പത്തനംതിട്ട:അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.കൊല്ലം പാവുമ്ബ സ്വദേശി സൂരജാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സൂരജിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോയ ട്രെയിലറും എതിര്‍ദിശയിലെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബൈപ്പാസ് റോഡില്‍ ഡയാന ഹോട്ടലിന്റെ മുൻവശത്ത് രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം.കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂരിലേക്കു വന്ന ലോറിയുടെ ഡ്രൈവറായിരുന്നു സൂരജ്.