IndiaNEWS

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Signature-ad

അതേസമയം മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്ബ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍  ഭൂചലനം അനുഭവപ്പെട്ടത്.

 

ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്.

Back to top button
error: