Month: June 2023

  • NEWS

    സ്വന്തമായി വിമാനവുമില്ല, ‍വിമാനചാർജ്ജ് നിശ്ചയിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല; ഇന്ത്യൻ ഗവൺമെന്റിനെതിരെ പ്രവാസിസഭ

    ദോഹ: ഗള്‍ഫ് പ്രവാസം അൻപതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്രാപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതല്‍ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാകണമെന്നും കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസിസഭ അഭിപ്രായപ്പെട്ടു. വിമാനചാര്‍ജ് നിശ്ചയിക്കുന്നതില്‍ ഇന്ത്യൻ സര്‍ക്കാറിന് ഇപ്പോള്‍ ഒരു നിയന്ത്രണവും ഇല്ലെന്നും ചാര്‍ജ് നിയന്ത്രിക്കാൻ സര്‍ക്കാറിന് സാധിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും പ്രവാസിസഭ ആവശ്യപ്പെട്ടു.   അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകുകയെന്നത് ഒരു സാധാരണക്കാരന്‌ സ്വപ്നമായി മാറുകയാണ്‌. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിതവിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തേതന്നെ ഗ്രൂപ് ടിക്കറ്റുകള്‍ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബുക്കിങ് സംവിധാനം എടുത്തുകളഞ്ഞതും ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ചൂഷണത്തിന്‌ സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വാസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്ബനികളാണ്‌.   എന്നാല്‍, സ്വന്തം രാജ്യത്തിന്റേതായ ദേശീയ വിമാനക്കമ്ബനിപോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍…

    Read More »
  • Kerala

    കെഎസ്‌യു സംസ്ഥാന നേതാവിനും വ്യാജ സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം:കെ.എസ്.യു സംസ്ഥാന നേതാവ് അൻസില്‍ ജലീലിന്റെ പേരില്‍ കേരള സർവകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്.കേരള സര്‍വകലാശാലയില്‍ നിന്ന്‌ 2016ല്‍ ബികോം ബിരുദം നേടിയതായിട്ടാണ് സര്‍ട്ടിഫിക്കറ്റ്‌ തയ്യാറാക്കിയിരിക്കുന്നത് കേരള സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസിലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്‌. 2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ്‌ ചാൻസിലറായിരുന്നത്‌ പി കെ രാധാകൃഷ്‌ണനാണ്‌. അതേസമയം, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ഒപ്പ്‌ 2004 മുതല്‍ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്. സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്ബറുകളിലും വൈരുധ്യമുണ്ട്‌.   സര്‍ട്ടിഫിക്കറ്റില്‍ മൂന്നാം പാര്‍ട്ട്‌ വിഷയമായി കാണിച്ചിരിക്കുന്നത്‌ ‘ടാക്‌സേഷൻ ലോ ആന്റ്‌ പ്രാക്‌ടീസ്‌’ എന്നാണ്‌. 1996 സ്കീമിലാണ്‌ സര്‍വലാശാലയില്‍ ഈ പേപ്പര്‍ പഠിക്കാനുണ്ടായിരുന്നത്‌. ഇപ്പോള്‍ നിലവിലുള്ളത്ടാക്‌സേഷൻ ലോ ആന്റ്‌ അക്കൗണ്ട്‌സ്‌’ എന്ന പേപ്പറാണ്‌ ‌. 2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക്‌ 80247 ആണ്‌ രജിസ്റ്റര്‍ നമ്ബറായി സര്‍ട്ടിഫിക്കറ്റിലുള്ളത്‌. പലതവണ പരാജയപ്പെട്ടവര്‍ക്കായുള്ള മേഴ്‌സി ചാൻസ്‌ പരീക്ഷയുടെ രജിസ്റ്റര്‍ നമ്ബറാണ്‌ 80 എന്ന…

    Read More »
  • Kerala

    അണ്ണാനെ പിടിക്കാൻ വീടിന്റെ ടെറസില്‍ കയറിയ നാലാം ക്ലാസുകാരൻ പാരപ്പറ്റ് തകര്‍ന്ന് വീണു മരിച്ചു

    പത്തനംതിട്ട: അണ്ണാനെ പിടിക്കാൻ വീടിന്റെ ടെറസില്‍ കയറിയ നാലാം ക്ലാസുകാരൻ പാരപ്പറ്റ് തകര്‍ന്ന് വീണു മരിച്ചു. തേക്കുതോട് താഴെ പറക്കുളം പുന്നമൂട്ടില്‍ രാജേഷിന്റെ മകൻ വിഷ്ണു (10) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ സമീപത്തുള്ള പഴയ വീടിന്റെ മുകളില്‍ കയറി അണ്ണാനെ പിടിക്കാൻ ശ്രമിക്കുമ്ബോള്‍ ടെറസിന്റെ പാരപ്പറ്റ് ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു.   തേക്കുതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അച്ഛനും അമ്മയും തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. ബിന്ദുവാണ് മാതാവ്. വിദ്യ, വിപിൻരാജ് എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
  • Kerala

    നാലു വർഷമായി വീട്ടമ്മയെ പീഡിപ്പിച്ചിരുന്ന ബസ് കണ്ടക്ടർ അറസ്റ്റിൽ

    കണ്ണൂർ:ഒരു കുട്ടിയുടെ മാതാവായ  യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മക്രേരി സ്വദേശി അഖിലാണ്(29) പിടിയിലായത്.ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32-വയസുകാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി അഖില്‍ പരിചയപ്പെടുകയും പിന്നീട് ഈ‌ സൗഹൃദം ഉപയോഗിച്ച് റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു‌ 2019-മുതല്‍ ഇയാൾ പീഡിപ്പിരുന്നതായും പരാതിയില്‍ പറയുന്നു.നേരത്തെ ആശുപത്രി ജീവനക്കാരിയായിരുന്ന യുവതിയെ വയനാട്ടിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ജോലിയുണ്ടെന്നും അത് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്ത് റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ മറ്റുളളവരെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പലപ്രാവശ്യം പീഡിപ്പിച്ചു. ഇതിനിടയിൽ അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖില്‍ അത് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ അഖിലിനെ കൂടാതെ മൂന്ന്…

    Read More »
  • Crime

    വിദ്യയുടെ വ്യാജരേഖ കേസ്: മഹാരാജാസിൽ നീലേശ്വരം പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു

    കൊച്ചി: മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നതായി സിഐ പ്രേം സദൻ വ്യക്തമാക്കി. കരിന്തളം സർക്കാർ കോളേജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്. അതിനിടെ, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ. വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും…

    Read More »
  • Kerala

    വഴിവിളക്കിന്റ തൂണിൽ നിന്നും  കാൽനട യാത്രക്കാരന് ഷോക്കേറ്റു

    പന്തളം:വഴിവിളക്കിന്റ തൂണിൽ നിന്നും ഷോക്കടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.പന്തളം മുടിയൂർക്കോണം കിണറുവിളയിൽ അനൂപ് ( 39) നാണ് ഷോക്കേറ്റത്.ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പന്തളം കുറുന്തോട്ടയം പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കിന്റെ തൂണിൽ മുട്ടിയപ്പോഴാണ് യുവാവിന് ഷോക്കേറ്റത്.ഇതിലെ നടന്നുപോകുമ്പോൾ അറിയാതെ സ്പർശിച്ചതായിരുന്നു. വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

    Read More »
  • Crime

    രാമപുരം പഞ്ചായത്തിന്റെ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: മൂന്നുപേർ അറസ്റ്റിൽ

    പാലാ: രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലൻകുഴിയിൽ വീട്ടിൽ ജയേഷ് എൻ.എസ് (33), രാമപുരം ഓലിക്കൽ വീട്ടിൽ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലിൽ വീട്ടിൽ മനോജ് ജോസഫ് (43) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാമപുരം പഞ്ചായത്തിന്റെ മേതിരി ഭാഗത്തുള്ള ഏറത്ത് കവല ഭാഗത്തും, പാലച്ചുവട് കവല ഭാഗത്തും സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.ഐ ജിഷ്ണു എം.എസ്, മനോജ് പി.വി, സജീർ കെ.എം, എ.എസ്.ഐ വിനോദ് കുമാർ ജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്

    കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു. 2009 നവംബർ 29 നാണ് ഉടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്കപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായി കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സക്കായി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ…

    Read More »
  • Social Media

    ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്; ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ!

    ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥമെന്നാണ് പൊലീസ് പറയുന്നത്. ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തുമെന്നും ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള പൊലീസിൻറെ കുറിപ്പ് പൂ‍ർണരൂപത്തിൽ ശ്രദ്ധിക്കണേ !! ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ…

    Read More »
  • Kerala

    ഇതൊക്കെ സഖാവ് പിണറായിക്കും സര്‍ക്കാരിനും ബാധകമാണോ ? യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ച് വി.ഡി. സതീശന്‍റെ ചോദ്യം

    തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ച് ചോദ്യങ്ങളുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ വാർത്ത പങ്കുവെച്ചാണ് യെച്ചൂരി പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയും തെറ്റായ കാരണം പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നുവെന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. ആ ട്വീറ്റ് പങ്കുവെച്ച് ഇതൊക്കെ സഖാവ് പിണറായിക്കും സർക്കാരിനും ബാധകമാണോ എന്നാണ് സതീശൻ ചോദിച്ചത്. Mr.Yachuri, is this applicable to Com.Pinarayi and his government too?#CPMterror#FreedomOfPress https://t.co/79tmsKnBAO — V D Satheesan (@vdsatheesan) June 13, 2023 അതേസമയം, സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമാണെന്ന് വി ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. എന്തും ചെയ്യാമെന്ന…

    Read More »
Back to top button
error: