Month: June 2023

  • Kerala

    യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    പിണറായി: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പടന്നക്കര വിഒപി മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയ നിലയില്‍ ആണ് മേഘയെ കണ്ടെത്തിയത്.ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്.ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

    Read More »
  • Kerala

    കളിക്കുന്നതിനിടെ കര്‍ട്ടൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

    കോതമംഗലം: വീട്ടില്‍ കളിക്കുന്നതിനിടെ കര്‍ട്ടൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കീരംപാറ പുന്നേക്കാട് അമ്ബാട്ടുപടവില്‍ അഗസ്റ്റിൻ- മാഗി ദമ്ബതികളുടെ മകൻ ആരോമലാണ് മരിച്ചത്.  കട്ടിലില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കര്‍ട്ടനില്‍ കുരുങ്ങി താഴെ വീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റിയ ആണ് സഹോദരി

    Read More »
  • Food

    മഴക്കാലത്ത് കഞ്ഞിയാണ് നല്ലത്; കാരണങ്ങൾ ഇവയാണ്

    പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും. മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍. മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്. ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.…

    Read More »
  • Movie

    പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? 

    പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? ഈ ചോദ്യം കേള്‍ക്കുമ്ബോള്‍ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം.മലയാളികള്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയമാണ് രാജേഷ് കെ.രാമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നീരജ’ പറയുന്നത്. ”എന്റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റിത്തരുമോ” എന്ന് ഒരു പെണ്ണ് ചോദിക്കുന്നതു കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമെങ്കില്‍ ഉറപ്പായും ‘നീരജ’ കണ്ടിരിക്കണം. പങ്കാളി നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആഗ്രഹങ്ങള്‍ തുറന്നു പറയാൻ പോലും പറ്റാത്ത സമൂഹത്തില്‍ ഈ വിഷയം അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനാണ് സത്യത്തിൽ  കയ്യടി നല്‍കേണ്ടത്. നഗരത്തിലെ പ്രശസ്തമായ ഒരു ഐടി കമ്ബനിയിലെ ടീം ലീഡറാണ് നീരജ. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട നീരജയും ഭര്‍ത്താവ് അലക്‌സും പ്രണയിച്ച്‌ വിവാഹം കഴിച്ചപ്പോള്‍ അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി. നീരജയ്ക്ക് അലക്‌സും അലക്സിന് നീരജയും മാത്രമായ ജീവിതത്തില്‍ അവര്‍ മറ്റാരെയും കണ്ടില്ല. സെക്‌സും പ്രണയവും സൗഹൃദവും എല്ലാം ചേര്‍ന്ന ആഘോഷ ജീവിതത്തിനിടയില്‍ ഒരു ദിവസം നീരജയെ തനിച്ചാക്കി അലക്സ് മരണത്തിന്റെ ഇരുട്ടറയിലേക്ക്…

    Read More »
  • Kerala

    കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായകള്‍ കടിച്ചുകീറി കൊന്നു

    കണ്ണൂരിൽ തെരുവ് നായകള്‍ കടിച്ചുകീറിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.മുഴപ്പിലങ്ങാട് എടക്കാട് കെട്ടിനകം സ്വദേശി നിഹാലാണ് കൊല്ലപ്പെട്ടത്.ഭിന്നശേഷിയുള്ള കുട്ടിയാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അഞ്ചു മണിയോടെ കുട്ടിയെ കാണാത്തതിനെ ‍ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 500 മീറ്ററോളം അകലെയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ അപകടം നടന്നത് ആരും അറിഞ്ഞില്ല.കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറിയതിന്റെ പാടുകളുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ കൊമ്ബൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.

    Read More »
  • NEWS

    കൊവിഡ് വൈറസ് ചോർന്നത് ചൈനീസ് ലാബിലെ പരീക്ഷണങ്ങൾക്കിടയിൽ തന്നെ, അന്വേഷണ റിപ്പോർട്ട് പുറത്ത്

    ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ്, പരീക്ഷണത്തിനിടെ ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുന്നതിനിടെ അബദ്ധത്തിൽ വൈറസ് ചോരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് ചോർന്നതെന്നും റിപ്പോർട്ട് പറയുന്നു. രഹസ്യ റിപ്പോർട്ടുകൾ, ഇന്റേണൽ മെമ്മോകൾ, സയന്റിഫിക് പേപ്പറുകൾ, ഇമെയിൽ കത്തിടപാടുകൾ തുടങ്ങി നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോവിഡ് -19 മഹാമാരിയുടെ സൃഷ്ടിയിലും വ്യാപനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ വ്യക്തമായിക്കഴിഞ്ഞെന്ന് അന്വേഷകരിൽ ഒരാൾ പറഞ്ഞു. ചൈനീസ് സൈന്യത്തിലെ ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനമായതിനാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും അന്വേഷകർ പറഞ്ഞു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ൽ സാർസ് വൈറസിന്റെ അന്വേഷിക്കുകയും തെക്കൻ ചൈനയിലെ…

    Read More »
  • Movie

    ഷീല കേന്ദ്രകഥാപാത്രമായി നിറഞ്ഞാടിയ ബാലചന്ദ്ര മേനോന്റെ ‘കലിക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവൽ എന്ന ഖ്യാതിയുള്ള ‘കലിക’യുടെ ചലച്ചിത്രാവിഷ്ക്കാരത്തിന് 43 വർഷം പഴക്കം. ക്ഷതമേറ്റ സ്ത്രീയുടെ പക വീട്ടലാണ് കഥ. മോഹനചന്ദ്രൻ എന്ന പേരിലറിയപ്പെട്ട ബി.എം.സി നായരുടെ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച നോവൽ സിനിമയാക്കിയത് ബാലചന്ദ്രമേനോൻ. ഷീലയാണ് കലികയുടെ വേഷം അവതരിപ്പിച്ചത്. പൂമൊട്ട് എന്നാണ് കലിക എന്ന വാക്കിനർത്ഥം. കുട്ടിയായിരുന്നപ്പോൾ ബന്ധുവിനാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരം മന്ത്ര-പ്രേത ഭാവഹാദികളോടെ നിറവേറ്റുന്ന കഥാപാത്രമാണ് ഷീലയുടേത്. ബാലചന്ദ്രമേനോന്റെ മൂന്നാമത്തെ ചിത്രമായിരുന്നു കലിക. ‘രാധ എന്ന പെൺകുട്ടി’ നിർമ്മിച്ച ബിഎ രാജാകൃഷ്ണനാണ് കലിക നിർമ്മിച്ചത്. ദേവദാസ് എഴുതിയ ഗാനങ്ങൾക്ക് ദേവരാജന്റെ സംഗീതം. 1980 ജൂൺ 12 ന് റിലീസ്. അന്തികഴിഞ്ഞ നേരത്ത് കള്ളുഷാപ്പിലിരുന്ന് അമ്മൻകാവിലൂടെ ഒറ്റയ്ക്ക് പോകുമെന്ന് വീമ്പടിച്ച ഒരാളുടെ മൃതദേഹമാണ് പിറ്റേന്ന് കണ്ടത്. അമ്മൻകാവിൽ ഒഴിഞ്ഞു കിടക്കുന്ന പുരയിടം വിൽക്കാൻ ഉടമസ്ഥൻ സദൻ (വേണു നാഗവള്ളി) വരുന്നു. സുഹൃത്തുക്കൾ സക്കറിയയും ജോസഫും (ശ്രീനാഥ്, സുകുമാരൻ)…

    Read More »
  • Kerala

    തോമസ് ജേക്കബിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം

        കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബിന്  സമർപ്പിച്ചു. കോട്ടയത്തെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും  പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെ.എ ഫ്രാൻസിസാണ് വിശിഷ്ടാംഗത്വം കൈമാറിയത്. കാർട്ടൂണിസ്റ്റ് ആകാനായി മാധ്യമ രംഗത്തെത്തിയ തോമസ് ജേക്കബ് പിൽക്കാലത്ത് പത്രപ്രവർത്തന മേഖലയിൽ കാതലായ സംഭാവനകൾ നൽകിയത് സമാനതകളില്ലാത്ത ചരിത്രമാണ്. കാർട്ടൂൺ രചനയിൽ സജീവമായില്ലെങ്കിലും മലയാളത്തിലെ കാർട്ടൂണിസ്റ്റുകളുടെ വളർച്ചയ്ക്ക് അദ്ദേഹം വലിയ പ്രോത്സാഹനം നൽകിയെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ  കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, വി. ആർ. സത്യദേവ് , മുതിർന്ന അംഗങ്ങളായ ഇ .പി .പീറ്റർ , പ്രസന്നൻ ആനിക്കാട്, സുധീർനാഥ്, മനോജ് മത്തശ്ശേരിൽ എന്നിവരും പങ്കെടുത്തു.

    Read More »
  • Kerala

    തൃശൂരില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

    തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത്‌ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ്‌ വീണ്‌ മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്‍റെ മകൻ അരുൺ ആണ്‌ മരണപ്പെട്ടത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട്‌ ആറ് മണിയോടെ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.

    Read More »
  • LIFE

    വിവാദങ്ങൾക്ക് വിരാമം, ഐഷ സുല്‍ത്താന സംവിധാനം ചെയ്‍ത ‘ഫ്ലഷ് ‘ 16ന് തീയേറ്റര്‍ റിലീസാകും

    ഐഷ സുല്‍ത്താന സംവിധാനം ചെയ്‍ത ചിത്രം ‘ഫ്ലഷ്’ 16ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായിവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് നിമ്മാതാവ് ബീനാ കാസിം  വാർത്താ സമ്മേളനം നടത്തിയത്. ബീന കാസിം പറയുന്നു ‘ഞാൻ ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ  സുൽത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാൻ തീരുമാനിച്ചത്. അതിന് കാരണം ലക്ഷദ്വീപിലെ പെൺകുട്ടി സംവിധാന രംഗത്തേക്ക് കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കാനുമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്‍നങ്ങളെക്കുറിച്ചും പറയുന്ന സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ് ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് നിര്‍മാതാവായതെന്ന് ബീനാ കാസിം…

    Read More »
Back to top button
error: