023
-
Kerala
വ്യാജവാർത്തയ്ക്ക് പിന്നിൽ ഏഷ്യാനെറ്റോ;എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
കൊച്ചി:വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തില്‍ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു യൂണിറ്റ് ഭാരവാഹി സി എ ഫാസില്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.മഹാരാജാസ് കോളേജ് പ്രിൻസിപ്പല്‍ ഡോ. വി എസ് ജോയി, ആര്‍ഷോ പഠിച്ചിരുന്ന ആര്‍ക്കിയോളജി വകുപ്പ് കോ–-ഓര്‍ഡിനേറ്റര്‍ ഡോ. വിനോദ്കുമാര്‍ കല്ലോലിക്കല്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.
Read More » -
Kerala
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്:കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. കൂടരഞ്ഞി മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വെച്ച് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇരുവരേയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
India
ദില്ലി കലാപക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി
ദില്ലി: ദില്ലി കലാപക്കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി കോടതി. കേസിൽ പ്രതിയായ ആളെ വെറുതെ വിട്ടാണ് വിമർശനം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി പറഞ്ഞു. കർക്കദ്ദൂമ കോടതിയുടേതാണ് നടപടി. സാക്ഷി മൊഴി തെറ്റായി എടുത്തതാണ്. നൂർ മുഹമ്മദ് എന്നയാളെയാണ് വെറുതെ വിട്ടത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലി കർക്കദ്ദൂമ കോടതി ഈ കേസിൽ വെറുതെ വിട്ടുണ്ട്. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കാട്ടിയാണ് കോടതി വെറുതെ വിട്ടത്. അതേസമയം ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2020 ഫെബ്രുവരി 24 ന് മെയിൻ കരവാൽ നഗർ റോഡിൽ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നും സമീപത്തെ പാർക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങൾക്ക് തീയിട്ടുവെന്നും കോൺസ്റ്റബിൾ സംഗ്രാം സിംഗ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ…
Read More » -
NEWS
സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത
റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ ചരിത്രത്തിൽ ഇടം നേടി. സ്‌പോർട്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നായ തായിഫിലെ വജ് ക്ലബ്ബ് ഹിജ്‌റ വർഷം 1396ൽ ആണ് സ്ഥാപിതമായത്. തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിത്. 2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കം മുതൽ വജ് ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർന്നു. വീണ്ടും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും പിന്നീട് പ്രീമിയർ ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും ഉയരാനാണ് വജ് ക്ലബ്ബ്…
Read More » -
India
ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ റയിൽവെ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു
ഭുവനേശ്വർ:ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ റയിൽവെ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു.ബഗഹ സ്റ്റേഷനാണ് സീൽ ചെയ്തത്.ഇതോടെ ഈ സ്റ്റേഷനിൽ ട്രെയിനുകളൊന്നും ഇനിമുതൽ നിർത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഗഹ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന്‍ സീല്‍ ചെയ്തത്.റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഷന്‍ സീല്‍ ചെയ്യുകയും ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു. ”സിഗ്നലിംഗ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്‌സ് ട്രെയിനോ ബഗഹ സ്‌റ്റേഷനിൽ നിര്‍ത്തില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും 900-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ
കണ്ണൂർ: കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. പാർട്ടി നാമാവശേഷമാകുമ്പോൾ നമ്മൾ കൂടി ചവിട്ടിതാഴ്ത്താൻ ശ്രമിക്കുകയാണ്. നേതാക്കൾ ആരോടും വൈരാഗ്യം വെച്ച് പുലർത്തരുതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. അംഗൻവാടി ആന്റ് ക്രഷ് വർക്കേർസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളന വേദിയിലായിരുന്നു ചന്ദ്രശേഖരന്റെ പരാമർശം. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ആധിക്യത്തെക്കുറിച്ചുളള വിഎംസുധീരന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്. 2016ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടത്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണം. നേതാക്കൾ അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച 75 ആം പിറന്നാളാഘോഷവേദിയിലായിരുന്നു സുധീരന്‍റെ വിമര്‍ശനം. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം തുറന്നു പറഞ്ഞു. ഗ്രൂപ്പ് വീതം വയ്പില്‍ മനം മടുത്തായിരുന്നു രാജി. അന്ന് രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇന്ന്…
Read More » -
Kerala
മാർക്ക് ലിസ്റ്റ് വിവാദം: മാധ്യമപ്രവർത്തകയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത് പ്രതിഷേധാർഹം, മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ വിചിത്ര നടപടിയിൽ പ്രതിഷേധാർഹമെന്ന് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവുന്ന നടപടിയല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആർഷോ നൽകിയ ഗൂഢാലോചന പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലെ നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്. ‘കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു മാധ്യമപ്രവർത്തക ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചാം പ്രതിയായി കേസെടുക്കുന്ന പൊലീസ് നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. കെഎസ് യു പ്രവർത്തകർ പരാതി കൊടുക്കുന്പോൾ ആ പരാതി റിപ്പോർട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളത്? അഖില നന്ദകുമാർ അത്ര മാത്രമേ ചെയ്ചിട്ടുള്ളൂ. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കനത്ത…
Read More » -
Kerala
മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ ഒളിച്ചുവെച്ച ക്രൈം ബ്രാഞ്ച് സംഘം വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് പുറത്തുവിട്ടു; ഗൂഢാലോചന നടത്തിയത് അധ്യാപകർ!
കൊച്ചി: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ ഒളിച്ചുവെച്ച ക്രൈം ബ്രാഞ്ച് സംഘം വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് പുറത്തുവിട്ടു. മഹാരാജാസ് കോളേജ് അധ്യാപകൻ വിനോദ് കുമാറാണ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. തെറ്റായ റിസൽറ്റ് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറിൽ പറയുന്നു. ആദ്യ രണ്ടുപ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റം ചുമത്തി. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസൽറ്റ് തയാറാക്കിയെന്നും അധ്യാപകർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ ആരോപിക്കുന്നത്. ഇതുവഴിഎസ് എഫ്ഐയ്‌ക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോയ്ക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്ഐആർ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയാണ്. മഹാരാജാസ്…
Read More » -
Kerala
ബംഗളൂരില്‍ നിന്നും കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടി
കൊല്ലം:ബംഗളൂരില്‍ നിന്നും കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടി. കൊട്ടിയം പൊലീസ് ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ യുവാക്കളില്‍ നിന്നും നിരോധിത മയക്കുമരുന്ന് പിടികൂടിയത്. മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍ നിഖില്‍ സുരേഷ് (30), കൊട്ടിയം പാറക്കുളം വലിയ വിള വീട്ടില്‍ മൻസൂര്‍ (31)എന്നിവരാണ് പിടിയിലായത്. നിഖിലിൻ്റെ പക്കല്‍ നിന്നും 27 ഗ്രാം എംഡിഎംഎയും മൻസൂറിൻ്റെ പക്കല്‍ നിന്നും 26 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. മൻസൂറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിൻ ജോസഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തായിരുന്നു പരിശോധന.
Read More » -
India
ഗൂഗിള്‍ പേയില്‍ ആധാര്‍ ഉപയോഗിച്ച് യു.പി.ഐ പേയ്‌മെന്റ് നടത്താം
ഇനി മുതല്‍ മൊബൈല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ ആധാര്‍ ഉപയോഗിച്ച് യു.പി.ഐ പേയ്‌മെന്റ് നടത്താം.ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് യു.പി.ഐയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ഒരുക്കിയിരിക്കുന്നത്. പുതിയ സേവനം ലഭിക്കുന്നതിനായി ആദ്യം ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത് യു.പി.ഐ ഓണ്‍ബോര്‍ഡിങ് ഓപ്ഷനില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഓണ്‍ബോര്‍ഡിംഗ് തെരഞ്ഞെടുക്കുക. ശേഷം ആധാര്‍ നമ്ബറിന്റെ ആദ്യ ആറ് അക്കങ്ങള്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കാം.ഇതിന് ശേഷം യു.പി.ഐ പിൻ സെറ്റ് ചെയ്യാനും സാധിക്കും. യുപിഐ ആക്ടിവേഷൻ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി ഇടപാടുകള്‍ നടത്താനും ബാലൻസ് പരിശോധിക്കാനും കഴിയും.
Read More »