KeralaNEWS

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്;ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

മലപ്പുറം:തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്.തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്ബ് വാളക്കുളം കെ എച്ച്‌ എം എച്ച്‌ എസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.

വെന്നിയൂര്‍ കാപ്രാട് സ്വദേശി ചക്കംപറമ്ബില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ (14), വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങല്‍ തൊടി അഷ്‌റഫിന്റെ മകള്‍ ഫാത്തിമ ജുമാന (13), കരുബില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

Signature-ad

ചൊവ്വാഴ്ച വൈകുന്നേരം 4.25നാണ് സംഭവം.പരിക്കേറ്റവരെ ആദ്യം വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ തെറിച്ച്‌ വീണത്. മുൻ വശത്തെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

സംഭവത്തെ തുടർന്ന് ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു.അശ്രദ്ധപരമായ ഡ്രൈവിങ്ങിനും, ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പാണ് നടപടിയെടുത്തത്.
തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇൻ ചാര്‍ജ് സി കെ സുല്‍ഫിക്കര്‍ അപകട സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയിലും സന്ദര്‍ശിച്ചു.

Back to top button
error: