Month: June 2023
-
Kerala
കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യം; കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി, പക്ഷെ കെ റെയിൽ യാഥാർഥ്യമാകുമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള തത്വത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു. കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. പക്ഷെ കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമാണ രംഗത്തുള്ള പ്രശ്ങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലിയുടെ പ്രശ്നം പരിഷ്കൃത സമൂഹത്തിന് നല്ലതല്ല. നോക്കുകൂലി പൂർണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ്…
Read More » -
NEWS
ഓസ്ട്രേലിയയോട് 209 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ
ഓവല്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തോൽവി ഏറ്റുവാങ്ങി ഇന്ത്യ.ഓസ്‌ട്രേലിയയോട് 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഓസിസ് സ്വന്തമാക്കി. നേരത്തെ, ഓസ്ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.
Read More » -
Kerala
സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് സിപിഎം കേരളത്തില്‍ ചെയ്യുന്നു: വി ഡി സതീശന്‍
തിരുവനന്തപുരം:സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിയെ വിമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നടക്കുന്നത്. സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടി മാധ്യമവേട്ടയാണ്. ഇതില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരാന്‍ പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. എം വി ഗോവിന്ദന്റെ ഭീഷണി ആരും വിലവയ്ക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Read More » -
Local
അന്നം അനന്തം പരിപാടി;തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സിന്റെ അഭിമാന പദ്ധതി
തിരുവനന്തപുരം:തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സിന്റെ അഭിമാന പദ്ധതിയായ അന്നം അനന്തം പരിപാടിയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഭക്ഷണവിതരണം നടന്നു. പരിപാടിയില്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ചടങ്ങില്‍ സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ സന്ദീപ് ഉണ്ണി എക്സിക്യൂട്ടീവ് മെംബേര്‍സ് ആയ ജയകുമാര്‍ ശ്രീകാര്യം, സുരേഷ് പേയാട്, ശ്രീജിത്ത് കല്ലിയൂര്‍, മനു നന്ദാവനം, പ്രശാന്ത് മെമ്ബര്‍ മാരായ ഹരി പോത്തൻകോട്, അജിത് കുമാര്‍ എം എസ്, അനീഷ് പോത്തൻകോട്, എന്നിവര്‍ പരിപാടിക്ക് മേല്‍നോട്ടം വഹിച്ചു
Read More » -
Local
കിടപ്പു രോഗികളുടെ മക്കള്‍ക്ക് സഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ
കൊല്ലം : കിടപ്പു രോഗികളുടെ മക്കള്‍ക്ക് പഠനസഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.സഹായം വി കെയര്‍ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിള്‍ ട്രസ്‌റ്റിന് ഇന്ന് കൈമാറി. പഠനസാമഗ്രികള്‍, ബാഗ്,കുട, ലഞ്ച് ബോക്സ്, യൂണിഫോം തുടങ്ങിയവയാണ് കൈ മാറിയത്.ചടങ്ങിന്‍റെ ഉദ്‌ഘാടനം മാധ്യമ പ്രവര്‍ത്തകയും ജ്വാല വിമൻസ് പവര്‍ അന്താരാഷ്ട്ര പ്രസിഡന്‍റുമായ ബെറ്റ്സി എഡിസണ്‍ നിര്‍വഹിച്ചു. സ്കൂള്‍ വക ആദ്യ പുസ്തകം പ്രിൻസിപ്പല്‍ ഉഷ പോള്‍ ബെറ്റ്സി എഡിസന് കൈമാറി. വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാൻ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു.
Read More » -
India
ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 14 വരെയാണ് നീട്ടിയത്. ഈ മാസം 14 വരെയായിരുന്നു ആദ്യം തീയതി പ്രഖ്യാപിച്ചിരുന്നത്.myaadhar.uidai.gov.in എന്ന വെബ്സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി രേഖകള്‍ പുതുക്കാൻ സാധിക്കും.നേരിട്ട് ചെയ്യുകയാണെങ്കില്‍ സൗജന്യമായി ചെയ്യാവുന്നതാണ്. അതേസമയം അക്ഷയ സെന്ററുകളില്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ ഈടാക്കും.
Read More » -
Business
ഐഫോൺ വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം; ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്!
ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത. ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോൺ 13 5ജി ഫോൺ വാങ്ങാനാണ് ഇപ്പോൾ അവസരം. എക്സേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിൻറെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിൻറെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോൺ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡിൽ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ…
Read More » -
Kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു; കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. ശ്വാസം മുട്ടിനെ തുടർന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തി. മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.
Read More » -
Kerala
മാധ്യമസ്വാതന്ത്ര്യം സർക്കാർ കാറ്റിൽ പറത്തി; രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ എംപി
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എംപി. മാധ്യമ സ്വാതന്ത്ര്യം സംസ്ഥാന സർക്കാർ കാറ്റിൽ പറത്തിയെന്ന് ഹൈബി ഈഡൻ എം.പി. വിമർശിച്ചു. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കണ്ടത്. അഖിലക്ക് എല്ലാ പിന്തുണയും ഐക്യദാർഡ്യവും ഉണ്ടാവും. മെറിറ്റ് അട്ടിമറിക്കപ്പെടുന്ന മഹാരാജാസ് കോളേജിൻ്റെ ഓട്ടോണമസ് പദവി തിരിച്ചെടുക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ…
Read More » -
Kerala
ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; നോര്‍ത്ത് പറവൂര്‍ സിഐക്കെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
തിരുവനന്തപുരം: നോർത്ത് പറവൂർ എസ്‌എച്ച്ഒ ഷോജോ വർഗീസിനെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലൻസ് അന്വേഷണ വാർത്തകൾ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് ലൈക്ക് നൽകിയെന്നാണ് ആരോപണം. നയിബ് ഇഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള കുറിപ്പിനാണ് ലൈക്കടിച്ചത്. പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ വാർത്തകൾ ചില പത്രങ്ങളെ സ്വാധീനിച്ചുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉയർന്ന ആരോപണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന പോസ്റ്റിൽ നോർത്ത് പറവൂർ എസ്‌എച്ച്ഒ ഷോജോ വർഗീസ് ലൈക്ക് ചെയ്തിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റിനെ സാക്ഷ്യപ്പെടുത്തുന്ന നടപടിയാണ് ഷോജോ വർഗീസ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. കേരള പൊലീസ് സർക്കുലർ പ്രകാരം രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകൾക്ക് പോലീസ് ഉദ്യോഗസ്ഥർ ലൈക്ക് ചെയ്യാൻ പാടില്ല. പ്രതിപക്ഷ നേതാവിനെതിരെയുള്ള വ്യാജ വാർത്ത സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ കേരളാ പൊലീസ് ഡിപ്പാർട്ടമെന്റൽ ഇൻക്വൈറീസ്,…
Read More »