ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എൻ.ഡി.എക്ക് 25 സീറ്റുകള്‍ നേടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശം വന്നതിനു തൊട്ടു പിറകെ, തമിഴ്നാട്ടില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വഴിപിരിയലിന്റെ വക്കില്‍.
തിങ്കളാഴ്ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.ഒരു അഭിമുഖത്തിലാണ് അണ്ണാമലൈ ജയലളിതയെ വിമര്‍ശിച്ചത്. തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായെന്നുമായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. ജയലളിതയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശ്യം ജയലളിത തന്നെയായിരുന്നു.
അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോടും അമിത്ഷായോടും അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ഡി. ജയകുമാര്‍ ആവശ്യപ്പെട്ടു.പാലിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച് ഞങ്ങളുടെ പാര്‍ട്ടി പുനര്‍ വിചിന്തനം നടത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എൻ.ഡി.എയുടെ തമിഴ്നാട്ടിലെ ഏക സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ.