കണ്ണൂരിൽ തെരുവ് നായകള്‍ കടിച്ചുകീറിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.മുഴപ്പിലങ്ങാട് എടക്കാട് കെട്ടിനകം സ്വദേശി നിഹാലാണ് കൊല്ലപ്പെട്ടത്.ഭിന്നശേഷിയുള്ള കുട്ടിയാണ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അഞ്ചു മണിയോടെ കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 500 മീറ്ററോളം അകലെയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ അപകടം നടന്നത് ആരും അറിഞ്ഞില്ല.കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറിയതിന്റെ പാടുകളുണ്ടായിരുന്നു. സമീപത്തു തന്നെയുള്ള ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ കൊമ്ബൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.