
കൊല്ലം:ബംഗളൂരില്‍ നിന്നും കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടി.
കൊട്ടിയം പൊലീസ് ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ യുവാക്കളില്‍ നിന്നും നിരോധിത മയക്കുമരുന്ന് പിടികൂടിയത്. മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍ നിഖില്‍ സുരേഷ് (30), കൊട്ടിയം പാറക്കുളം വലിയ വിള വീട്ടില്‍ മൻസൂര്‍ (31)എന്നിവരാണ് പിടിയിലായത്.
നിഖിലിൻ്റെ പക്കല്‍ നിന്നും 27 ഗ്രാം എംഡിഎംഎയും മൻസൂറിൻ്റെ പക്കല്‍ നിന്നും 26 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. മൻസൂറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിൻ ജോസഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തായിരുന്നു പരിശോധന.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan