KeralaNEWS

കളിക്കുന്നതിനിടെ കര്‍ട്ടൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

കോതമംഗലം: വീട്ടില്‍ കളിക്കുന്നതിനിടെ കര്‍ട്ടൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കീരംപാറ പുന്നേക്കാട് അമ്ബാട്ടുപടവില്‍ അഗസ്റ്റിൻ- മാഗി ദമ്ബതികളുടെ മകൻ ആരോമലാണ് മരിച്ചത്.
 കട്ടിലില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കര്‍ട്ടനില്‍ കുരുങ്ങി താഴെ വീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റിയ ആണ് സഹോദരി

Back to top button
error: