Month: June 2023

  • Crime

    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

    കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർകോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് മെയ്‌ 21നാണ് ആദൂർ പൊലീസ് പതിനാലുകാരൻറെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം മുഹമ്മദ്‌ കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആദൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അറസ്റ്റിലായ മുഹമ്മദ്‌ കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ് എസ്.എം മുഹമ്മദ്‌ കുഞ്ഞി. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് നൽകി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കുട്ടിയുടെ പരാതിയിൽ ആദൂർ പൊലീസ് പോക്‌സോ പ്രകാരം കഴിഞ്ഞ മാസമാണ് ലീഗ് നേതാവിനെതിരെ കേസെടുത്തത്. ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. തൻറെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ…

    Read More »
  • Kerala

    ജനങ്ങളുടെ ഉറക്കം കെടുത്തി തിരുനെല്ലിയിൽ കടുവ

    മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി കടുവ ശല്യം .ഞായറാഴ്ച രാത്രി പ്രദേശവാസിയായ വരകില്‍ വിജയന്റെ എട്ട് മാസമായ പശുകിടാവിനെ കടുവ കൊന്നു. അയല്‍വാസിയായ പുളിക്കല്‍ അഗസ്റ്റ്യന്റെ കറവപശുവിനെ അക്രമിക്കുകയും ചെയ്തു. വിജയന്റെ തൊഴുത്തില്‍നിന്ന് ഒച്ച കേട്ടതിനെ തുടര്‍ന്ന് ലൈറ്റിട്ടതോടെ പശുകിടാവിനെ ഉപേക്ഷിച്ച്‌ കടുവ കടന്നുകളയുകയായിരുന്നു.   രണ്ടാഴ്ച മുമ്ബ് പുളിക്കല്‍ മാത്യുവിന്റെ പശുക്കിടാവിനെ ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും കടുവ ശല്യം കുറഞ്ഞില്ല. പ്രദേശത്തുകാര്‍ രാത്രിയില്‍ പുറത്തിറങ്ങാൻ ഭയക്കുകയാണ്. കൂട് വെച്ച്‌ കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

    ആലുവ: യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. ആലുവ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ എന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റെ് ആർടിഒ സസ്പെൻറ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്നറിയിച്ച് നാദിറയെന്ന സ്ത്രീയെ കണ്ടക്ടർ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇവർക്ക് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കാണ് പോകേണ്ടിയിരുന്നത്. ഇവർ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരുടെ നടപടി.

    Read More »
  • Tech

    ബഹിരാകാശത്ത് വിരിഞ്ഞ പൂവ്! ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ പങ്കുവച്ച് നാസ

    ബഹിരാകാശ വിശേഷങ്ങളെ കുറിച്ചറിയാൻ എപ്പോഴും ആളുകൾക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിൻറെ നിലനിൽപ്- ഭാവി- ചരിത്രം എല്ലാം അറിയാൻ അധികപേർക്കും താൽപര്യമാണ്. ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിൻറെ ലഭ്യത, ഭക്ഷണത്തിൻറെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാൽ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയുന്നതിനാണ് കൂടുതൽ പേർക്കും ആകാംക്ഷ. ഇപ്പോഴിതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവിൻറെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ നാസ പങ്കുവച്ചിരിക്കുന്നത്. എഴുപതുകൾ മുതൽ തന്നെ ബഹിരാകാശത്ത് ചെടികൾ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും 2015ൽ തുടങ്ങിയ പ്രോജക്ടിൻറെ ഭാഗമായുണ്ടാക്കിയ ഗാർഡനിൽ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെൽ ലിൻഗ്രെൻറെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാർത്ഥ്യമായത്.   View this post on Instagram   A post shared by…

    Read More »
  • India

    ആരാധകരെ ശാന്തരാകുവീൻ, അരിക്കൊമ്പൻ ആരോഗ്യവാൻ! ആനയുള്ളത് ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്ത്

    ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ്‌ ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തെളിവായി ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം മേഖലയിൽ തുടരുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ…

    Read More »
  • NEWS

    കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു

    റിയാദ്: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കിൽ നിന്നു നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. കോട്ടയം പാലാ സ്വദേശി റോബിൻ സെബാസ്റ്റ്യൻ (43) ആണ് കോട്ടയം പാലാ മരിയൻസ് ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 13 വർഷക്കാലമായി തബൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു റോബിൻ. കുടുംബവും അദ്ദേഹത്തോടൊപ്പം തബൂക്കിലുണ്ടായിരുന്നു. മാസ്സ് തബൂക്ക് മദീന യൂനിറ്റ് അംഗവും സജീവ പ്രവർത്തകനും ആയിരുന്നു. അസുഖത്തെ തുടർന്ന് ഒരു മാസത്തോളം തബൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം നാട്ടിലേക്ക് പോയതായിരുന്നു. തബൂക്കിലെ സാംസ്‌കാരിക കായിക രംഗത്തു സജീവ സാന്നിധ്യമായിരുന്ന റോബിന്റെ ആകസ്മിക വേർപാട് തബൂക്കിലെ സുഹൃത്തുക്കളെയും ബന്ധു മിത്രാദികളെയും ഏറെ വേദനിപ്പിച്ചു. ഭാര്യ – അൻസോണ റോബിൻ, തബൂക്ക് നവാഫ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സാണ്. മക്കൾ – ആരോൺ റോബിൻ (9-ാം ക്ലാസ്), ഏബൽ റോബിൻ (4-ാം ക്ലാസ്).…

    Read More »
  • India

    പത്താം ക്ലാസുകാർക്ക് റയിൽവേയിൽ ജോലി

    നാഗ്പൂർ:സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ഡിവിഷനിലേക്ക്  അപേക്ഷ ക്ഷണിച്ചു. 772 ഒഴിവുകളാണുള്ളത്. ജൂലൈ ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം.50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്സും പ്ലസ്ടുവും തത്തുല്യവുമുള്ളവര്‍ക്കും അപേക്ഷിക്കാം. 15നും 24നും ഇടയിലാണ് പ്രായം. അര്‍ഹര്‍ക്ക് ഇളവ് ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in

    Read More »
  • India

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

    ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   അതേസമയം മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്ബ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍  ഭൂചലനം അനുഭവപ്പെട്ടത്.   ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്.

    Read More »
  • Kerala

    ആലുവ-പറവൂര്‍ റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാൻസ്‌ഫോര്‍മറില്‍ ഇടിച്ചുകയറി

    ആലുവ-പറവൂർ റോഡില്‍ കോട്ടപ്പുത്ത്  നിയന്ത്രണംവിട്ട കാര്‍ ട്രാൻസ്‌ഫോര്‍മറില്‍ ഇടിച്ചുകയറിയെങ്കിലും യാത്രക്കാർ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. കോട്ടപ്പുറം എല്‍.പി. സ്കൂളിനു സമീപത്തുള്ള കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോര്‍മറിലാണ് ഞായറാഴ്ച രാത്രി കാര്‍ ഇടിച്ചത്.   പറവൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ കൈത്തറി വളവുതിരിഞ്ഞ് നിയന്ത്രണംതെറ്റി ട്രാൻസ്‌ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ഈ ഭാഗത്ത് ഒരുമാസത്തിനിടെ ഇത് മൂന്നാമത്തെ അപകടമാണുണ്ടാകുന്നത്. കാര്‍ ഞായറാഴ്ച ക്രെയിനുപയോഗിച്ചാണ് ഇവിടെനിന്നും മാറ്റിയത്.

    Read More »
  • Kerala

    കഴുത്ത് വെട്ടും;മുൻ കൊല്ലം ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവര്‍ത്തകൻ

    കൊല്ലം:ബിജെപി മുൻ ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവര്‍ത്തകൻ. ബിജെപി കൊല്ലം മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജി ഗോപിനാഥ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ശൂരനാട് തെക്ക് ആയിക്കുന്നം താന്നിക്കല്‍ കിഴക്കതില്‍ പ്രദീപ് കുമാറാണ് ശൂരനാട് പൊലീസില്‍ പരാതി നല്‍കിയത്. വീടിനോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി.പരാതിക്കാരനായ പ്രദീപ് കുമാറിന്റെ അയല്‍വാസിയാണ് ഗോപിനാഥ്. പ്രദീപ് കുമാറും ബിജെപി പ്രവര്‍ത്തകനാണ്. ബിജെപി കര്‍ഷക മോര്‍ച്ച യുടെ മുൻ മണ്ഡലം കമ്മിറ്റി അംഗമായ പ്രദീപ് കുമാര്‍ നിലവില്‍ ശൂരനാട് സൗത്ത് 103-ാം നമ്ബര്‍ ബൂത്ത്‌ കമ്മിറ്റിയിലെ പ്രവര്‍ത്തകനാണ്. പ്രദേശ വാസികള്‍ മൊബൈല്‍ ടവറിനെതിരെ പരാതി നല്‍കിയപ്പോള്‍ പ്രദീപ് കുമാറും അവര്‍ക്കൊപ്പം കൂടി. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി കമ്മിറ്റിക്കെത്തിയപ്പോഴാണ് ഗോപിനാഥ് അസഭ്യം പറയുകയും ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

    Read More »
Back to top button
error: