Month: June 2023
-
Health
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക, ഒരുപാട് ശാരീരിക- മാനസിക രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്!
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. ഒരിടത്ത് തന്നെ ദീര്‍ഘനേരം ഇരിക്കേണ്ടതുണ്ടോ…? ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ശീലം ഇക്കാലത്ത് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശാരീരികമായും മാനസികമായും രോഗിയാക്കിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗം, ഞരമ്പ് രോഗങ്ങള്‍, എല്ലുരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നമുണ്ടാകാം ദീര്‍ഘനേരം ഇരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസിക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരം ആളുകളുടെ തലച്ചോറ് ഡിമെന്‍ഷ്യ രോഗികളെപ്പോലെയാകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിന് അപകടകരമാണെന്ന് ഒരു പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. യു.സി.എൽ.എ (UCLA) ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ശീലം തലച്ചോറിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ബാധിക്കുന്നു. ഭാരം കൂടാം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതോ ടിവി കാണുന്നതോ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതോ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.…
Read More » -
Food
വെളിച്ചെണ്ണ ഒഴിവാക്കരുതേ, ശരീരത്തിലെ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് ഉൾപ്പടെ വെളിച്ചെണ്ണയ്ക്ക് എണ്ണമറ്റ ഗുണങ്ങൾ
മലയാളിയുടെ രുചിയുടെ പര്യായമാണ് വെളിച്ചെണ്ണ. നമ്മള്‍ പാചകം ചെയ്യുന്നത് ഏറെയും വെളിച്ചെണ്ണയിലാണ് .മിക്ക വിഭവങ്ങളിലും വെളിച്ചെണ്ണ സമുദ്ധമായി നാം ചേര്‍ക്കുന്നു. വെളിച്ചെണ്ണ ഉപയോഗം ദോഷമാണെന്നും കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുമെന്നും ആധുനിക വൈദ്യശാസ്ത്രം സമർത്ഥിച്ചിരുന്നു. എന്നാൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു ദോഷവുമില്ല മറിച്ച് നല്ലതാണെന്നും വാദിക്കുന്നവരുണ്ട്. സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇതിലൊക്കെ ഉപരി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ഫലപ്രദമായ കുക്കിംഗ് ഓയിലാണിത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്.…
Read More » -
India
ഒരു ദിവസം മാത്രം ഒന്നിച്ചു കഴിഞ്ഞ ഭര്‍ത്താവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യയുടെ പരാതി, രൂക്ഷവിമർശനവുമായി കോടതി, ഒടുവിൽ സംഭവിച്ചതോ…?
ബെംഗ്ലൂര്‍: ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭര്‍ത്താവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. തുടര്‍ന്ന് പരാതി കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയ കോടതി അതിന്റെ തെളിവാണ് ഈ പരാതി എന്നും നിരീക്ഷിച്ചു. അതിനിടെ തനിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി ഭർത്താവും കോടതിയെ സമീപിച്ചു. ബെംഗ്ലൂറിലെ മോട്ടോർബൈക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. വിവാഹത്തിനു മുന്‍പ് ഇരുവരും നാലു വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. 2023 ജനുവരി 27നായിരുന്നു വിവാഹം. വിവാഹദിനത്തില്‍ തന്നെ ഭാര്യയുടെ ജന്മദിനവും ആഘോഷിച്ചു. ഇതിനിടെയാണ് ഭാര്യയുടെ മുന്‍ബന്ധം ഭര്‍ത്താവ് അറിഞ്ഞത്. വാട്‌സ് ആപിലൂടെ ഭാര്യ മുന്‍കാമുകനുമായി സംസാരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഭർത്താവ് ഭാര്യയെ താക്കീതു ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവുമായി വഴക്കിട്ട് യുവതി അടുത്ത ദിവസം സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തു.…
Read More » -
NEWS
സന്തോഷം സ്വന്തം ഉള്ളിൽ തന്നെയുണ്ട്, അത് കണ്ടെത്താൻ വൃഥാ അലയേണ്ടതില്ല
വെളിച്ചം ഒരിക്കല്‍ ദൈവത്തിന് തോന്നി മനുഷ്യന് സന്തോഷത്തിന്റെ വില അറിയില്ല എന്ന്. അതുകൊണ്ടു തന്നെ അത് ഒളിപ്പിച്ചു വയ്ക്കാന്‍ ദൈവം തീരുമാനിച്ചു. എവിടെ ഒളിപ്പിക്കണമെന്ന കാര്യത്തില്‍ പലരോടും അഭിപ്രായം ചോദിച്ചു. ചിലര്‍ പറഞ്ഞു കടലിനടിയില്‍ എന്ന്, ചിലര്‍ മണ്ണില്‍ കുഴിച്ചിടാന്‍ നിര്‍ദ്ദേശിച്ചു, മറ്റുചിലര്‍ പറഞ്ഞു കൊടുമുടിയുടെ മുകളില്‍ കൊണ്ടുവെച്ചാല്‍ അവന്‍ അന്വേഷിച്ചെത്താന്‍ സാധ്യതയില്ലെന്ന്. അപ്പോഴാണ് വേറൊരാള്‍ പറഞ്ഞത്: “ഈ സ്ഥലങ്ങളിലൊക്കെ വെച്ചാല്‍ അവന്‍ അന്വേഷിച്ച് കണ്ടെത്തും, അതുകൊണ്ട് നമുക്കിത് അവന്റെ ഹൃദയത്തില്‍ നിക്ഷേപിക്കാം. അവിടെ തിരയുന്നതിനെക്കുറിച്ച് അവന്‍ ചിന്തിക്കുകയേ ഇല്ല.. ഇനി ആരെങ്കിലും അന്വേഷിച്ച് അവിടെയെത്തി എന്ന് കരുതട്ടെ.. അവന് യഥാര്‍ത്ഥ ആനന്ദം ലഭിക്കുകയും ചെയ്യും…” സന്തോഷം നേടാന്‍ പുറംപണിക്കാര്‍ക്ക് കരാര്‍ കൊടുക്കരുത്. അവന്‍ എക്കാലവും കൂടെയുണ്ടാകണെമെന്നില്ല. മാത്രല്ല, എന്നും ഒരുപോലെയാകുകയുമില്ല. സൗഹൃദത്തിലോ സമ്പത്തിലോ സന്തോഷനിക്ഷേപം നടത്തുന്നവര്‍ എക്കാലവും സന്തോഷവാന്മാർ ആയിരിക്കുകയില്ല. സമ്പത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും, സൗഹൃദങ്ങള്‍ അപ്രത്യക്ഷമാകും. ഒന്നിനോടും ഒട്ടിച്ചേരാതെ എല്ലാറ്റിനെയും അനുപേക്ഷണീയ അകലത്തില്‍ നിര്‍ത്തിയാല്‍ അവനവന്റെ ഉളളിലെ സമാധാനം…
Read More » -
Movie
മോഹൻരൂപ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വർഷങ്ങൾ പോയതറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘ഇല കൊഴിയും ശിശിരത്തിൽ’ എന്ന ഗാനത്തിലൂടെ പ്രശസ്‌തമായ ‘വർഷങ്ങൾ പോയതറിയാതെ’ 36 വർഷങ്ങൾ പിന്നിടുന്നു. മോഹൻരൂപ് എഴുതി സംവിധാനം ചെയ്‌ത ചിത്രം 1987 ജൂൺ 11 ന് റിലീസ് ചെയ്‌തു. പ്രിൻസ് വൈദ്യൻ, രശ്‌മി കൈലാസ് എന്നീ പുതുമുഖങ്ങളായിരുന്നു നായികാ-നായകന്മാർ. കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻകുട്ടി ഗാനരചന. സംഗീതം മോഹൻ സിത്താര. പഠിക്കാൻ സമർത്ഥനായ ദരിദ്ര വിദ്യാർത്ഥിയെ (പ്രിൻസ്) സ്വന്തം വീട്ടിൽ ഒളിച്ച് താമസിപ്പിച്ച് സഹായിക്കുന്ന പ്രഫസർ (നെടുമുടി). പ്രഫസറുടെ മകൾ (രശ്‌മി) ഇല കൊഴിയും ശിശിരത്തിൽ മയങ്ങി അവനുമായി പ്രണയത്തിലാവുന്നു. പക്ഷെ നാട്ടിൽ അവന് കുടുംബം പറഞ്ഞു വച്ചിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട് (മേനക). കുട്ടിക്കാലത്ത് കാഴ്‌ച നഷ്ടപ്പെട്ടവളാണ് അവൾ. അവധിക്ക് അവൻ നാട്ടിൽ പോയപ്പോൾ ഉണ്ടായ ഷോക്ക് പ്രഫസറുടെ മകൾക്ക് മാനസിക രോഗമാണെന്ന് തെളിയിക്കുന്നു. കാമുകനെ അകറ്റാൻ പ്രഫസറുടെ മകൾ അവനെ തള്ളിപ്പറഞ്ഞു. കാമുകൻ അന്ധയായ മുറപ്പെണ്ണിനെ കല്യാണം കഴിച്ച് അവളുടെ രോഗം ചികിൽസിച്ച് ഭേദമാക്കി.…
Read More » -
India
യുവാവിനെ തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മയക്കുമരുന്നിന് അടിമയായ കഞ്ചാവ് കച്ചവടക്കാരൻ
മംഗ്‌ളുറു: കഞ്ചാവ് വില്‍പനക്കാരനും മയക്കുമരുന്നിന് അടിമയുമായ യുവാവിനെ ചിക്ക്‌മംഗ്‌ളൂറിലെ മുടിഗെരെയില്‍ അജ്ഞാതര്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തി. ബണ്ട് വാള്‍ ഇറയിലെ അബ്ബാസിന്റെ മകന്‍ ഫവാസ് ആണ് കൊല്ലപ്പെട്ടത്. വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. വഴിവിട്ട പെരുമാറ്റം മൂലം ബന്ധുക്കളൊന്നും യുവാവിനെ വീട്ടില്‍ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വില്‍പനയില്‍ ഏര്‍പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഏകദേശം പത്ത് ദിവസം മുമ്പ്, വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് ബന്ദിയാക്കിയിരുന്നു. ഇവിടെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ബണക്കല്‍ മലനിരകളില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഫവാസിനെ തട്ടിക്കൊണ്ടുപോയ വിവരം മയക്കു മരുന്നിന് അടിമകളായ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
India
വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം
ഗ്വാളിയോർ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു.ഭിന്ദിലെ ഗൊര്‍മി പ്രദേശത്തെ കച്ചാനാവ് ഗ്രാമത്തിലെ അഖിലേഷ് കദേരയുടെ വീട്ടില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം.കദേരയുടെ മകന്‍റെ വിവാഹത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്‌ക്കുള്ള(ബറാത്ത്) ഒരുക്കത്തിനിടയിലാണ് സംഭവം. കുടുംബാംഗങ്ങളും ബന്ധുക്കളും. അതിഥികള്‍ക്കുള്ള വിരുന്ന് ഒരുക്കുന്നതിനിടെ അടുക്കളയിലെ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുകയായിരുന്നു. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. കാര്‍ത്തിക് (4), ഭാവന(5), പരി(5) എന്നീ മൂന്ന് കുട്ടികളാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഗൃഹനാഥനായ അഖിലേഷ് കദേരയെ ഗ്വാളിയാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഖിലേഷിന്‍റെ ഭാര്യ വിമല, മകള്‍ പൂജ, ബന്ധുവായ മീര എന്നിവര്‍ ഗൊര്‍മി ഗവൺമെന്റ് ആശുപത്രിയിലും ചികിത്സയിലാണ്.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്പി രാജേഷ് റാത്തോഡ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ ഒരു വീട്ടില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ…
Read More » -
Movie
നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് ഉണ്ണി മുകുന്ദൻ.മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദനിപ്പോള്‍.എന്നാല്‍ കരിയറിലെ താരത്തിളക്കത്തിനൊപ്പം വിവാദങ്ങള്‍ നടനെ വിടാതെ പിന്തുടരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളെടുത്താല്‍ സിനിമയേക്കാളുപരി നടൻ വാര്‍ത്തകളില്‍ നിറഞ്ഞത് ഇത്തരം വിവാദങ്ങള്‍ കാരണമാണ്. നടൻ ബാലയുമായുള്ള പ്രശ്നം, യൂട്യൂബറെ തെറിവിളിച്ചെന്ന ആക്ഷേപം തുടങ്ങി പല വിഷയങ്ങള്‍ ഇതിനുദാഹരമാണ്.ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള. ‘നാട്ടിലാര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയാറുണ്ട്.അടിപിടിക്കേസ് വന്നാലും മദ്യപിച്ച് ബഹളമുണ്ടാക്കിയാലും അതിലൊരാള്‍ സിനിമാക്കാരനാണ്.ഏത് കാര്യമെടുത്താലും അങ്ങനെയാണ്. കഴിഞ്ഞയാഴ്ച എംഡിഎംഎ എന്ന മയക്കുമരുന്നുമായി നടക്കുന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിലെ രസകരമായ കാര്യം പിറ്റേ ദിവസമാണ് അറിയുന്നത്.ആ പെണ്‍കുട്ടി ഉണ്ണി മുകുന്ദനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നു.ഉണ്ണി മുകുന്ദനും എംഡിഎംഎ വില്‍ക്കുന്ന പെണ്ണുമായി എന്ത് ബന്ധമെന്ന് ഞാൻ ആലോചിച്ചു,’ ശാന്തിവിള ദിനേശ് പറയുന്നു. …
Read More » -
India
വിവാഹദിവസം നടന്നത് ബലാത്സംഗം; പരാതിയുമായി എത്തിയ യുവതിയെ കണ്ടംവഴി ഓടിച്ച് കോടതി
ബംഗളൂരു:വിവാഹദിവസം നടന്നത് ബലാത്സംഗമാണെന്നും ഡൈവോർസ് വേണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി എത്തിയ യുവതിയെ കണ്ടംവഴി ഓടിച്ച് കോടതി. ഭര്‍ത്താവിനെതിരെ ഭാര്യയുടെ ബലാത്സംഗപരാതിയില്‍ കര്‍ണാടക ഹൈക്കോടതിയുടെതാണ് നടപടി. വിവാഹശേഷം ഒരു ദിവസം മാത്രം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതിയാണ് പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഭര്‍ത്താവിനെതിരെ ഉന്നയിച്ച് കോടതിയെ സമീപിച്ചത്. നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ് എന്നും പരാതിക്കാരിയായ യുവതി നിയമം ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തന്റെ അറിവോടെയല്ല വിവാഹം നടന്നതെന്നും വിവാഹദിവസം താന്‍ മദ്യലഹരിയിലായിരുന്നു എന്നുമായിരുന്നു യുവതിയുടെ വാദം.താനറിയാതെ ഇരുവരും തമ്മിലുണ്ടായ ലൈംഗികബന്ധം ബലാത്സംഗമാണെന്നും യുവതി ആരോപിച്ചു. അതേസമയം യുവതിയ്ക്ക് നേരത്തെ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളുമായി വാട്സ്‌ആപ്പിലൂടെ ബന്ധം തുടരുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ ഭാര്യ വീടുവിട്ടിറങ്ങിപ്പോയതായും പിന്നീട് ഒരു മാസത്തോളം പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്നെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കിയതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.…
Read More » -
Kerala
മഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് കേസില്‍ എഫ്‌ഐആര്‍ പുറത്ത്
മഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് കേസില്‍ എഫ്‌ഐആര്‍ പുറത്ത്.മഹാരാജാസ് കോളേജ് അധ്യാപകൻ വിനോദ് കുമാറാണ്, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. തെറ്റായ റിസല്‍റ്റ് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.ആദ്യ രണ്ടുപ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസല്‍റ്റ് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇതുവഴിഎസ് എഫ്‌ഐയ്‌ക്കും സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോയ്ക്കും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിയുണ്ടായെന്നാണ് എഫ്‌ഐആര്‍. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ കേസില്‍ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍…
Read More »