2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ് ചാൻസിലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. അതേസമയം, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ഒപ്പ് 2004 മുതല്‍ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്.
സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്ബറുകളിലും വൈരുധ്യമുണ്ട്.
സര്‍ട്ടിഫിക്കറ്റില്‍ മൂന്നാം പാര്‍ട്ട് വിഷയമായി കാണിച്ചിരിക്കുന്നത് ‘ടാക്‌സേഷൻ ലോ ആന്റ് പ്രാക്‌ടീസ്’ എന്നാണ്. 1996 സ്കീമിലാണ് സര്‍വലാശാലയില്‍ ഈ പേപ്പര്‍ പഠിക്കാനുണ്ടായിരുന്നത്. ഇപ്പോള്‍ നിലവിലുള്ളത്ടാക്‌സേഷൻ ലോ ആന്റ് അക്കൗണ്ട്‌സ്’ എന്ന പേപ്പറാണ് . 2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക് 80247 ആണ് രജിസ്റ്റര്‍ നമ്ബറായി സര്‍ട്ടിഫിക്കറ്റിലുള്ളത്. പലതവണ പരാജയപ്പെട്ടവര്‍ക്കായുള്ള മേഴ്‌സി ചാൻസ് പരീക്ഷയുടെ രജിസ്റ്റര്‍ നമ്ബറാണ് 80 എന്ന നമ്ബറില്‍ ആരംഭിച്ചിരുന്നത്. സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന വിഷയത്തില്‍ സര്‍വകലാശാല ഒടുവില്‍ മേഴ്‌സി ചാൻസ് നല്‍കിയതാകട്ടെ 2015ലും 2017ലുമാണ്.അതേസമയം, അൻസില്‍ പരീക്ഷയെഴുതിയിരിക്കുന്നത് 2016ലാണ്.