KeralaNEWS

നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ നൽകിയ വാർത്ത പിൻവലിക്കാൻ മറുനാടൻ മലയാളിയോട് കോടതി

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീർത്തികരമായി കൊടുത്ത വാർത്ത പിൻവലിക്കാൻ മറുനാടൻ മലയാളി ചാനലിനോട് എറണാകുളം അഡീഷണല്‍ സബ് കോടതി.
അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടനെതിരെ നടപടി ആരംഭിച്ചെന്നും ഖത്തര്‍ ആസ്ഥാനമായ മാഫിയ, മലയാള സിനിമാ വ്യവസാ യത്തില്‍ കള്ളപ്പണം മുടക്കുന്നതുകൊണ്ടാണു നടന്‍ സിനിമകള്‍ നിര്‍മിക്കുന്നതെന്നും മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ വാര്‍ത്ത നല്‍കിയിരുന്നു.തുടര്‍ന്ന് നടൻ നല്‍കിയ കേസിലാണ് ചാനലിന്‍റെ മാനേജിംഗ് ചീഫ് എഡിറ്റർ ഷാജൻ സ്കറിയയോട് പൃഥിരാജിനെതിരേയുള്ള വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Back to top button
error: