
കൊട്ടിയം: കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന്
ക്ഷീര കര്‍ഷകന്റെ രണ്ടു പശുക്കള്‍ ചത്തു. അടുത്തടുത്ത ദിവസങ്ങളിലാണ് കറവയുള്ള പശുക്കൾ ചത്തത്.
കേരളപുരം അമ്ബലംവിള വീട്ടില്‍ ഇബ്രാഹിം കുട്ടിയുടെ പശുക്കളാണ് ചത്തത്.വയര്‍ വീർത്തു വന്ന ശേഷം പശുക്കള്‍ ചത്തുവീഴുകയായിരുന്നു. നെടുമ്ബനയിലെ മൃഗാശുപത്രിയില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി. പശുക്കള്‍ക്ക് നല്‍കിയ കാലിത്തീറ്റയുടെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.






