ആലുവ-പറവൂർ റോഡില്‍ കോട്ടപ്പുത്ത് നിയന്ത്രണംവിട്ട കാര്‍ ട്രാൻസ്‌ഫോര്‍മറില്‍
ഇടിച്ചുകയറിയെങ്കിലും യാത്രക്കാർ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.
കോട്ടപ്പുറം എല്‍.പി. സ്കൂളിനു സമീപത്തുള്ള കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോര്‍മറിലാണ് ഞായറാഴ്ച രാത്രി കാര്‍ ഇടിച്ചത്.
പറവൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ കൈത്തറി വളവുതിരിഞ്ഞ് നിയന്ത്രണംതെറ്റി ട്രാൻസ്‌ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ഈ ഭാഗത്ത് ഒരുമാസത്തിനിടെ ഇത് മൂന്നാമത്തെ അപകടമാണുണ്ടാകുന്നത്. കാര്‍ ഞായറാഴ്ച ക്രെയിനുപയോഗിച്ചാണ് ഇവിടെനിന്നും മാറ്റിയത്.