KeralaNEWS

പനി ബാധിച്ച് പിഞ്ചുബാലിക മരിച്ചു

പാലക്കാട്: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടില്‍ രാജേഷ് – രമ്യ ദമ്ബതികളുടെ ഏഴ് മാസം പ്രായമായ മകള്‍ ആൻവിക ആണ് മരിച്ചത്.
പനിയും ഛർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: