
കൊച്ചി:വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തില്‍ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു യൂണിറ്റ് ഭാരവാഹി സി എ ഫാസില്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.
ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.മഹാരാജാസ് കോളേജ് പ്രിൻസിപ്പല്‍ ഡോ. വി എസ് ജോയി, ആര്‍ഷോ പഠിച്ചിരുന്ന ആര്‍ക്കിയോളജി വകുപ്പ് കോ–-ഓര്‍ഡിനേറ്റര്‍ ഡോ. വിനോദ്കുമാര്‍ കല്ലോലിക്കല്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan