Month: June 2023

  • Crime

    യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു; മുൻ സൈനികനും സഹോദരനും ഉള്‍പ്പെടെ 3 പേര്‍ക്കു ജീവപര്യന്തം

    തിരുവനന്തപുരം:യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മുൻ സൈനികനും സഹോദരനും ഉള്‍പ്പെടെ 3 പേര്‍ക്കു ജീവപര്യന്തം. നെയ്യാറ്റിൻകര തിരുപുറം പുത്തൻകട ജോയി ഭവനില്‍ രാഖി മോളെ (30) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസിലാണ് കാമുകൻ കൂടിയായ മുൻ സൈനികൻ അമ്ബൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ അഖില്‍ ആര്‍.നായര്‍ (28), അഖിലിന്റെ സഹോദരൻ രാഹുല്‍ ആര്‍. നായര്‍ (31), ഇവരുടെ സുഹൃത്ത് അമ്ബൂരി തട്ടാംമുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശ് നായര്‍ (27) എന്നിവരെ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം.  ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. മൂന്നു പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2019 ജൂണ്‍ 21 നായിരുന്നു സംഭവം. മൂന്നു പ്രതികളും 12 ലക്ഷം രൂപ പിഴയായി ഒടുക്കണം. പിഴത്തുക…

    Read More »
  • Crime

    ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മീററ്റിലെ ബിജെപി പ്രാദേശിക നേതാവും യുവമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിശാന്ത് ഗാര്‍ഗ് (35) ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണു ഭാര്യ സോണിയയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു. ”കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ മാതാപിതാക്കളുടെ വീട്ടിലേക്കു പോയി. അടുത്ത ദിവസം രാവിലെ വീട്ടിലെത്തുമ്പോള്‍ നെഞ്ചത്തു വെടിയേറ്റു മരിച്ചു കിടക്കുന്നതാണു കാണുന്നത്. എന്നാല്‍, സ്ഥലത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതല്ലാതെ, തോക്ക് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ അലമാരയില്‍നിന്ന് നാടന്‍തോക്കും മൊബൈല്‍ ഫോണും ഇവര്‍ ഹാജരാക്കി” പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് തോക്ക് ഒളിപ്പിച്ചതാണന്നാണ് ഇവരുടെ മൊഴിയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിശാന്ത് ഗാര്‍ഗ് ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുവെന്ന് ബിജെപി മഹാനഗര്‍ പ്രസിഡന്റ് മുകേഷ് സിംഗല്‍ പ്രതികരിച്ചു.

    Read More »
  • Kerala

    അനുരഞ്ജനം തള്ളി എ-ഐ ഗ്രൂപ്പുകള്‍; താരിഖ് അന്‍വര്‍ നാളെയെത്തും

    തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. തര്‍ക്കപരിഹാരത്തിനുള്ള എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ കടുത്ത നിലപാടില്‍ തുടരുകയാണ് എ-ഐ ഗ്രൂപ്പുകള്‍. നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നേക്കും. ഗ്രൂപ്പുകളുടെ ഭാഗമായ ബ്ലോക്ക് പ്രസിഡന്റുമാര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കും. പുനഃസംഘടനക്കെതിരെ എ- ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നതിന് പിന്നാലെ, രമേശ് ചെന്നിത്തലയേയും എംഎം ഹസനേയും വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെയും ഗ്രൂപ്പ് നേതാക്കള്‍ പരാതി ഉന്നയിക്കുന്നു. താരിഖ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശൈലിയോടുള്ള വിയോജിപ്പും ചെന്നിത്തലയും ഹസനും സുധാകരനെ അറിയിച്ചു. അതിനിടെ പ്രശ്നപരിഹാരത്തിനായി താരിഖ് അന്‍വര്‍ നാളെ കേരളത്തിലെത്തും. താരിഖ് അന്‍വര്‍ മൂന്ന് ദിവസം കേരളത്തിലുണ്ടാകും. ചര്‍ച്ചയ്ക്ക് താരിഖ് മുന്‍കയ്യെടുത്താല്‍ സഹകരിക്കാനും ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. പരാതി അറിയിക്കാന്‍…

    Read More »
  • Crime

    കേടായ ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ച് മറ്റൊരു ബൈക്കുമായി കടന്നു; യുവാവ് അറസ്റ്റില്‍

    കൊച്ചി: സ്വന്തം മോട്ടോര്‍ സൈക്കിള്‍ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച് റോഡുവക്കില്‍ ഇരുന്നിരുന്ന മറ്റൊരു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുകടന്ന യുവാവിനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനായ ഇടുക്കി കുപ്പച്ചണ്ടി ഇടപ്പറമ്പില്‍ സനു (35) ആണ് അറസ്റ്റിലായത്. മോഷ്ടാവ് ഉപേക്ഷിച്ച ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഈ മാസം നാലിന് ചെറായി ബേക്കറി വളവില്‍നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ചെറായി കളരിക്കല്‍ സിനോജിന്റെതായിരുന്നു മോഷ്ടിക്കപ്പെട്ട ബൈക്ക്. ഇയാള്‍ ബൈക്ക് നിര്‍ത്തി താക്കോല്‍ എടുക്കാതെ തൊട്ടടുത്ത കടയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് മോഷണം നടന്നത്. മുനമ്പം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് സ്ഥലത്ത് ഉപേക്ഷിച്ച ബൈക്കിന്റെ ആദ്യ ഉടമയെ കണ്ടെത്തുകയും അയാളില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് അന്വേഷണങ്ങള്‍ നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ”മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധം; മതം അടിസ്ഥാനമാക്കി സംവരണം ആവശ്യമില്ല”

    മുംബൈ: മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ല. ഇക്കാര്യങ്ങളില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുമുള്ളതെന്ന് അമിത് ഷാ ചോദിച്ചു. മുത്തലാഖ്, അയോധ്യ ക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ താക്കറെ നയം വ്യക്തമാക്കണം. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഗാന്ധി കുടുംബത്തിന്റെ നാലു തലമുറയ്ക്കു സാധിക്കാത്തത് നരേന്ദ്ര മോദി ഒന്‍പതു കൊല്ലം കൊണ്ടു നേടി. ലോകത്തിനു മുന്‍പാകെ രാജ്യത്തിന്റെ പുരോഗതി ഉയര്‍ത്താനാണു നരേന്ദ്ര മോദിയുടെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് രാജകുമാരന്‍ രാഹുല്‍ ഗാന്ധി വിദേശത്തു പോയി രാജ്യത്തെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ച പത്തു കൊല്ലം രാജ്യത്ത് പട്ടിണിയായിരുന്നെന്നും അമിത് ഷാ പരിഹസിച്ചു.  

    Read More »
  • Kerala

    കോൺഗ്രസ്പരിപാടിയിൽ പങ്കെടുത്ത എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റിന്റെ  കസേര തെറിച്ചു

        കൊല്ലം: കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ളയുടെ സ്ഥാനം തെറിച്ചു. കഴിഞ്ഞ ദിവസം ഭരണിക്കാവിൽ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി കുന്നത്തൂർ കിഴക്ക് 355-ാം നമ്പർ കരയോഗം പ്രസിഡന്റു കൂടിയായ കാരയ്ക്കാട്ട് അനിൽ ചുമതലയേറ്റ ചടങ്ങിലാണ് കെ.ആർ ശിവസുതൻ പിള്ള പങ്കെടുത്തത്. ചടങ്ങിൽ ആശംസ അർപ്പിക്കാൻ അദ്ദേഹത്തെ അധ്യക്ഷൻ ക്ഷണിച്ചെങ്കിലും ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നേതാക്കൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും പത്രവാർത്തകളും ചില രാഷ്ട്രീയ പാർട്ടിക്കാർ പരാതിയായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് അയച്ചു കൊടുത്തു. തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ശിവസുതൻ പിള്ളയോട് നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ(ശനി) ഭരണ സമിതി അംഗങ്ങൾക്കൊപ്പം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനെത്തെത്തി ജനറൽ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. ഒരു വർഷം മുമ്പാണ് കെ.ആർ ശിവസുതൻ പിള്ള പ്രസിഡന്റായുള്ള ഭരണ…

    Read More »
  • Kerala

    ആട്ടയിൽ പുഴുക്കളരിക്കുന്ന വാർത്ത നൽകിയ ഓൺലൈൻ ന്യൂസ്‌ ചാനലിൽ സിവിൽ സപ്ലൈസിന്റെ റെയ്ഡ്, പത്ര പ്രവർത്തക സംഘടന പ്രതിഷേധിച്ചു.

    തൃശൂർ : സിവിൽ സപ്ലൈസ് വിതരണം ചെയ്ത ആട്ടപ്പൊടിയിൽ പുഴുക്കളരിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഓൺലൈൻ ചാനലായ എനി ടൈം ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ സിവിൽ സപ്ലൈസിന്റെ പ്രതികാര നടപടിയിൽ പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു. വടക്കാഞ്ചേരി എനി ടൈം ന്യൂസിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസമാണ് അതീവ നാടകീയമായ സംഭവം അരങ്ങേറിയത്. സിവിൽ സപ്ലൈസ് വിതരണം ചെയ്ത ആട്ടപ്പൊടിയുടെ പാക്കറ്റിൽ പുഴുക്കളുടെ സാന്നിധ്യം കണ്ടത്തിയ സംഭവം നാട്ടുകാരുടെ ബൈറ്റ് സഹിതം ചാനൽ റിപ്പോർട്ട് ചെയ്തതിന്റെ അടുത്ത ദിവസമാണ് സിവിൽ സപ്ലൈസ് ഓഫീസർ കണ്ണന്റെ നേതൃത്വത്തിലുള്ള സിവിൽ സപ്ലൈസ് സംഘം ചാനലിന്റെ ഓഫീസിലെത്തി മണിക്കൂറുകളോളം റെയ്ഡ് നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താവാതെ സംഘം മടങ്ങുകയായിരുന്നു. വാർത്താ ചാനലുകളിൽ സിവിൽ സപ്ലൈസ് റെയ്ഡ് നടത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും വാർത്ത നൽകിയ വൈരാഗ്യം തീർക്കാനാണ് ഇത്തരമൊരു നടപടിക്ക് സിവിൽ സപ്ലൈസ് മുതിർന്നതെന്നും വിഷയം ഗൗരവത്തോടെ കാണേണ്ടതാണെന്നും പത്ര പ്രവർത്തക അസോസിയേഷൻ…

    Read More »
  • Kerala

    മകൻ ഡ്രൈവ് ചെയ്ത കാർ കൂട്ടിയിടിച്ച് അധ്യാപികയായ അമ്മ മരിച്ചു,  5 പേർക്ക് പരുക്ക്; അപകടം കുമരകം കൈപ്പുഴമുട്ടിൽ

    കുമരകം കൈപ്പുഴമുട്ടിൽ  മകൻ ഡ്രൈവ് ചെയ്ത കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അധ്യാപികയായ അമ്മ മരിച്ചു. വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനിൽ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ ഡോ. നിഖിൽ സുഭാഷ്(29), എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരായ കറുകച്ചാൽ കൈനികര സന്ദീപ് ജോസഫ്(45), സോന(36), അലീഷ(12), ശ്രീകുമാർ(43) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.30ന് കൈപ്പുഴമുട്ട് ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം. കോട്ടയത്ത് നിന്നു വൈക്കം ഭാഗത്തേക്ക് പോയ, ഡോ. നിഖിൽ ഓടിച്ച കാറും വെച്ചൂർ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര നവോദയ സ്കൂളിലെ അധ്യാപികയാണ് ശ്രീകല.

    Read More »
  • India

    അമ്മയുടെ ഓർമ്മയ്ക്ക് താജ്മഹൽ മാതൃകയിൽ  സ്മൃതികുടീരം പണിത് മകൻ

          പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് താജ്മഹലിന്റെ മാതൃകയിൽ ഓർമക്കുടീരം പണിത് മകൻ അമറുദ്ദീൻ. 5 കോടി രൂപയാണു കെട്ടിടം പണിയാൻ ചെലവായത്. തമിഴ് നാട്ടിലെ തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ, ജെയ്‌ലാനി ബീവി ദമ്പതികളുടെ 5 മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്. ചെന്നൈയിൽ ഹാർഡ്‌വെയർ കട നടത്തിവന്ന പിതാവ് അബ്ദുൽ ഖാദർ കുട്ടികൾക്കു പ്രായപൂർത്തിയാകുന്നതിനു മുൻപേ മരിച്ചു. 5 മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ജയ്‌ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 2020ൽ ജയ്‌ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്. തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാൽ എല്ലാ…

    Read More »
  • Kerala

    യുവതീ പ്രവേശനവും ആചാരലംഘനവും നടത്തുന്നതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയെന്ന് മുന്‍ ഡിജിപി ഹേമചന്ദ്രൻ വെളിപ്പെടുത്തിയതായി കെ.സുരേന്ദ്രൻ, ശബരിമല വീണ്ടും വിവാദമാക്കാൻ ബി.ജെ.പി

    ശബരിമലയിൽ യുവതീ പ്രവേശനം നടത്തുവാനും ആചാരങ്ങൾ ലംഘിക്കുന്നതിനും നേതൃത്വം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും, ഇത് ശബരിമല ക്ഷേത്രത്തേയും വിശ്വാസികളേയും സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഈ ഗൂഢാലോചന ഒരു സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.  ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂ. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ കേരള സർക്കാർ, മനീതി സംഘത്തിന് പമ്പ വരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എഡിജിപി പറഞ്ഞത് ഗൗരവമുള്ളതാണ്. മറ്റ് ഭക്തൻമാർക്ക് നിലയ്ക്കൽ വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാൻ അനുമതി ലഭിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ആചാരലംഘനത്തിനായി പൊലീസ്…

    Read More »
Back to top button
error: