KeralaNEWS

ജനങ്ങളുടെ ഉറക്കം കെടുത്തി തിരുനെല്ലിയിൽ കടുവ

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി കടുവ ശല്യം .ഞായറാഴ്ച രാത്രി പ്രദേശവാസിയായ വരകില്‍ വിജയന്റെ എട്ട് മാസമായ പശുകിടാവിനെ കടുവ കൊന്നു.

അയല്‍വാസിയായ പുളിക്കല്‍ അഗസ്റ്റ്യന്റെ കറവപശുവിനെ അക്രമിക്കുകയും ചെയ്തു. വിജയന്റെ തൊഴുത്തില്‍നിന്ന് ഒച്ച കേട്ടതിനെ തുടര്‍ന്ന് ലൈറ്റിട്ടതോടെ പശുകിടാവിനെ ഉപേക്ഷിച്ച്‌ കടുവ കടന്നുകളയുകയായിരുന്നു.

 

Signature-ad

രണ്ടാഴ്ച മുമ്ബ് പുളിക്കല്‍ മാത്യുവിന്റെ പശുക്കിടാവിനെ ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും കടുവ ശല്യം കുറഞ്ഞില്ല. പ്രദേശത്തുകാര്‍ രാത്രിയില്‍ പുറത്തിറങ്ങാൻ ഭയക്കുകയാണ്. കൂട് വെച്ച്‌ കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: