Month: June 2023

  • Kerala

    കാലവർഷം കനക്കുന്നു; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    ആലപ്പുഴ:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • NEWS

    ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

    ന്യൂഡല്‍ഹി: ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. ”കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് സര്‍ക്കാര്‍ വെല്ലുവിളിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും സമ്മര്‍ദമുണ്ടായി” അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സമ്മര്‍ദങ്ങളുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ജാക്ക് ഡോര്‍സി കള്ളം പറയുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി. കര്‍ഷക സമര കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാവുന്ന തരത്തില്‍ ട്വിറ്ററിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇടപെടാന്‍ സര്‍ക്കാരിന് അവകാശവുമുണ്ട്.…

    Read More »
  • India

    അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ

    ഗുവാഹത്തി: അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂര്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഗോല്‍പാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാല്‍പാര്‍ പ്രദേശത്തെ ദേശീയപാതയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.   കഴിഞ്ഞ രണ്ട് വര്‍ഷമായി ജൊനാലിയും ഹസൻസൂറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ ജൊനാലി ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ജൊനാലിയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

    Read More »
  • Crime

    കഞ്ചാവ് വില്‍പന കുടുംബകാര്യം; റെയ്ഡില്‍ അച്ഛനും മകനും കുടുങ്ങി

    പത്തനംതിട്ട: ലഹരി കുടുംബ കച്ചവടമാക്കിയ അച്ഛനും മകനും പോലീസ് പിടിയിലായി. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. അടൂര്‍ പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രവീന്ദ്രന്‍ (57), ഇയാളുടെ മകന്‍ മണികണ്ഠന്‍ എന്നിവരാണ് ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്. രവീന്ദ്രന്‍ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാള്‍ സ്വദേശി പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂര്‍ ഏഴാംമൈലില്‍ വച്ച് ഏനാത്ത് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജില്ലാ പോലീസ്…

    Read More »
  • Kerala

    പത്തനംതിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

    പത്തനംതിട്ട:അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.കൊല്ലം പാവുമ്ബ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സൂരജിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോയ ട്രെയിലറും എതിര്‍ദിശയിലെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബൈപ്പാസ് റോഡില്‍ ഡയാന ഹോട്ടലിന്റെ മുൻവശത്ത് രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം.കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂരിലേക്കു വന്ന ലോറിയുടെ ഡ്രൈവറായിരുന്നു സൂരജ്.

    Read More »
  • Kerala

    സുധാകരന്‍ ഹൈക്കോടതിയിലേക്ക്; എഫ്‌ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെടും

    തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമവിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസില്‍ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നല്‍കിയിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് അന്വേഷണസംഘത്തോട് സുധാകരന്‍ ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. പരാതിക്കാര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ആദ്യം നല്‍കിയ പരാതിയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നത് മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

    Read More »
  • Kerala

    വിദ്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിനുമായി കെഎസ് യു; ‘വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല’ ഇനാം

    തിരുവനന്തപുരം: അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് ‘വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല’യാണ് നോട്ടീസില്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. പോലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പോലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കാമ്പെയിന്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 15 വരെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കുമെന്ന് കെഎസ്യു അറിയിച്ചു. വിദ്യയെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നാണ് കെഎസ്‌യുവും കോണ്‍ഗ്രസും ആരോപിക്കുന്നത്.

    Read More »
  • India

    തമിഴ്നാട്ടില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വഴിപിരിയലിന്റെ വക്കിൽ

    ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എൻ.ഡി.എക്ക് 25 സീറ്റുകള്‍ നേടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശം വന്നതിനു തൊട്ടു പിറകെ, തമിഴ്നാട്ടില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വഴിപിരിയലിന്റെ വക്കില്‍. തിങ്കളാഴ്ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.ഒരു അഭിമുഖത്തിലാണ് അണ്ണാമലൈ ജയലളിതയെ വിമര്‍ശിച്ചത്. തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായെന്നുമായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. ജയലളിതയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശ്യം ജയലളിത തന്നെയായിരുന്നു. അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോടും അമിത്ഷായോടും അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ഡി. ജയകുമാര്‍ ആവശ്യപ്പെട്ടു.പാലിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച്‌ ഞങ്ങളുടെ പാര്‍ട്ടി പുനര്‍ വിചിന്തനം നടത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.   എൻ.ഡി.എയുടെ തമിഴ്നാട്ടിലെ ഏക സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ.

    Read More »
  • Kerala

    കഴിഞ്ഞ വര്‍ഷം മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റത് രണ്ട് ലക്ഷത്തോളം പേര്‍ക്ക്

    തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷം മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റത് രണ്ട് ലക്ഷത്തോളം പേര്‍ക്ക്.ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേര്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ മരണം കൂടി ചേര്‍ന്നാല്‍ ഈ വര്‍ഷം ഇതുവരെ 7 മരണങ്ങളാണ് തെരുവു നായയുടെ ആക്രമണത്തിലും പേവിഷ ബാധയേറ്റുമായി സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.എന്നാൽ അനിഷ്ട സംഭവമുണ്ടായാല്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് കഴിയുമ്ബോള്‍ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് തെരുവ് നായ്ക്കളുടെ കാര്യത്തിലും ഇവിടെ കാണുവാൻ സാധിക്കുന്നത്. മെഗാ വാക്സിനേഷനും ബ്ലോക്ക് അടിസ്ഥാനത്തില്‍ എബിസി സെന്ററുകളും ജില്ലാ തല അവലോകന സമിതികളും എല്ലാം പലവഴിക്ക് പോയി. 2022ല്‍ മാത്രം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്.സ്ഥലം കണ്ടെത്തുന്നതിന് പ്രാദേശിക എതിര്‍പ്പുകള്‍ വലിയ പ്രശ്നമാണെന്നും കണ്ടെത്തിയാല്‍ തന്നെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യത്തിന് കിട്ടുന്നില്ലെന്നും തദ്ദേശ വകുപ്പ് പറയുമ്ബോള്‍ ഫണ്ട് മാറ്റി വയ്ക്കുന്നതില്‍ അടക്കം തദ്ദേശ സ്ഥാപനങ്ങള്‍…

    Read More »
  • Crime

    തെലങ്കാനയില്‍ കാണാതായ നഴ്‌സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കുളത്തില്‍; സഹോദരീ ഭര്‍ത്താവ് പിടിയില്‍

    ഹൈദരാബാദ്: തെലങ്കാനയില്‍ കാണാതായ നഴ്സിങ് വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ കാലാപുര്‍ സ്വദേശി ജുട്ടു സിരിഷ(19)യുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍നിന്ന് കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റനിലയിലും കണ്ണുകള്‍ തകര്‍ന്നനിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സിരിഷയുടെ സഹോദരീഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയായ സിരിഷയെ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍നിന്ന് കാണാതായത്. അര്‍ധരാത്രി ഒരുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തറത്തനിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൈകാലുകളിലടക്കം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്. സ്‌ക്രൂഡ്രൈവര്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കണ്ണുകള്‍ തകര്‍ത്തിട്ടുള്ളതെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരീഭര്‍ത്താവ് അനിലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ശനിയാഴ്ച രാത്രി അനില്‍ സിരിഷയെ മര്‍ദിച്ചതായും വഴക്കുപറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വീട്ടിലെ ജോലികള്‍ ചെയ്യാത്തതിനാലാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

    Read More »
Back to top button
error: