IndiaNEWS

ഒരു ദിവസം മാത്രം ഒന്നിച്ചു കഴിഞ്ഞ ഭര്‍ത്താവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യയുടെ പരാതി, രൂക്ഷവിമർശനവുമായി കോടതി, ഒടുവിൽ സംഭവിച്ചതോ…?

    ബെംഗ്ലൂര്‍:  ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭര്‍ത്താവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. തുടര്‍ന്ന് പരാതി കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.

പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയ കോടതി അതിന്റെ തെളിവാണ് ഈ പരാതി എന്നും നിരീക്ഷിച്ചു. അതിനിടെ തനിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി ഭർത്താവും കോടതിയെ സമീപിച്ചു.

Signature-ad

ബെംഗ്ലൂറിലെ മോട്ടോർബൈക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. വിവാഹത്തിനു മുന്‍പ് ഇരുവരും നാലു വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. 2023 ജനുവരി 27നായിരുന്നു വിവാഹം. വിവാഹദിനത്തില്‍ തന്നെ ഭാര്യയുടെ ജന്മദിനവും ആഘോഷിച്ചു. ഇതിനിടെയാണ് ഭാര്യയുടെ മുന്‍ബന്ധം ഭര്‍ത്താവ് അറിഞ്ഞത്. വാട്‌സ് ആപിലൂടെ ഭാര്യ മുന്‍കാമുകനുമായി സംസാരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഭർത്താവ് ഭാര്യയെ താക്കീതു  ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവുമായി വഴക്കിട്ട് യുവതി അടുത്ത ദിവസം സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തു.

പിന്നീട് ഒരുമാസത്തോളം ഇരുവരും സംസാരിച്ചിട്ടില്ല. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പീഡനമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. വിവാഹം നടന്ന ദിവസം എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും വിവാഹം രെജിസ്റ്റര്‍ ചെയ്തത് ഓര്‍ക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. തന്റെ മുന്‍ബന്ധത്തെ കുറിച്ച് അറിഞ്ഞ പരാതിക്കാരന്‍ പീഡിപ്പിച്ചതായും, വിവാഹം കഴിഞ്ഞെങ്കിലും സാഹചര്യവശാല്‍ പിന്നീടുണ്ടായ ലൈംഗിക ബന്ധം കുറ്റകൃത്യമാണെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

ആരോപണത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശദീകരണം കേട്ട കോടതിയുടെ നിരീക്ഷണം ഇങ്ങനെ:

പരാതിക്കാരി യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹത്തിനു മുന്‍പ് രണ്ടുവര്‍ഷത്തോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചു ഒരു ദിവസം മാത്രം ഒന്നിച്ചു ജീവിച്ചതിനു ശേഷം ബലാത്സംഗകുറ്റം ആരോപിക്കുകയാണ്. ഇതില്‍ ഹര്‍ജിക്കാരന്‍ മാത്രമല്ല, ഹര്‍ജിക്കാരന്റെ കുടുംബവും കുറ്റകൃത്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്ന് ഇടക്കാല സ്റ്റേ നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം പുരോഗമിക്കുമെന്നും വ്യക്തമാക്കി.

Back to top button
error: