KeralaNEWS

അവിവാഹിതനായ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ

വടകര: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനു ള്ളിൽജീർണിച്ചനിലയിൽ. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു.

ചൊവ്വാഴച്ചവൈകുന്നേരത്തോടെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ കോണിക്കു താഴെ മലർന്ന് കിടക്കുന്ന നിലയിലായിരു ന്നു മൃതദേഹം.
അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം സഹോദരിക്കൊപ്പം അമ്മ തട്ടോളിക്കരയിലായിരുന്നു.
എടച്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഫോറൻസിക്ക് വകപ്പും പോലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി.

Check Also
Close
Back to top button
error: