Month: June 2023
-
Kerala
സോളാര്‍ അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ നീക്കം; ആദ്യ ഘട്ടത്തിന് കോട്ടയത്ത് തുടക്കം
കോട്ടയം: സോളാർ അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാക്കാൻ കോൺഗ്രസിലെ എ ഗ്രൂപ്പിൻറെ നീക്കം. ആദ്യ ഘട്ടമെന്നോണം കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസിൽ എ ഗ്രൂപ്പിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സോളാർ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ശിവരാജനെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം. ഹസൻറെ ആഹ്വാനം. സോളാർ അന്വേഷണ കമ്മിഷനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന വിമർശനം എ ഗ്രൂപ്പ് നേരത്തെ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും സിപിഎം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ഗ്രൂപ്പിന് സ്വാധീനമുളള കോട്ടയത്ത് ജനകീയ സദസ് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. കോട്ടയം ഡിസിസിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും എം.എം.ഹസനും ബെന്നി ബെഹനാനും കെ.സി.ജോസഫും പി.സി.വിഷ്ണുനാഥും ഉൾപ്പെടെ എ ഗ്രൂപ്പ് നേതാക്കളെല്ലാം പരിപാടിയുടെ ഭാഗമായി. ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനായ അന്വേഷണ കമ്മിഷനെ കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട്…
Read More » -
Kerala
ശസ്ത്രക്രിയക്ക് വിധേയനായ രോഗിയെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു; രോഗിയുടെ മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കൾ
കോട്ടയം: വൈക്കത്ത് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ അപകട നില തരണം ചെയ്യുന്നതിന് മുമ്ബ് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് മരിച്ചത് ആശുപത്രി അധികൃതരുടെ നടപടി മൂലമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍. വൈക്കം വെച്ചൂര്‍ ഇടയാഴം ചെമ്മരപ്പള്ളില്‍ ഗോപിനാഥൻ നായരാ(63 )ണ് മരിച്ചത്.കഴിഞ്ഞ അഞ്ചിന് രാത്രി ഒൻപതിന് വൈക്കം ഇടയാഴം പെട്രോള്‍ പമ്ബിന് സമീപത്തുകൂടി നടന്നു പോകുമ്ബോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്ബേ ബെഡില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാൽ ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനാല്‍ മറ്റൊരു വാര്‍ഡിലേക്ക് മാറ്റാൻ ബന്ധുക്കള്‍ അപേക്ഷിച്ചതിനാല്‍ ഐ സിയുവില്‍ രണ്ടു ദിവസം കൂടി നീട്ടി നല്‍കി.13 ന് രാവിലെ ഒൻപതിന് ഗോപിനാഥനെ ഡിസ്ചാര്‍ജ്…
Read More » -
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തൃശ്ശൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സ്വേച്ഛാധിപത്യ സർക്കാരിനെ കേന്ദ്ര ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണ്. ഇടത് പാർട്ടികൾക്ക് യോജിക്കാനാവാത്ത പലതും ബൂർഷ്വാ പാർട്ടികളിലുണ്ടാകും. യോജിക്കാൻ കഴിയുന്ന മേഖലകൾ കണ്ടെത്തുകയാണ് പ്രായോഗിക രാഷ്ട്രീയം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന കക്ഷികൾക്ക് രാഷ്ട്രീയത്തിൽ എത്ര കാലം നിൽക്കാൻ കഴിയുമെന്നത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. മോദി അധികാരത്തിലെത്തിയ 2014 ലും 2019 ലും ബിജെപിക്കെതിരെ വോട്ട് ചെയ്തവരായിരുന്നു കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. 60 ശതമാനത്തിലധികം പേർ ബിജെപിക്കെതിരെ വോട്ട് ചെയ്തിട്ടും ന്യൂനപക്ഷമായ ബിജെപി അധികാരത്തിലെത്തി. 2024 ലെ തെരഞ്ഞെടുപ്പിൽ ഈ ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്. ബിജെപി അധികാരത്തിൽ വരാതിരിക്കാനും ജനാധിപത്യം സംരക്ഷിക്കാനും മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണ്. സംസ്ഥാനങ്ങളുടെ പ്രത്യേക…
Read More » -
Crime
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ 17കാരിയെ വഴിയിൽ തടഞ്ഞു മർദ്ദിച്ചു; മുൻ സുഹൃത്തടക്കം രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ 17കാരിയെ വഴിയിൽ തടഞ്ഞു മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുൻ സുഹൃത്തടക്കം രണ്ടുപേരാണ് പിടിയിലായത്. പത്തനംതിട്ട ചന്ദ്രവേലിപ്പടിയിലാണ് സംഭവം. അയ്യപ്പൻ, റിജിമോൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് കേസിനാസ്പതമായ സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനത്തിലാണ് പൊലീസെത്തി കേസെടുത്തത്. പെൺകുട്ടിയുടെ സുഹൃത്താണ് ഒരാൾ. അയാളുടെ സുഹൃത്താണ് രണ്ടാമത്തെ പ്രതി. എഫ് ഐ ആറിൽ പറയുന്നതിനനുസരിച്ച് പെൺകുട്ടിയെ ചവിട്ടുകയും കല്ലുവച്ച് ഇടിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചുപോയി. സംഭവം അറിഞ്ഞയുടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read More » -
Kerala
ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവര്‍ കം അറ്റൻഡറെ ആവശ്യം
ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 9 മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റൻഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്‌എസ്‌എല്‍ സി വിജയവും എല്‍എംവി ഡ്രൈവിംഗ് ലൈസൻസുമാണ് മിനിമം യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇൻ ഇന്റര്‍വ്യൂവിന് ഹാജരാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഡ്രൈവര്‍ കം അറ്റൻഡന്റ് തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുൻഗണന ലഭിക്കും.
Read More » -
Local
കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളുടെ വിളയാട്ടം! വിവരമറിഞ്ഞ് ജനങ്ങൾ തിങ്ങി കൂടി പരിശോധന; ഒടുവിൽ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ പിടികൂടി
തൃശൂർ: കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ നഗരത്തിൽ 6 വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. പച്ചക്കറി കച്ചവടം നടത്തുന്നവരാണ് ആദ്യം പാമ്പുകൾ ഇഴഞ്ഞു പോകുന്നത് കണ്ടത്. ഒന്നിലധികം പാമ്പുകൾ ഉണ്ടെന്ന് ഇവർ അറിയിച്ചതോടെ ജനങ്ങൾ തിങ്ങി കൂടി ഇവടെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അതിനിടെ നാട്ടുകൾ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി. നഗരം മുഴുവൻ അരിച്ചുപെറുക്കുന്നതിനിടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന് പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ പാമ്പുകളെ കണ്ടെത്തി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പരിശ്രമത്തിനൊടുവിൽ ആറ് പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിൽ മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. കൂടുതൽ പാമ്പുകൾ നഗര പരിസരത്തുണ്ടോ എന്ന ആശങ്ക ചിലർ പങ്കുവച്ചിട്ടുണ്ട്. എന്തായാലും നഗരം മുഴുവൻ അരിച്ചുപെറുക്കിയ ശേഷമാണ് നാട്ടുകാരും…
Read More » -
Kerala
വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട്: താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. കൈക്ക് പരിക്ക് പറ്റിയ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയമായിരുന്നു വീടിനുള്ളിലെത്തിയ നായ കുട്ടിയെ ആക്രമിച്ചത്. കൈക്ക് കടിയേറ്റതോടെ കുട്ടി നിലവിളിച്ച് കൊണ്ട് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുളളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ചാരുംമൂട് മേഖലയിലെ ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേരെ തെരുവുനായ്ക്കള്‍ കടിച്ചിരുന്നു.
Read More » -
India
69 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റയില്‍വേ
അഹമ്മദാബാദ്:ബിപര്‍ജോയി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കൊടുങ്കാറ്റായി ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചു.ഇതോടെ ഗുജറാത്തിലെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരക്കയാണ്. പശ്ചിമ റെയില്‍വേയുടെ 69 ട്രെയിനുകൾ റദ്ദാക്കിയതായി റയില്‍വേ അറിയിച്ചു. 33 ട്രെയിനുകൾ വഴി തരിച്ചു വിട്ടു. 27 എണ്ണം ഭാഗികമായി സര്‍വീസ് നടത്തും.തെക്ക് പടിഞ്ഞാറൻ ജില്ലകളില്‍ നിന്ന് 4,500 പേരേ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബോട്ടുകളാണ് തീരത്ത് അടുപ്പിച്ചത്.ജാഖ്വ തുറമുഖം അടച്ചു. കച്ച് മേഖലയിലെമ്ബാടും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read More » -
India
ബിഹാറിന് പിന്നാലെ ഗുജറാത്തിലും നിർമാണത്തിലിരിക്കുന്ന കൂറ്റൻ പാലം തകർന്നുവീണു
അഹമ്മദാബാദ്: ബിഹാറിന് പിന്നാലെ ഗുജറാത്തിലും നിർമാണത്തിലിരിക്കുന്ന കൂറ്റൻ പാലം തകർന്നുവീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകർന്നുവീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മെയ്പൂർ-ദെഗാമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മധ്യഭാഗമാണ് നദിയിലേക്ക് തകർന്നുവീണത്. പാലത്തിലൂടെ ഗതാഗതം തുടങ്ങിയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തപി ജില്ലാ കലക്ടർ വിപിൻ ഗാർഗ് പറഞ്ഞു. നിർമാണത്തിനുപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചടക്കം വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്ന പാലം പൊളിച്ചാണ് പുതിയ പാല നിർമാണം തുടങ്ങിയത്. ആദ്യമുണ്ടായിരുന്ന പാലം മഴക്കാലക്ക് മുങ്ങിപ്പോകുന്നതിനെ തുടർന്നാണ് പുതിയ പാലം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്. 2021ലാണ് പുതിയ പാല നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാനിരിക്കെയാണ് തകർന്നുവീണത്.
Read More » -
Kerala
കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ 5G
തിരുവനന്തപുരം: കേരളത്തിൽ ട്രൂ 5ജി സേവനം വ്യാപിപ്പിച്ച് ജിയോ.വിവിധ ടൗണുകളിൽ ഉൾപ്പെടെ 35 കേന്ദ്രങ്ങളിലേക്കാണ് 5 ജി സേവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്.ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാകും പയ്യന്നൂര്‍, തിരൂര്‍, കാസര്‍കോട്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്ബാവൂര്‍, കുന്നുകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍, ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്ബ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് 5G സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്്.
Read More »