IndiaNEWS

വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

ഗ്വാളിയോർ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച്‌  മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു.ഭിന്ദിലെ ഗൊര്‍മി പ്രദേശത്തെ കച്ചാനാവ് ഗ്രാമത്തിലെ അഖിലേഷ് കദേരയുടെ വീട്ടില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം.കദേരയുടെ മകന്‍റെ വിവാഹത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്‌ക്കുള്ള(ബറാത്ത്) ഒരുക്കത്തിനിടയിലാണ് സംഭവം.

കുടുംബാംഗങ്ങളും ബന്ധുക്കളും. അതിഥികള്‍ക്കുള്ള വിരുന്ന് ഒരുക്കുന്നതിനിടെ അടുക്കളയിലെ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ തല്‍ക്ഷണം മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
കാര്‍ത്തിക് (4), ഭാവന(5), പരി(5) എന്നീ മൂന്ന് കുട്ടികളാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഗൃഹനാഥനായ അഖിലേഷ് കദേരയെ ഗ്വാളിയാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഖിലേഷിന്‍റെ ഭാര്യ വിമല, മകള്‍ പൂജ, ബന്ധുവായ മീര എന്നിവര്‍ ഗൊര്‍മി ഗവൺമെന്റ് ആശുപത്രിയിലും ചികിത്സയിലാണ്.സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്പി ‌രാജേഷ്‌ റാത്തോഡ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ ഒരു വീട്ടില്‍ എല്‍പിജി ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ശനിയാഴ്‌ചയുണ്ടായ സംഭവം.മധ്യപ്രദേശിലെ ചമ്പൽ ഡിവിഷനിലെ ഒരു ജില്ലയാണ് ഭിന്ദ്.

Back to top button
error: