Month: June 2023

  • Kerala

    സുധാകരന് 10 ലക്ഷം രൂപ എണ്ണി നല്‍കിയെന്ന് മോന്‍സന്റെ ജീവനക്കാരുടെ മൊഴി; ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്സാക്ഷികളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മൂന്നു ജീവനക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയെന്നാണ് കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്. സുധാകരന്‍ പണം കൈപ്പറ്റുമ്പോള്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയായി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരിക്കുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും…

    Read More »
  • Kerala

    നഴ്സിംഗ് കോളേജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കിളിമാനൂരിലെ എസ്‌എംഎസി ഗ്ലോബല്‍ എജ്യുക്കേഷൻ  അടച്ചു പൂട്ടി

    തിരുവനന്തപുരം:ബംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കിളിമാനൂരിലെ എസ്‌എംഎസി ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു പൂട്ടി. സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിൽ കിളിമാനൂർ‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടല്‍. കർണാടകയിൽ രാജീവ് ഗാന്ധി സര്‍വകലാശാലക്ക് കീഴിലെ  കോളേജില്‍ അഡ്മിഷൻ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് എസ്‌എംഎസി ഗ്ലോബല്‍ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ കിളിമാനൂര്‍ ശാഖാ തട്ടിപ്പ് നടത്തിയത്. അഡ്മിഷൻ ഫീസ് ഇനത്തിലുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയാണ് കിളിമാനൂരിലെ പത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. കൂടാതെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച്‌ വിദ്യാഭ്യാസ വായ്പ എന്ന വ്യാജേനെ മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ലോണും തരപ്പെടുത്തി. ബംഗളുരുവില്‍ എത്തിയ വിദ്യാര്‍ഥികള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

    Read More »
  • India

    ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ആളുകളെ മാറ്റി, ട്രെയിനുകള്‍ റദ്ദാക്കി, വിമാനത്താവളങ്ങള്‍ അടച്ചു

    ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്നഗര്‍, രാജ്കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. തുറമുഖങ്ങള്‍ അടച്ചു. നൂറുകണക്കിന് ട്രക്കുകളാണ് കണ്ട്‌ല പോര്‍ട്ട് അടച്ചതിനെത്തുടര്‍ന്ന് ഗാന്ധിധാമില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്കാലികമായി അടച്ചു.…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍; വയോധികനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

    കോട്ടയം: ഈരാട്ടുപേട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ വയോധികനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ടി.എ.ഇബ്രാഹിം (62) എന്ന വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍നിന്നു നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇബ്രാഹിമിനെ പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാല്‍, താന്‍ കുളിക്കാന്‍ ആണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്. ഈരാട്ടുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

    Read More »
  • Crime

    എങ്ങനെ കൊലപാതകം നടത്താമെന്ന്  ഗൂഗിളില്‍ നോക്കി പഠിച്ചു, എങ്ങനെ രക്ഷപ്പെടാമെന്ന് പഠിച്ചില്ല; ഹൈദരബാദിൽ പൂജാരി അറസ്റ്റിലായതിങ്ങനെ

    ഹൈദരാബാദ്: ആദ്യത്തെ ആവേശം തണുക്കുമ്പോൾ കാമുകിമാരെ ക്രൂരമായി കൊല ചെയ്ത് ഇല്ലാതാക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നത്. ഒരാഴ്ച മുൻപാണ് കുറുഗന്തി അപ്‌സര(30) എന്ന യുവതിയെ കാണാതായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയ്യാഗരി സായ് കൃഷ്ണ എന്ന പൂജാരിയുമായി യുവതി പ്രണയത്തിലായിരുന്നു.സരൂര്‍നഗറിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് സായ് കൃഷ്ണ. അപ്‌സര ഗര്‍ഭിണിയാകുകയും, അത് അലസിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, തന്നെ വിവാഗം കഴിക്കാൻ അപ്‌സര സായ്കൃഷ്ണയെ പ്രേരിപ്പിച്ചുവരികയായിരുന്നു.കാമുകൻ വഴങ്ങാതെ വന്നപ്പോൾ എല്ലാം നാട്ടുകാരോട് വിളിച്ചുപറയുമെന്നായി യുവതി. ഇതോടെ അസ്വസ്ഥനായ സായ്കൃഷ്ണ എങ്ങനെ കൊലപാതകം നടത്താമെന്ന്  ഗൂഗിളില്‍ നോക്കി പഠിച്ചു. മൃതദേഹം അഴുകുന്നത് വേഗത്തിലാക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്നും ഇയാള്‍ മനസ്സിലാക്കി. തുടർന്ന് ‍ ജൂൺ മൂന്നിന് സായ്കൃഷ്ണ അപസരയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. കോയമ്ബത്തൂരിലേക്ക് പോകുന്നുവെന്നാണ് അമ്മയോട് പറഞ്ഞത്. ആദ്യം ഷംഷബാദിലേക്കും പിന്നീട് സുല്‍ത്താൻപള്ളിയിലേക്കും പോയി അവിടെ മുറിയെടുത്തു.പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം അപ്‌സര ഉറങ്ങിയ തക്കം…

    Read More »
  • Kerala

    പോലീസ് വാദം പൊളിഞ്ഞു;വിദ്യ വന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രിന്‍സിപ്പല്‍ 

    പാലക്കാട്‌: ഗസ്‌റ്റ്‌ ലക്‌ചറര്‍ ജോലിക്കുള്ള അഭിമുഖത്തിനായി എസ്‌.എഫ്‌.ഐ. മുന്‍ നേതാവ്‌ കെ. വിദ്യ അട്ടപ്പാടി ഗവ.കോളജില്‍ എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പൽ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു ഇന്നലെ രാവിലെ പോലീസ്‌ പറഞ്ഞത്‌.എന്നാല്‍, ദൃശ്യങ്ങളുണ്ടെന്നു കോളജ്‌ പ്രിന്‍സിപ്പല്‍ വ്യക്‌തമാക്കിയതോടെ പോലീസിന്റെ വാദം പൊളിയുകയായിരുന്നു. ഇതോടെ അഗളി പോലീസ്‌ ഇന്നലെ ഉച്ചയ്‌ക്കു ശേഷം കോളജിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. അട്ടപ്പാടി ഗവ. കോളജിലെ ജോലിക്കായി കെ. വിദ്യ മഹാരാജാസ്‌ കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയെന്നാണു കേസ്‌. സി.സി. ടിവിയുടെ ബാക്ക്‌അപ്പ്‌ അഞ്ച്‌ ദിവസം മാത്രമാണെന്നാണു പോലീസ്‌ ആദ്യം പറഞ്ഞത്‌. പക്ഷേ 12 ദിവസത്തെ ബാക്ക്‌അപ്പ്‌ ഉണ്ടെന്നും വിദ്യ വന്നതിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അഭിമുഖത്തിന് . വിദ്യയെത്തിയത്‌ വെള്ള സ്വിഫ്‌റ്റ്‌ കാറിലാണെന്നു ദൃശ്യങ്ങളില്‍നിന്ന്‌ വ്യക്‌തമാണ്‌. കാറില്‍ വിദ്യയ്‌ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കൂടെയുള്ള ആളുടെ മുഖം വ്യക്‌തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തുപോയി. പിന്നീട്‌ 12 മണിക്കു ശേഷം കാറുമായി ഇയാള്‍…

    Read More »
  • Kerala

    ഉയര്‍ന്ന തിരമാല; ജാഗ്രത നിര്‍ദേശം

    തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 50 cm നും 80 cm നും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

    Read More »
  • Kerala

    അമ്മയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയ നാല് ഓട്ടോ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

    ആലുവ: അമ്മയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയതിനും ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോകാത്തതിനും മാര്‍ക്കറ്റിന് മുന്നിലെ നാല് ഓട്ടോ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് 20 ദിവസത്തേക്ക് റദ്ദാക്കി. ഓട്ടോ സ്റ്റാൻഡിലെ കെഎല്‍/41/6683 വാഹനത്തിന്‍റെ ഡ്രൈവറായ പി.എം. ഷമീര്‍, കെഎല്‍/07/ബിടി/8035 ഓട്ടോറിക്ഷയുടെ ഡ്രൈവറായ പി.എം. ഷാജഹാൻ, കെഎല്‍/07/ബി എം/ 2652 ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പി.എം. സലീം, കെഎല്‍/41/ജെ/3019 വാഹന ഡ്രൈവര്‍ എം.കെ. നിഷാദ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 30ന് രാത്രി എട്ടിനാണ് സംഭവം. കുട്ടിയെയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെയും മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ കൂടിച്ചേര്‍ന്ന് പരസ്യമായി ആക്ഷേപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ ആലുവ ജോയിന്‍റ് ആര്‍ടിഒ ബി. ഷെഫീക്ക് സ്വമേധയാ കേസെടുക്കുകയായിരുന്നു.

    Read More »
  • Kerala

    കോഴിക്കോട് ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചിൽ

    കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ  ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചില്‍.കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയെയും കാറ്റിനെയും തുടര്‍ന്ന് ചാത്തമംഗലം കെട്ടാങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു. ആളപായം ഉണ്ടായിട്ടില്ല. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

    Read More »
  • India

    വെള്ളംചൂടാക്കുന്ന ഗ്യാസ് ഹീറ്ററില്‍നിന്ന് വിഷവാതകം; യുവതിയും യുവാവും കുളിമുറിയില്‍ മരിച്ചു

    ബംഗളൂരു:വെള്ളംചൂടാക്കുന്ന ഗ്യാസ് ഹീറ്ററില്‍നിന്ന് വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് യുവതിയും യുവാവും കുളിമുറിയില്‍ മരിച്ചു. ഗുണ്ടല്‍പേട്ട് സ്വദേശി ചന്ദ്രശേഖര്‍, ഗോകക് സ്വദേശിനി സുധാറാണി എന്നിവരെയാണ് ബെംഗളൂരു തരബനഹള്ളിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഇരുവരെയും വീടിന് പുറത്ത്‌ കണ്ടിരുന്നില്ല. ഇതോടെ സംശയംതോന്നിയ വീട്ടുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ നടന്ന പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. മണമോ നിറമോ ഇല്ലാത്ത കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നാല്‍ തിരിച്ചറിയാൻകഴിയില്ല.   ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏറെനാളുകളായി ഒന്നിച്ചുതാമസിക്കുന്ന ഇവര്‍ അടുത്തയാഴ്ച വിവാഹംകഴിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.നന്ദിഹില്‍സിന് സമീപത്തെ ഗോള്‍ഫ് കോഴ്‌സ് ഹോട്ടലിലെ ജീവനക്കാരാണ് രണ്ടുപേരും. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ചിക്കജാല പോലീസ് കേസെടുത്തു.

    Read More »
Back to top button
error: