പത്തനംതിട്ട: അണ്ണാനെ പിടിക്കാൻ വീടിന്റെ ടെറസില്‍ കയറിയ നാലാം ക്ലാസുകാരൻ പാരപ്പറ്റ് തകര്‍ന്ന് വീണു മരിച്ചു.
തേക്കുതോട് താഴെ പറക്കുളം പുന്നമൂട്ടില്‍ രാജേഷിന്റെ മകൻ വിഷ്ണു (10) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ സമീപത്തുള്ള പഴയ വീടിന്റെ മുകളില്‍ കയറി അണ്ണാനെ പിടിക്കാൻ ശ്രമിക്കുമ്ബോള്‍ ടെറസിന്റെ പാരപ്പറ്റ് ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു.
തേക്കുതോട് ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അച്ഛനും അമ്മയും തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. ബിന്ദുവാണ് മാതാവ്. വിദ്യ, വിപിൻരാജ് എന്നിവര്‍ സഹോദരങ്ങളാണ്.