MovieNEWS

നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്

ലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് ഉണ്ണി മുകുന്ദൻ.മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദനിപ്പോള്‍.എന്നാല്‍ കരിയറിലെ താരത്തിളക്കത്തിനൊപ്പം വിവാദങ്ങള്‍ നടനെ വിടാതെ പിന്തുടരുന്നു.കഴിഞ്ഞ കുറച്ച്‌ മാസങ്ങളെടുത്താല്‍ സിനിമയേക്കാളുപരി നടൻ വാര്‍ത്തകളില്‍ നിറഞ്ഞത് ഇത്തരം വിവാദങ്ങള്‍ കാരണമാണ്.
നടൻ ബാലയുമായുള്ള പ്രശ്നം, യൂട്യൂബറെ തെറിവിളിച്ചെന്ന ആക്ഷേപം തുടങ്ങി പല വിഷയങ്ങള്‍ ഇതിനുദാഹരമാണ്.ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള.

‘നാട്ടിലാര് മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയാറുണ്ട്.അടിപിടിക്കേസ് വന്നാലും മദ്യപിച്ച്‌ ബഹളമുണ്ടാക്കിയാലും അതിലൊരാള്‍ സിനിമാക്കാരനാണ്.ഏത് കാര്യമെടുത്താലും അങ്ങനെയാണ്. കഴിഞ്ഞയാഴ്ച എംഡിഎംഎ എന്ന മയക്കുമരുന്നുമായി നടക്കുന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിലെ രസകരമായ കാര്യം പിറ്റേ ദിവസമാണ് അറിയുന്നത്.ആ പെണ്‍കുട്ടി ഉണ്ണി മുകുന്ദനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നു.ഉണ്ണി മുകുന്ദനും എംഡിഎംഎ വില്‍ക്കുന്ന പെണ്ണുമായി എന്ത് ബന്ധമെന്ന് ഞാൻ ആലോചിച്ചു,’ ശാന്തിവിള ദിനേശ് പറയുന്നു.

 

‘മയക്കുമരുന്ന് മലയാള സിനിമയില്‍ സര്‍വ വ്യാപിയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. അതിനിടെയാണ് ഈ പെണ്‍കുട്ടി ഉണ്ണി മുകുന്ദനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നത്. ഏജന്റാണോ ഈ കുട്ടിയെന്ന് അന്വേഷിക്കേണ്ടതാണ്. ഈ കുട്ടിക്ക് എവിടെയെല്ലാം ബന്ധങ്ങളുണ്ട്, ആര്‍ക്കെല്ലാം കൊടുക്കുന്നുണ്ട് എന്നെല്ലാം അന്വേഷിക്കണം. അപകടകരമായ മയക്കുമരുന്ന് കൈവശം വെച്ചതിന് അടുത്തിടെ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു’

 

‘ഇതിനിടെ ക്രിപ്റ്റോ കറൻസിയുടെ കേസ് വന്നു. ആ കേസിലും ഉണ്ണി മുകുന്ദനുണ്ട്. ഇപ്പോള്‍ മയക്ക് മരുന്നുമായി പിടിച്ച പെണ്‍കുട്ടിയുടെ കൂടെയും. ചിലപ്പോള്‍ ഇയാളുടെ സമയദോഷം കൊണ്ട് എവിടെയെങ്കിലും വെച്ച്‌ കണ്ടപ്പോള്‍ ഒരു ഫോട്ടോയെടുത്തതായിരിക്കാം’

 

മറ്റ് സിനിമാക്കാരുടെ ഫോട്ടോകള്‍ പുറത്ത് വരാതിരിക്കുകയും ഉണ്ണി മുകുന്ദന്റേത് മാത്രം വരികയും ചെയ്യുമ്ബോള്‍ എന്താണ് അവര്‍ തമ്മിലുള്ള സഹവാസമെന്ന് അന്വേഷിക്കേണ്ടത് പൊലീസിന്റെ ജോലിയാണ്.ഇത് പറയുന്നതു കൊണ്ട് ഉണ്ണി മുകുന്ദനോട് തനിക്ക് വിരോധമുണ്ടെന്ന് കരുതേണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

 

 

നടനെതിരെ നേരത്തെയും ശാന്തിവിള ദിനേശ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ ഭക്തി വിറ്റ് കാശുണ്ടാക്കുന്നു എന്ന ആരോപണമാണ് ശാന്തിവിള ദിനേശ് നേരത്തെ ഉന്നയിച്ചത്. വിമര്‍ശിക്കുന്നവരെ തല്ലുന്ന നടൻ തന്നെ എവിടെയെങ്കിലും വെച്ച്‌ കണ്ടാല്‍ ആക്രമിക്കുമെന്ന ഭയമുണ്ടെന്നും ശാന്തിവിള തുറന്നടിച്ചു.

Back to top button
error: