IndiaNEWS

ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ റയിൽവെ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു

ഭുവനേശ്വർ:ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ റയിൽവെ സ്റ്റേഷൻ സിബിഐ സീൽ ചെയ്തു.ബഗഹ സ്റ്റേഷനാണ് സീൽ ചെയ്തത്.ഇതോടെ ഈ‌ സ്റ്റേഷനിൽ ട്രെയിനുകളൊന്നും ഇനിമുതൽ നിർത്തില്ല.
അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐ സംഘം ബഗഹ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന്‍ സീല്‍ ചെയ്തത്.റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റേഷന്‍ സീല്‍ ചെയ്യുകയും ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു. ”സിഗ്നലിംഗ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്‌സ് ട്രെയിനോ ബഗഹ സ്‌റ്റേഷനിൽ നിര്‍ത്തില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും 900-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Back to top button
error: