Month: June 2023
-
Careers
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 23–ാം റാങ്ക് നേടിയ മലയാളിയായ ആർ.എസ്. ആര്യ കേരളത്തിൽ ഒന്നാമത്
ദില്ലി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് നേടി. 720 മാർക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി. 23–ാം റാങ്ക് നേടിയ മലയാളിയായ ആർ.എസ്. ആര്യയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആര്യയ്ക്ക് 711 മാർക്കാണ്. ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്നാട് സ്വദേശികൾ. പരീക്ഷയെഴുതിയ 133450 മലയാളികളിൽ 75362 പേർ യോഗ്യത നേടി.
Read More » -
Kerala
കൊല്ലം-കുമളി കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
◆◆കൊല്ലം – പത്തനംതിട്ട – പുലിക്കുന്ന് – മുണ്ടക്കയം – കുമളി◆◆ ★★★★FAST PASSENGER★★★★ വഴി :കണ്ണനല്ലൂർ -കുണ്ടറ -ഭരണിക്കാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് -മുണ്ടക്കയം -കുട്ടിക്കാനം -പീരുമേട് -വണ്ടിപ്പെരിയാർ ★കൊല്ലം – കുമളി★ ●കൊല്ലം : 04.30 AM ●അടൂർ : 5.45 AM ●പത്തനംതിട്ട : 06.15 AM ●റാന്നി : 06:40 AM ●എരുമേലി : 07.10 AM ●മുണ്ടക്കയം : 07.30-45 AM ●കുമളി : 09.15 AM ———————————– ★കുമളി – കൊല്ലം★ ●കുമളി : 11.40 AM ●മുണ്ടക്കയം : 01.20-50 PM ●എരുമേലി : 02.15 PM ●റാന്നി : 02.40 PM ●പത്തനംതിട്ട : 03.15 PM ●അടൂർ : 04.00 PM ●കൊല്ലം : 05.30 PM
Read More » -
LIFE
മൂന്ന് വയസുള്ള കുഞ്ഞിന്‍റെ അപ്രതീക്ഷിത വിയോഗത്തിലും വേദനയില്‍ തളരാതെ അവയവദാനത്തിന് അനുമതി നല്‍കി മാതാപിതാക്കള്‍; സല്യൂട്ട് നൽകി സമൂഹം!
അവയവദാനം സംബന്ധിച്ച് വരുന്ന വാർത്തകൾ എപ്പോഴും നമ്മളിൽ ദുഖവും ആശ്വാസവും പ്രതീക്ഷയുമെല്ലാം ഒരേ സമയം നിറയ്ക്കാറുണ്ട്. പ്രത്യേകിച്ച് മരണാനന്തരം നടത്തുന്ന അവയവദാനമാകുമ്പോഴാണ് അത് മറ്റ് ജീവനുകൾക്ക് കാവലായി എന്ന് കേൾക്കുമ്പോൾ പോലും ഒരു ദുഖം നമ്മെ മൂടുക. അതും ചെറിയ കുട്ടികൾ മരിച്ച ശേഷം, നടക്കുന്ന അവയവദാനമാകുമ്പോൾ തീർച്ചയായും അത് ഏവരെയും സ്പർശിക്കും. എങ്കിൽപ്പോലും ഇത്തരം വാർത്തകൾ നമുക്ക് പകർന്നുനൽകുന്ന പ്രത്യാശ ചെറുതല്ല. ഇപ്പോഴിതാ മുംബൈയിൽ നിന്ന് അത്തരത്തിലൊരു വാർത്ത വരികയാണ്. മൂന്ന് വയസുള്ള കുഞ്ഞിൻറെ അപ്രതീക്ഷിത വിയോഗത്തിലും വേദനയിൽ തളരാതെ അവയവദാനത്തിന് അനുമതി നൽകിയിരിക്കുകയാണ് കുഞ്ഞിൻറെ മാതാപിതാക്കൾ. മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മൂത്ത സഹോദരനൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നുവത്രേ കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ വ്യായാമത്തിന് ഉപയോഗിക്കുന്ന സ്റ്റേഷനറി ബൈക്ക് കുഞ്ഞിൻറെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ കുഞ്ഞിൻറെ തല തറയിൽ ശക്തിയായി ഇടിച്ചതോടെയാണ് ആന്തരീകമായി പരുക്ക്…
Read More » -
NEWS
കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസുകൾക്ക് പൂട്ടുവീഴുമ്പോൾ
കോഫി ഹൗസ് ആവിപാറുന്ന സൗഹൃദങ്ങളുടെ ലോകമാണ്, രുചിയുടെ സുഗന്ധം പേറുന്ന കേരളപ്പെരുമയാണ്.സഖാവ് എകെജിയുടെ നേതൃത്വത്തിൽ 1958ല്‍ രൂപം നൽകിയ ഇന്ത്യൻ കോഫി ഹൗസിന്റെ ജന്മദേശം തൃശ്ശൂരാണ്. അതുകൊണ്ടാവണം ഇവിടുത്തെ മസാല ദോശയിൽ പോലും ചുവപ്പിന്റെ വിപ്ലവം ഒളിഞ്ഞിരിക്കുന്നത്. മറ്റിടങ്ങളിലെല്ലാം മഞ്ഞ മസാല ദോശ നൽകുമ്പോൾ കോഫി ഹൗസിൽ മാത്രം മസാല ദോശയുടെ നിറം ചുവപ്പാണ്. 58 വർഷം പഴക്കമുള്ള കൊല്ലം നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നു, ഇതിനുമുമ്പും ചില ബ്രാഞ്ചുകൾ പൂട്ടിയിട്ടുണ്ട്. പടർന്നുപന്തലിച്ച് മക്ഡോനാൾഡ് പോലെയോ കെഎഫ്സി പോലെയോ ആവേണ്ട ഒരു സ്ഥാപനമായിരുന്നു കോഫി ഹൗസ്. ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ കോഫി ഹൗസിൽ പുതിയ നിയമനങ്ങൾ ഒന്നും നടക്കുന്നില്ല ഉള്ളവരെ വച്ച് ഓടിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ കച്ചവടങ്ങൾക്കും ഇത് തന്നെയാവും അവസ്ഥ. 80 കളിൽ അവിടെ പോയി ഒരു കോഫി കുടിക്കാൻ ക്യൂ നിൽക്കണമായിരുന്നു. പക്ഷേ കാലഘട്ടം അനുസരിച്ച് കച്ചവടം മാറിയില്ല.മിതമായ നിരക്കിൽ നല്ല ഭക്ഷണം…
Read More » -
NEWS
ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയിൽ
മനാമ: ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയർ ഇന്ത്യ. തിങ്കളാഴ്ച രാത്രി 11.45ന് ബഹ്റൈനിൽ നിന്ന് തിരിച്ച് പുലർച്ചെ 5.05ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നൽകാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ യാത്ര പുറപ്പെടാനായി മണിക്കൂറുകൾക്ക് മുമ്പേ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരുടെ ഉൾപ്പെടെ യാത്ര പ്രതിസന്ധിയിലായി. അത്യാവശ്യമായി യാത്ര ചെയ്യേണ്ടിയിരുന്ന ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് തരപ്പെടുത്തി പുലർച്ചെ തന്നെ യാത്ര തിരിച്ചു. മറ്റുള്ളവർ ബഹ്റൈനിൽ കുടുങ്ങി. അതേസമയം ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കിയതു കൊണ്ടാണ് തിരികെയുള്ള സർവീസും റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു. യാത്രക്കാരെ രാത്രി തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അത്യാവശ്യമായി പോകേണ്ടിയിരുന്നവരെ രാത്രി ഗൾഫ് എയർ വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവർക്ക് ഇന്നും നാളെയുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റുകൾ…
Read More » -
India
സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണം… ഡെയ്ലി ഹണ്ടും ദില്ലി പൊലീസും കൈകോർക്കുന്നു
ദില്ലി: രാജ്യത്തെ പ്രമുഖ ബഹുഭാക്ഷ ഓൺലൈൻ മാധ്യമങ്ങളിലൊന്നായ ഡെയ്ലി ഹണ്ടും ദില്ലി പൊലീസും സംയുക്തമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി. സൈബർ സുരക്ഷ ബോധവത്കരണം, സ്ത്രീ സുരക്ഷ ബോധവത്കരണം, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവൽക്കരണം, മറ്റ് സാമൂഹിക പ്രശ്നങ്ങളിൽ ബോധവത്കരണം തുടങ്ങിയ കാര്യങ്ങളാണ് ദില്ലി പൊലീസുമായി സഹകരിച്ച് ഓൺലൈൻ വാർത്താ മാധ്യമങ്ങൾ ചെയ്യുക. ഇക്കാര്യത്തിൽ ഡെയ്ലി ഹണ്ടിനൊപ്പം ഒൺ ഇന്ത്യ ഓൺലൈനും ദില്ലി പൊലീസിനൊപ്പം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പൗരന്മാരുടെ സുരക്ഷയും, സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ബോധവത്കരണത്തിലൂടെ അറിയിച്ച് പൗരന്മാരെ ശാക്തീകരിക്കുകയാണ് പങ്കാളിത്ത പരിപാടിയിലൂടെ ദില്ലി പൊലീസും ഡെയ്ലി ഹണ്ടും ഒൺ ഇന്ത്യയും ലക്ഷ്യമിടുന്നത്. ഓൺലൈൻ വാർത്ത പ്ലാറ്റ്ഫോമുകളിൽ ദില്ലി പൊലീസിൻറെ ബോധവത്കരണ വീഡിയോകൾ, കാർഡുകൾ, ലൈവ് സ്ട്രീമുകൾ തുടങ്ങിയവ ഉൾപ്പെടുത്തും. ഓൺലൈൻ ഫോർമാറ്റുകളിലൂടെയുള്ള ബോധവത്കരണം യുവ തലമുറയിലടക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബർ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ഉപയോഗത്തിൻറെ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കപ്പെടും. ഇതുമായി…
Read More » -
LIFE
സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുമലതയ്ക്ക് സംവിധായകൻ ക്ലാസ് എടുക്കുന്നു! വൈറലായി ലൊക്കേഷൻ വീഡിയോ
പ്രേക്ഷകരിൽ കൗതുകമുണർത്തിക്കൊണ്ട് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി. രസകരമായ വീഡിയോയിൽ സുരേശന്റെ പ്രണയനോട്ടങ്ങൾക്ക് പ്രതികരിക്കാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും തുടർന്ന് അത് അഭിനയിച്ചുഫലിപ്പിക്കുന്ന നായികയെയും കാണാം. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും വൈറലായിരുന്നു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്,…
Read More » -
Kerala
“പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കുക”; ‘ഇംഗ്ലീഷ്’ ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഇംഗ്ലീഷിലുള്ള തൻറെ പ്രസംഗത്തെ ട്രോളുന്നവർക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ‘വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകൾ വന്നത്. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ മന്ത്രിയുടെ പ്രസംഗമാണ് ട്രോളുകളിൽ നിറഞ്ഞത്. പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കണമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്ക് മറുപടി നൽകി. അതുതന്നെയാണ് എല്ലാ സുഹൃത്തുക്കളോടും പറയാനുള്ളത്. പ്രസംഗത്തിലെ ആ ഭാഗം പൂർണമായി മന്ത്രി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.…
Read More » -
Kerala
പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു
ആലപ്പുഴ:മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു.ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെയും വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്
Read More » -
Sports
അര്‍ജന്‍റീനന്‍ ആരാധകരെ നിരാശരാക്കി ‘മെശിഹാ’യുടെ പ്രഖ്യാപനം!
ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാൻ താനുണ്ടാകില്ലെന്ന് അർജൻറീനൻ ഇതിഹാസം ലിയോണൽ മെസി. ഖത്തറിൽ 2022ൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇൻറർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തൻറെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. ‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തൻറെ അവസാന ലോകകപ്പാണ്. കാര്യങ്ങൾ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’ എന്നുമാണ് മെസിയുടെ വാക്കുകൾ. ഖത്തറിലെ കിരീടം തൻറെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണൽ മെസി വ്യക്തമാക്കി. ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം അർജൻറീനൻ പരിശീലകൻ സ്‌കലോണി മെസിക്ക് നൽകിയിരുന്നു. ‘മെസിക്കായുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മെസി ഇനി കളിക്കില്ലെങ്കിൽ പകരം പദ്ധതികൾ തേടും. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാൽ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം’ എന്നും സ‌്‌കലോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു.…
Read More »