KeralaNEWS

കഴിഞ്ഞ വര്‍ഷം മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റത് രണ്ട് ലക്ഷത്തോളം പേര്‍ക്ക്

തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷം മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റത് രണ്ട് ലക്ഷത്തോളം പേര്‍ക്ക്.ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേര്‍.

കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ മരണം കൂടി ചേര്‍ന്നാല്‍ ഈ വര്‍ഷം ഇതുവരെ 7 മരണങ്ങളാണ് തെരുവു നായയുടെ ആക്രമണത്തിലും പേവിഷ ബാധയേറ്റുമായി സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.എന്നാൽ അനിഷ്ട സംഭവമുണ്ടായാല്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് കഴിയുമ്ബോള്‍ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് തെരുവ് നായ്ക്കളുടെ കാര്യത്തിലും ഇവിടെ കാണുവാൻ സാധിക്കുന്നത്.
മെഗാ വാക്സിനേഷനും ബ്ലോക്ക് അടിസ്ഥാനത്തില്‍ എബിസി സെന്ററുകളും ജില്ലാ തല അവലോകന സമിതികളും എല്ലാം പലവഴിക്ക് പോയി. 2022ല്‍ മാത്രം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്.സ്ഥലം കണ്ടെത്തുന്നതിന് പ്രാദേശിക എതിര്‍പ്പുകള്‍ വലിയ പ്രശ്നമാണെന്നും കണ്ടെത്തിയാല്‍ തന്നെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യത്തിന് കിട്ടുന്നില്ലെന്നും തദ്ദേശ വകുപ്പ് പറയുമ്ബോള്‍ ഫണ്ട് മാറ്റി വയ്ക്കുന്നതില്‍ അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചയാണ് പ്രശ്നമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വാദം. വാക്സീൻ ക്ഷാമം അടക്കമുള്ള കാര്യങ്ങളില്‍പരിഹാരം കണ്ടെത്തേണ്ടത് ആരോഗ്യവകുപ്പുമാണ്.

സംസ്ഥാനത്ത് ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് കണക്ക്. അതില്‍ 4 ലക്ഷത്തി 38 ആയിരം വളര്‍ത്തു നായ്ക്കള്‍ക്കും 32061 തെരുവുനായ്ക്കള്‍ക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. 17987 തെരുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാന്‍ സാധിച്ചിട്ടുള്ളത്.

Back to top button
error: