Month: June 2023
-
Kerala
പനി ബാധിച്ച് പിഞ്ചുബാലിക മരിച്ചു
പാലക്കാട്: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടില്‍ രാജേഷ് – രമ്യ ദമ്ബതികളുടെ ഏഴ് മാസം പ്രായമായ മകള്‍ ആൻവിക ആണ് മരിച്ചത്. പനിയും ഛർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
തെരുവ് നായ്ക്കൾക്ക് പുറമെ മാഹി ടൗണില്‍ മുളളന്‍ പന്നിയുടെ പരാക്രമവും
മാഹി: ടൗണില്‍ മുളളന്‍ പന്നിയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരാക്രമം കാട്ടിയ തെരുവുനായ അഞ്ചു വഴിയാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിച്ചു. നായയുടെ കടിയേറ്റവര്‍ മാഹി ഗവ. ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. എന്നാല്‍ മുളളന്‍ പന്നിയുടെ മുളളുകള്‍ കൊണ്ടു മുറിവേറ്റ തെരുവുനായയെ പിടികൂടാനായിട്ടില്ല. ശരീരമാസകലം മുളളുകൊണ്ടു മുറിവേറ്റ തെരുവുനായ വെപ്രാളപാച്ചിലിനിടെ നിരവധി തെരുവുനായ്ക്കളെയും പൂച്ചകളെയും കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. ജനങ്ങളില്‍ ഭീതിപടര്‍ത്തുന്ന തെരുവുനായയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മാഹി കുന്നുമ്മല്‍ കൂട്ടായ്മ മാഹി മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
Read More » -
Kerala
എഐ കാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എഐ കാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 16ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അഡ്വ.ജോര്‍ജ് പൂന്തോട്ടം വഴിയാണ് മറ്റന്നാള്‍ ഹര്‍ജി ഫയല്‍ ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. പോലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുക്കുന്നത്. കേസെടുക്കേണ്ട എത്ര സംഭവങ്ങളുണ്ടായി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങളുണ്ടായി. അതിലൊന്നും കേസെടുത്തിട്ടില്ല. സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രമാണ് കേസെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരുമിച്ചാണ് ഹര്‍ജി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
അവിവാഹിതനായ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ
വടകര: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനു ള്ളിൽജീർണിച്ചനിലയിൽ. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു. ചൊവ്വാഴച്ചവൈകുന്നേരത്തോടെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ കോണിക്കു താഴെ മലർന്ന് കിടക്കുന്ന നിലയിലായിരു ന്നു മൃതദേഹം. അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം സഹോദരിക്കൊപ്പം അമ്മ തട്ടോളിക്കരയിലായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഫോറൻസിക്ക് വകപ്പും പോലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി.
Read More » -
Kerala
ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
കൊച്ചി:മറുനാടന്‍ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം തടയണമെന്നായിരുന്നു ഷാജന്റെ അപേക്ഷ.എന്നാൽ ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഷാജന്‍സ്‌കറിയ മറുനാടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തനിക്കെതിരെ നിരന്തരമായി വ്യക്ത്യധിക്ഷേപം നടത്തുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയിലായിരുന്നു നടപടി. അതേസമയം വ്യാജവാര്ത്തകളിലൂടെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷാജന്‍സ്‌കറിയക്കെതിരെ ഒന്നിന് പുറകെ മറ്റൊന്നായി കേസുകളുടെ പരമ്പരയാണ് വരുന്നത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തുകയും തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയിൽ നിന്ന് പത്ത് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫ് അലി നേരത്തെ തന്നെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.ലഖ്നൗ കോടതിയിലാണ് കേസ്.സമൻസ് കൈപ്പറ്റാതിരുന്നതിനെതിരെ ഷാജന് ലഖ്നൗ കോടതി വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നടന്‍…
Read More » -
യൂട്യൂബില്‍നിന്ന് വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത! നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്
ന്യൂയോർക്ക്: യൂട്യൂബിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കുന്നവർ ഏറെയുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിലുള്ളവർക്ക് സന്തോഷ വാർത്തയാണ് യൂട്യൂബിൻറെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൌണ്ട് ആരംഭിച്ച് അതിൽ വീഡിയോകൾ ഇട്ട് തുടങ്ങിയാൽ അതിൽ നിന്നും വരുമാനം ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ട്. എന്നാൽ ഈ നിബന്ധനകളിൽ യൂട്യൂബ് ഇളവ് വരുത്തിയെന്നാണ് പുതിയ വാർത്ത. നിലവിൽ ഒരു യൂട്യൂബ് കണ്ടൻറ് ക്രിയേറ്റർക്ക് പണം ലഭിക്കണമെങ്കിൽ ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാൽ യൂട്യൂബ് നോർത്ത് അമേരിക്കയിൽ ഈ നിബന്ധനകളിൽ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാൻ ചാനലിലെ മൂന്ന് വീഡിയോകൾ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്സ്ക്രൈബേഴ്സ് എന്നത് 500 ആക്കി. അതേ സമയം…
Read More » -
Crime
മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി
ഷാര്‍ജ: മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ ക്രിസന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ കേസുകളില്‍ നിന്നും ഒഴിവാക്കിയതായും അഭിഭാഷക മുഹമ്മദ് അല്‍ രെദ മാധ്യമങ്ങളെ അറിയിച്ചു. ജയില്‍ മോചിതയായ ശേഷം ഇപ്പോള്‍ യുഎഇയില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന ക്രിസന് യാത്ര വിലക്ക് പിന്‍വലിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കും. 27 വയസുകാരിയായ ക്രിസന്‍ പെരേര ഏപ്രില്‍ ഒന്നിനാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍യുകയായിരുന്നു. അതേസമയം ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ വേണ്ടി മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് അന്നുതന്നെ ക്രിസന്‍ പെരേരയുടെ അഭിഭാഷകര്‍ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ആഴ്ചയില്‍ അധികം ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രില്‍ 28നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നില്ല. സഡക്…
Read More » -
Kerala
മാർക് ലിസ്റ്റ് വിവാദം: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന പി.എം. ആർഷോയുടെ വാദം പൊളിയുന്നു; മാർക് ലിസ്റ്റിലെ പിഴവ് നേരത്തെ പുറത്ത് വന്നിരുന്നു
കൊച്ചി: മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു. പ്രിൻസിപ്പൽ അടക്കമുളളവർക്കെതിരെ ആർഷോ പരാതി നൽകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ ഇക്കാര്യം ചർച്ചയായിരുന്നു. കോളേജിലെ അധ്യാപക സംഘടനകൾ തമ്മിലുള്ള പടലപ്പിണക്കവും പിന്നീട് മാർക് ലിസ്റ്റ് വിവാദത്തിന് കാരണമായെന്നാണ് കരുതുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത സംഭവത്തിലാണ് പരാതിക്കാരനായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദം പൊളിയുന്നത്. കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ കഴിഞ്ഞ മേയ് 12നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ചിരിച്ചെന്ന് കോൺഗ്രസ് അനൂകൂല സംഘടനയിൽ അംഗമായ അധ്യാപകൻ അറിയിക്കുന്നത്. ഇതേപ്പറ്റി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടിയിലും സംസാരമുണ്ടെന്ന് മറ്റൊരു അധ്യാപകനും അറിയിച്ചിരുന്നു. എന്നാൽ, ഈ പിഴവ് തിരുത്താൻ കോളേജ് അധികൃതർ തയാറായില്ല. ആർഷോയുടേത്…
Read More » -
NEWS
മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു
റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത് . കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ – ഷഹാന. പിതാവ് – ഇസ്മയിൽ. മാതാവ് – സുഹറ. സഹോദരൻ – ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.
Read More » -
Kerala
എറണാകുളം ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, ബൈക്കപകടത്തിൽ മരിച്ച ഇടുക്കി സ്വദേശി എബിന്റെ അവയദാനത്തിൽ ഒത്തുകളി ; വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അമ്മ
എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ മസ്തിഷ്‌ക മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മരിച്ച എബിന്റെ അമ്മ ഓമന. വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അമ്മയുടെ ഈ ആവശ്യം. ‘അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് എനിക്ക്’ ഓമന കൂട്ടിച്ചേര്‍ത്തു. ‘മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണ് ഇപ്പോള്‍. അന്ന് ആശുപത്രിയുടെ നടപടിയെ താന്‍ സംശയിച്ചിരുന്നില്ല’ അവര്‍ പറഞ്ഞു. ‘കുഞ്ഞ് രക്ഷപ്പെടില്ല. ഓപ്പറേഷനൊന്നും സക്‌സസ് ആവില്ല. ഷുഗറും പ്രെഷറും ഒക്കെ താഴ്ന്നാണ് നില്‍ക്കുന്നത്. ഏതാണ്ട് നാലുലക്ഷം രൂപ വേണം എന്നൊക്കെ പറഞ്ഞു. ഒടുവിൽ പ്രഷറും ഷുഗറും നോര്‍മല്‍ ആകാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്നുള്ള സാഹചര്യത്തില്‍ എന്നോടു സംസാരിച്ചു. വെന്റിലേറ്റര്‍ ഊരിക്കഴിഞ്ഞാല്‍ കുഞ്ഞ് മരിച്ചു പോകുമെന്നും പറഞ്ഞു. ആ സാഹചര്യത്തിൽ അവയവങ്ങൾ…
Read More »