Month: June 2023

  • Kerala

    മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് അനുമതിയില്ല; കേരളത്തിൽ പഠിച്ചിറങ്ങുന്ന ബിഎസ്സി നഴ്സുമാർക്ക് തിരിച്ചടി

    തിരുവനന്തപുരം:കേരളത്തില്‍ ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തിയില്ലെങ്കില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് അനുമതി നല്‍കില്ലെന്ന ദേശീയ നഴ്സിംഗ് കൗണ്‍സിലിംഗിൻ്റെ തീരുമാനം സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് പ്രവേശനപരീക്ഷ വേണ്ടെന്നും മുൻവർഷത്തെ പ്രവേശനരീതി തന്നെ തുടരാമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റേതാണ്  തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളി നഴ്സുമാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.പ്രവേശനപരീക്ഷ ഇല്ലാത്തതിനാൽ ഹയർസെക്കൻഡറി ഫലം പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തെ പ്രവേശനനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായ പരിഹാരം കാണണമെന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗം എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. കണ്‍വീനര്‍ ഫസീല പി എ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലബീബ് കായക്കൊടി, മെഡിക്കല്‍ ഫ്രറ്റേണ്‍സ് അസിസ്റ്റന്റ് കണ്‍വീനര്‍മാരായ അഹ്സൻ, സര്‍ബാസ്, അദീബ തുടങ്ങിയവര്‍ സംസാരിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്തെ റോഡുകളില്‍ വാഹന വേഗപരിധി പുതുക്കി; ടൂ വീലർ പരമാവധി വേഗത 60 കീ.മി! ജൂലൈ 1ന് പ്രാബല്യത്തിൽ

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85…

    Read More »
  • പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ കപട പരിസ്ഥിതി വാദി; കടുത്ത വിമർശനവുമായി സിപിഎം

    കൊച്ചി: പരിസ്ഥിതി പ്രവർത്തകനുമായ അഭിഭാഷകനുമായ ഹരീഷ് വാസുദേവനെതിരെ സിപിഎം. മൂന്നാറിലെ ഒമ്പത് പഞ്ചായത്തുകളിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് അഡ്വ. ഹരീഷ് വാസുദേവൻ. അമിക്കസ് ക്യൂറിയായ ഹരീഷ് വാസുദേവൻ കപടി പരിസ്ഥിതിവാദിയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. ഹർജിക്കു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണെന്നും ​ഗാഡ്​ഗിൽ, കസ്തൂരി രം​ഗൻ റിപ്പോർട്ടിന്റെ കാലത്ത് ഇടുക്കിയെ മുഴുവൻ വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണ് ഹരീഷ് വാസുദേവനെന്നും സി.വി. വർഗീസ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥതയിൽ തീരുമാനമാകുന്നതുവരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് വൺ എർത്ത്, വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയാണ് ഹർജി നൽകിയത്. തുടർന്നാണ് ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ…

    Read More »
  • Crime

    ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

    തൃശൂർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂർ പെരിഞ്ഞനം തേരുപറമ്പിൽ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നത്. ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെം​ഗളൂരുവിൽ കോളേജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ടെന്നും വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസേജ് അയച്ചു. കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറിൽ എത്തിയ രണ്ട് പ്രതികൾ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് മർദ്ദിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട്…

    Read More »
  • Crime

    കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ രണ്ട് സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍

    കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. ഇവരിൽ രണ്ട് പേർ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വൻ മദ്യശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു. ഉമ്മുൽ ഹൈമാൻ ഏരിയയിലാണ് വൻ സന്നാഹങ്ങളുമായി മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഒരു പ്ലാസ്റ്റിക് കവറുമായി നിൽക്കുകയായിരുന്ന ഒരു പ്രവാസിയെയാണ് പൊലീസ് പട്രോൾ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. കവർ പരിശോധിച്ചപ്പോൾ രണ്ട് കുപ്പി മദ്യമായിരുന്നു ഇയാളുടെ കൈയിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ മദ്യ വിൽപന നടത്തിയ കാര്യം ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മറ്റ് ഏതാനും പേരോടൊപ്പം താൻ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് മദ്യം നിർമിക്കുന്നതെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതോടെ കൂടുതൽ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഇവിടെ ഉദ്യോഗസ്ഥർ റെയ്ഡ്…

    Read More »
  • Kerala

    നിര്‍ത്തിയിട്ട കാറിന് മുകളില്‍ സ്കൂള്‍ മതില്‍ തകര്‍ന്നുവീണു; വിദ്യാർത്ഥിയും അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു

    കുറ്റ്യാടി: നിര്‍ത്തിയിട്ട കാറിന് മുകളില്‍ സ്കൂള്‍ മതില്‍ തകര്‍ന്നുവീണ് കാർ പൂർണമായും തകർന്നെങ്കിലും കാറിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥിയും അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി കെ.ഇ.ടി പബ്ലിക്ക് സ്കൂളിന്റെ ചെങ്കല്‍ മതിലാണ് ചൊവ്വാഴ്ച രാവിലെ 10ന് മഴയില്‍ തകര്‍ന്നുവീണത്. അരികില്‍ നിര്‍ത്തിയിട്ട കാറിന്റെ മുകളിലാണ് ഏതാണ്ട് അഞ്ചു മീറ്റര്‍ ഉയരമുള്ള മതിലിന്റെ കല്ലുകളും കോണ്‍ക്രീറ്റ് ബെല്‍റ്റുകളും മറ്റും പതിച്ചത്.   കുട്ടികളുമായി എത്തിയതായിരുന്നു കാര്‍. തളീക്കര കൊടക്കല്‍ നിഹാദ്, മകൻ സമീം എന്നിവരാണ് കാറിനകത്തുണ്ടായിരുന്നത്.മൂത്ത കുട്ടിയുമായി നിഹാദിന്റെ സഹോദരി സ്കൂളിലേക്ക് കയറിയിരുന്നു. എല്‍.കെ.ജി വിദ്യാര്‍ഥിയായ സമീമിന് പനിയായതിനാല്‍ ക്ലാസില്‍ പോയില്ല.   സഹോദരി തിരിച്ചുവരുന്നതും കാത്തിരിക്കുന്നതിനിടയിലാണ് മതില്‍ വീഴുന്നത്. കാറിന്റെ മേല്‍ക്കൂരയും വശങ്ങളും ചെരിഞ്ഞമര്‍ന്നു. വാതില്‍ തുറക്കാനായില്ല. കുട്ടി കാറിന്റെ പിൻസീറ്റിലാണുണ്ടായിരുന്നതെന്നും ഗ്ലാസ് താഴ്ത്താനായതിനാല്‍ അതിനിടയിലൂടെ കുട്ടിയുമായി ഉടൻ പുറത്തിറങ്ങാനായെന്നും നിഹാദ് പറഞ്ഞു. മണ്ണുമാന്തി കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തത്.

    Read More »
  • India

    വിവാഹം കഴിഞ്ഞ് 24-ാം നാൾ ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം, പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ദുരന്തം

      മൂന്നാഴ്ച മുമ്പ് വിവാഹിതരായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ വിജയപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോനമല്ല (31), ഭാര്യ ഗായത്രി (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വിജയപുര പ്രാന്തപ്രദേശത്തുള്ള സോലാപൂർ ബൈപാസിലാണ് അപകടം നടന്നത്. ഇക്കഴിഞ്ഞ മെയ് 22നായിരുന്നു ഇവരുടെ വിവാഹം. ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു വിദ്യാഭ്യാസ വകുപ്പിലാണ് ഹൊനമല്ല ജോലി ചെയ്തിരുന്നത്. ഇടിച്ച വാഹനം വിജയപുര ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ബിജെപി നേതാവിന്റെ 82 വസ്തുവകകള്‍ ജപ്തിചെയ്യാൻ കോടതിയുടെ അനുമതി

    ബംഗളൂരു:  ബി.ജെ.പി നേതാവും ബെള്ളാരിയിലെ അനധികൃത ഇരുമ്ബയിര് ഖനനകേസിലെ പ്രതിയുമായ ജി.ജനാര്‍ദന റെഡ്ഡിയുടെയും ഭാര്യ ജി. ലക്ഷ്മി അരുണയുടെയും പേരിലുള്ള 82 വസ്തുവകകള്‍ ജപ്തിചെയ്യാൻ കോടതിയുടെ അനുമതി. കര്‍ണാടകയിലെ  മുൻ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ ‍കേസുകള്ക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് അനുമതി നല്‍കിയത്. 2013ലാണ് റെഡ്ഡിയും ഭാര്യയും ഉള്‍പ്പെടുന്ന അനുബന്ധ കുറ്റപത്രം സി.ബി.ഐ നല്‍കിയത്. കര്‍ണാടകയില്‍ ഓപ്പറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവാണ് ജനാര്‍ദന റെഡ്ഡി. കര്‍ണാടകയിലെ മുൻ മന്ത്രി കൂടിയായ ജനാര്‍ദന റെഡ്ഡിയുടെ ആറ്, ഭാര്യയുടെ 118 എന്നിങ്ങനെ വസ്തുക്കള്‍ ജപ്തിചെയ്യാനാണ് സി.ബി.ഐ അനുമതിതേടിയത്. എന്നാല്‍, 82 വസ്തുവകകള്‍ ജപ്തിചെയ്യാനാണ് കോടതി അനുമതി നൽകിയത്.

    Read More »
  • India

    ജൂണ്‍ 26 മുതല്‍ പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി

    ന്യൂഡല്‍ഹി: ജൂണ്‍ 26 മുതല്‍ പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. വിഡിയോ കോണ്‍ഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും.   മുംബൈ-ഗോവ, ബംഗളൂരു-ഹൂബ്ലി, പാറ്റ്ന- റാഞ്ചി, ഭോപ്പാല്‍-ഇന്തോര്‍, ഭോപ്പാല്‍- ജബല്‍പുര്‍ എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് സര്‍വീസ് ഒരുമിച്ച്‌ ആരംഭിക്കാൻ പോകുന്നത്. മുംബൈ-ഗോവ വന്ദേഭാരതിന്‍റെ ലോഞ്ചിങ് ഒഡീശ ട്രെയിൻ ദുരന്തത്തിന്‍റെ സാഹചര്യത്തില്‍ മാറ്റി വച്ചിരിക്കുകയായിരുന്നു.   അഞ്ച് വന്ദേ ഭാരത് ട്രെയിനുകളും ഒരുമിച്ച്‌ ഒരേ ദിനം സര്‍വീസ് ആരംഭിക്കുന്നത് ഇതാദ്യമായാണ്.

    Read More »
  • India

    ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ  ആരോഗ്യാവസ്ഥ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍, ഹൃദയ ധമനികളില്‍ 3 ബ്ലോക്കുകള്‍

       ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി സെന്തില്‍ ബാലാജിയുടെ (47) ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളില്‍ മൂന്നു ബ്ലോക്കുകള്‍ ഉള്ളതായി കണ്ടെത്തി. ഓമന്തുരാര്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്. ബ്ലോക്കുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന കേസില്‍ മന്ത്രിയെ അറസ്റ്റു ചെയ്തതിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അറിയിപ്പ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്നത്. 2013 ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഈ കേസിലാണ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

    Read More »
Back to top button
error: