IndiaNEWS

ഗൂഗിള്‍ പേയില്‍ ആധാര്‍ ഉപയോഗിച്ച്‌ യു.പി.ഐ പേയ്‌മെന്റ് നടത്താം

നി മുതല്‍ മൊബൈല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ ആധാര്‍ ഉപയോഗിച്ച്‌ യു.പി.ഐ പേയ്‌മെന്റ് നടത്താം.ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ യു.പി.ഐയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ഒരുക്കിയിരിക്കുന്നത്.
 

പുതിയ സേവനം ലഭിക്കുന്നതിനായി ആദ്യം ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത് യു.പി.ഐ ഓണ്‍ബോര്‍ഡിങ് ഓപ്ഷനില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഓണ്‍ബോര്‍ഡിംഗ് തെരഞ്ഞെടുക്കുക. ശേഷം ആധാര്‍ നമ്ബറിന്റെ ആദ്യ ആറ് അക്കങ്ങള്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച്‌ ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കാം.ഇതിന് ശേഷം യു.പി.ഐ പിൻ സെറ്റ് ചെയ്യാനും സാധിക്കും.

 

യുപിഐ ആക്ടിവേഷൻ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി ഇടപാടുകള്‍ നടത്താനും ബാലൻസ് പരിശോധിക്കാനും കഴിയും.

Back to top button
error: